കൂടരഞ്ഞിയിൽ നടന്ന പ്രതിഷേധത്തിനിടെ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുന്നു.
കൂടരഞ്ഞി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം, കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് എന്നിവയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.
കർഷകസംഘം സെക്രട്ടറി ജിജി കട്ടക്കയം ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ സെക്രട്ടറി തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി ഇ.ജെ. ജലീൽ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് പ്രതിനിധി ആദർശ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ടിൽ വിവിധ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നേതാക്കളായ ജോസ് ചെരിയൻ, കെ.ജെ. തോമസ്, എൻ.കെ. കുഞ്ഞമ്മദ്, ഇ.എം. അവറാച്ചൻ, എ.കെ. ശിവൻ, വി.എ. നാരായണൻ എന്നിവർ നേതൃത്വം നൽകി.
Tags : Effigy NattuVishasham DistrictNews