ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് "രാവണ ദഹനം' നടത്തി പ്രതിഷേധിക്കാനൊരുങ്ങിയ എഎഎസ്എഫ്, എഐവൈഎഫ് പ്രവര്‍ത്തകരെ ഡൽഹി പൊലിസ് തടഞ്ഞു.
ഐടിഒയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന് സമീപത്തുവച്ചായിരുന്നു പ്രവര്‍ത്തകര്‍ ഗ്യാനേഷിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ചത്. ഐടിഒ മെട്രോ സ്റ്റേഷനു സമീപം രാവണ ദഹനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രതിഷേധ മാര്‍ച്ച് സിപിഐ ആസ്ഥാനത്തിന് മുന്നില്‍വച്ചുതന്നെ പൊലിസ് തടഞ്ഞു.
ഇതോടെ പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ച് കോലം കത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലിസ് അതും തടഞ്ഞു. പിന്നാലെ പ്രവര്‍ത്തകര്‍ ചെരുപ്പൂരി ഗ്യാനേഷിന്റെ കോലത്തില്‍ തല്ലുകയും വോട്ടുകള്ളാ കസേര (സിംഹാസനം) വിടൂ (വോട്ട് ചോര്‍, ഗദ്ദി ഛോഡ്) എന്നുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.
ദസറ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുന്ന പ്രതിഷേധ പരിപാടികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിവരുന്നുണ്ട്. ശ്രീനഗറിലും ഹരിയാനയിലും ഗ്യാനേഷിന്റെ കോലം കത്തിച്ചിരുന്നു.
പാറ്റകളുടെ കോലം കത്തിക്കാൻ ബിജെപി അനുകൂല സംഘടനകളും ശ്രമിക്കുന്നുണ്ട്.