Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elappully Brewery

സം​സാ​രി​ക്കു​ന്ന തെ​ളി​വു​ക​ൾ

2010 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി 10,14,18 തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ല്‍ പെ​​​​​​​രു​​​​​​​മാ​​​​​​​ട്ടി പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് വ​​​​​​​ണ്ടി​​​​​​​ത്താ​​​​​​​വ​​​​​​​ള​​​​​​​ത്തെ നെ​​​​​​​ടു​​​​​​​മ്പ​​​​​​​ള്ള​​​​​​​ത്ത് തു​​​​​​​ട​​​​​​​ര്‍ ഭൂ​​​​​​​ച​​​​​​​ല​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വീ​​​​​​​ടു​​​​​​​ക​​​​​​​ള്‍ വി​​​​​​​ണ്ടു​​​​​​​കീ​​​​​​​റു​​​​​​​ക​​​​​​​യും കി​​​​​​​ണ​​​​​​​റു​​​​​​​ക​​​​​​​ളി​​​​​​​ല്‍ തി​​​​​​​ര​​​​​​​യി​​​​​​​ള​​​​​​​ക്ക​​​​​​​വും അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. റി​​​​​​​ക്ട​​​​​​​ര്‍ സ്‌​​​​​​​കെ​​​​​​​യി​​​​​​​ലി​​​​​​​ല്‍ 2.8, 2.9 രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ഭൂ​​​​​​​ച​​​​​​​ല​​​​​​​ന​​​​​​​മാ​​​​​​​ണെ​​​​​​​ന്നു പി​​​​​​​ന്നീ​​​​​​​ട് വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ട്ടു. തു​​​​​​​ട​​​​​​​ര്‍​ന്ന് ന​​​​​​​ട​​​​​​​ന്ന പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ല്‍ ജി​​​​​​​ല്ല​​​​​​​യി​​​​​​​ല്‍ അ​​​​​​​തീ​​​​​​​വ​​​​​​​ജാ​​​​​​​ഗ്ര​​​​​​​ത വേ​​​​​​​ണ​​​​​​​മെ​​​​​​​ന്നു 2010 ഓ​​​​​​​ഗ​​​​​​​സ്റ്റ് 10ന് ​​​​​​​സ​​​​​​​ര്‍​ക്കാ​​​​​​​ര്‍ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വ് ഇ​​​​​​​റ​​​​​​​ക്കി. ഇ​​​​​​​തി​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ര്‍​ച്ച​​​​​​​യെ​​​​​​​ന്നോ​​​​​​​ണം ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ 24 വി​​​​​​​ല്ലേ​​​​​​​ജ് കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​കൃ​​​​​​​തി​​​​​​​ദു​​​​​​​ര​​​​​​​ന്തം അ​​​​​​​റി​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​യി ഏ​​​​​​​ര്‍​ലി വാ​​​​​​​ണിം​​​​​​​ഗ് സി​​​​​​​സ്റ്റ​​​​​​​വും സ്ഥാ​​​​​​​പി​​​​​​​ച്ചു.

2000 ജൂ​​​​​​​ലൈ 14ന് ​​​​​​​പ​​​​​​​റ​​​​​​​മ്പി​​​​​​​ക്കു​​​​​​​ളം ടോ​​​​​​​പ്സ്ലി​​​​​​​പ്പി​​​​​​​ല്‍ പാ​​​​​​​റ ഉ​​​​​​​രു​​​​​​​കി ഒ​​​​​​​ലി​​​​​​​ച്ച​​​​​​​തു​​​​​​​പോ​​​​​​​ലെ കാ​​​​​​​ണ​​​​​​​പ്പെ​​​​​​​ട്ടു. 2005 മേ​​​​​​​യ് ആ​​​​​​​റി​​​​​​​നു വൈ​​​​​​​കു​​​​​​​ന്നേ​​​​​​​രം നാ​​​​​​​ലി​​​​​​​ന് എ​​​​​​​ല​​​​​​​പ്പു​​​​​​​ള്ളി കാ​​​​​​​ക്ക​​​​​​​ത്തോ​​​​​​​ട് ച​​​​​​​ങ്കു​​​​​​​ച​​​​​​​ക്ര​​​​​​​പ്പാ​​​​​​​റ ഭ​​​​​​​യ​​​​​​​ങ്ക​​​​​​​ര ശ​​​​​​​ബ്ദ​​​​​​​ത്തോ​​​​​​​ടെ വി​​​​​​​ണ്ടു​​​​​​​കീ​​​​​​​റി. മ​​​​​​​റ്റൊ​​​​​​​രു പ്ര​​​​​​​തി​​​​​​​ഭാ​​​​​​​സ​​​​​​​മാ​​​​​​​ണ് നെ​​​​​​​ല്ലി​​​​​​​മേ​​​​​​​ട് ക​​​​​​​മ്പാ​​​​​​​ല​​​​​​​ത്ത​​​​​​​റ ഡാ​​​​​​​മി​​​​​​​ല്‍ കാ​​​​​​​ണ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ലാ​​​​​​​വ​​​​​​​യ്ക്കു സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ കൂ​​​​​​​ടി​​​​​​​ക്കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ക​​​​​​​ല്ലു​​​​​​​ക​​​​​​​ള്‍. പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട്ട് കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ജ​​​​​​​നു​​​​​​​വ​​​​​​​രി- ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി​​​​​​​യോ​​​​​​​ടെ വ​​​​​​​ര​​​​​​​ൾ​​​​​​​ച്ച തു​​​​​​​ട​​​​​​​ങ്ങും. പ​​​​​​​ത്തു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ​​​​​​​ ദ​​​​​​​ക്ഷി​​​​​​​ണേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലെ​​​​​​​ത​​​​​​​ന്നെ ഏ​​​​​​​റ്റ​​​​​​​വും ചൂ​​​​​​​ടു​​​​​​​കൂ​​​​​​​ടി​​​​​​​യ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൊ​​​​​​​ന്നാ​​​​​​​യി മാ​​​​​​​റി.

ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല ചൂ​​​​​​​ഷ​​​​​​​ണം

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽത​​​​​​​ന്നെ കൂ​​​​​​​ടി​​​​​​​യ താ​​​​​​​പ​​​​​​​നി​​​​​​​ല​​​​​​​യും വ​​​​​​​ര​​​​​​​ൾ​​​​​​​ച്ച​​​​​​​യും രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​ണി​​​​​​​ന്ന് ചി​​​​​​​റ്റൂ​​​​​​​ർ കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ​​​​​​​മേ​​​​​​​ഖ​​​​​​​ല. വ​​​​​​​ര​​​​​​​ൾ​​​​​​​ച്ച രൂ​​​​​​​ക്ഷ​​​​​​​മാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ പു​​​​​​​റ​​​​​​​ത്തു വ​​​​​​​രു​​​​​​​ന്നൊ​​​​​​​രു ക​​​​​​​ണ​​​​​​​ക്കു​​​​​​​ണ്ട്. ഒ​​​​​​​രു​​​​​​​കി​​​​​​​ലോ നെ​​​​​​​ല്ല് കൃ​​​​​​​ഷി​​​​​​​ചെ​​​​​​​യ്ത് ഉ​​​​​​​ത്പാ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 9000 ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്.- അ​​​​​​​താ​​​​​​​ണത്രേ വ​​​​​​​ര​​​​​​​ൾ​​​​​​​ച്ച​​​​​​​യ്ക്കു കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​ത്. 1990 കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ടം- ലോ​​​​​​​ക​​​​​​​രാ​​​​​​​ഷ്‌​​​​​ട്ര​​​​​​​ങ്ങ​​​​​​​ൾ ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ലം ക​​​​​​​ണ്ടെ​​​​​​​ത്താ​​​​​​​ൻ ഉ​​​​​​​പ​​​​​​​ഗ്ര​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​ക്ഷേ​​​​​​​പി​​​​​​​ച്ചു തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ കാ​​​​​​​ലം. അ​​​​​​​ന്ന് രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ത​​​​​​​ന്നെ ഏ​​​​​​​റ്റ​​​​​​​വു​​​​​​​മ​​​​​​​ധി​​​​​​​കം ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട​​​​​​​ൻ ചു​​​​​​​രം. പി​​​​​​​ന്നീ​​​​​​​ട് വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​കം സ്ഥി​​​​​​​തി​​​​​​​യാ​​​​​​​കെ മാ​​​​​​​റി. ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ലം ഏ​​​​​​​റ്റ​​​​​​​വു​​​​​​​മ​​​​​​​ധി​​​​​​​കം ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ട്ട പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യി കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ​​​​​​​മേ​​​​​​​ഖ​​​​​​​ല ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഈ ​​​​​​​പ്ര​​​​​​​ദേ​​​​​​​ശം​​​​​​​മാ​​​​​​​റി.

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി കു​​​​​​​ഴ​​​​​​​ൽ​​​​​​​കി​​​​​​​ണ​​​​​​​ർ കു​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന​​​​​​​തും ചി​​​​​​​റ്റൂ​​​​​​​ർ ബ്ലോ​​​​​​​ക്കി​​​​​​​ൽ. ചി​​​​​​​റ്റൂ​​​​​​​ർ ബ്ലോ​​​​​​​ക്കി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​ണ് എ​​​​​​​ല​​​​​​​പ്പു​​​​​​​ള്ളി​​​​​​​യും പൊ​​​​​​​ൽ​​​​​​​പ്പു​​​​​​​ള്ളി​​​​​​​യു​​​​​​​മെ​​​​​​​ല്ലാം. ക​​​​​​​ഴി​​​​​​​ഞ്ഞ മു​​​​​​​പ്പ​​​​​​​തു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഏ​​​​​​​റ്റ​​​​​​​വു മധികം ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന പ്ര​​​​​​​ദേ​​​​​​​ശം ഏ​​​​​​​റ്റ​​​​​​​വും കു​​​​​​​റ​​​​​​​ഞ്ഞ ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല​​​​​​​മു​​​​​ള്ള പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​ന്ന​​​​​​​തി​​​​​​​നു പി​​​​​​​ന്നി​​​​​​​ൽ കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ വ്യ​​​​​​​തി​​​​​​​യാ​​​​​​​നം മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നു വേ​​​​​​​ണം വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്താ​​​​​​​ൻ. അ​​​​​​​തി​​​​​​​നു പി​​​​​​​ന്നി​​​​​​​ൽ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ, സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ, അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ക​​​​​​​ളു​​​​​​​ടെ ക​​​​​​​റു​​​​​​​ത്ത​​​​​​​ക​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ടി​​​​​​​യു​​​​​​​ണ്ട്.

കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യു​​​​​​​ടെ ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല ചൂ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​നു മ​​​​​​​റ്റൊ​​​​​​​രു കാ​​​​​​​ര​​​​​​​ണം​​​​​​​കൂ​​​​​​​ടി ക​​​​​​​ണ്ടെ​​​​​​​ത്താം. 1992 മു​​​​​​​ത​​​​​​​ൽ 27 ച​​​​​​​ന്ദ​​​​​​​ന​​​​​​​ഫാ​​​​​​​ക്ട​​​​​​​റി​​​​​​​ക​​​​​​​ളാ​​​​​​​ണ് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച​​​​​​​ത്. ച​​​​​​​ന്ദ​​​​​​​ന​​​​​​​ക്കൊ​​​​​​​ള​​​​​​​ള​​​​​​​ക്കാ​​​​​​​രെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​ക്കും​​​​​​​വ​​​​​​​രെ ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ ഏ​​​​​​​റെ​​​​​​​ക്കാ​​​​​​​ലം പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു. ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ളി​​​​​​​ൽ എ​​​​​​​ത്ര​​​​​​​ കു​​​​​​​ഴ​​​​​​​ൽ​​​​​​​കി​​​​​​​ണ​​​​​​​റു​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നെ​​​​​​​ന്നു​​​​​​​പോ​​​​​​​ലും പു​​​​​​​റം​​​​​​​ലോ​​​​​​​കം അ​​​​​​​റി​​​​​​​ഞ്ഞി​​​​​​​ല്ല. 1000 കി​​​​​​​ലോ ച​​​​​​​ന്ദ​​​​​​​ന​​​​​​​മു​​​​​​​ട്ടി സം​​​​​​​സ്ക​​​​​​​രി​​​​​​​ച്ചാ​​​​​​​ൽ 40 ലി​​​​​​​റ്റ​​​​​​​ർ തൈ​​​​​​​ല​​​​​​​മാ​​​​​​​ണ് ല​​​​​​​ഭി​​​​​​​ക്കു​​​​​​​ക. ഒ​​​​​​​രു​​​​​​​കി​​​​​​​ലോ ച​​​​​​​ന്ദ​​​​​​​ന​​​​​​​മു​​​​​​​ട്ടി തൈ​​​​​​​ല​​​​​​​മാ​​​​​​​ക്കാ​​​​​​​ൻ വേ​​​​​​​ണ്ട​​​​​​​തു 12,000 ലി​​​​​​​റ്റ​​​​​​​ർ വെ​​​​​​​ള്ളം. കി​​​​​​​ഴ​​​​​​​ക്ക​​​​​​​ൻ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ ച​​​​​​​ന്ദ​​​​​​​ന​​​​​​​ഫാ​​​​​​​ക്ട​​​​​​​റി​​​​​​​ക​​​​​​​ൾ കൊ​​​​​​​ഴു​​​​​​​ത്തു​​​​​​​ത​​​​​​​ളി​​​​​​​ർ​​​​​​​ത്ത​​​​​​​പ്പോ​​​​​​​ൾ ഊ​​​​​​​റ്റി​​​​​​​യെ​​​​​​​ടു​​​​​​​ത്ത ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല​​​​​​​ത്തി​​​​​​​നു ക​​​​​​​ണ​​​​​​​ക്കി​​​​​​​ല്ല.

ഇ​​​​​​​വി​​​​​​​ടെ നി​​​​​​​ല​​​​​​​വി​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​മു​​​​​​​ണ്ട്

പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട് ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ നാ​​​​​​​ലു താ​​​​​​​ലൂ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ൽ പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു നി​​​​​​​യ​​​​​​​മ​​​​​​​മു​​​​​​​ണ്ട്. ക്ഷീ​​​​​​​ര​​​​​​​ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ര​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള​​​​​​​വ​​​​​​​ർ പ​​​​​​​ശു​​​​​​​വി​​​​​​​നു തീ​​​​​​​റ്റ​​​​​​​പ്പു​​​​​​​ല്ലു കൃ​​​​​​​ഷി​​​​​​​ചെ​​​​​​​യ്യാ​​​​​​​ൻ അ​​​​​​​യ്യാ​​​​​​​യി​​​​​​​രം ലി​​​​​​​റ്റ​​​​​​​ർ ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ലം മാ​​​​​​​ത്ര​​​​​​​മേ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കാ​​​​​​​വൂ എ​​​​​​​ന്നാ​​​​​​​ണ​​​​​​​ത്. ചി​​​​​​​റ്റൂ​​​​​​​ർ, പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട്, ആ​​​​​​​ല​​​​​​​ത്തൂ​​​​​​​ർ, മ​​​​​​​ണ്ണാ​​​​​​​ർ​​​​​​​ക്കാ​​​​​​​ട് താ​​​​​​​ലൂ​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​നി​​​​​​​യ​​​​​​​മം പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷം കേ​​​​​​​ന്ദ്ര- സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളു​​​​​​​ടെ പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​നി​​​​​​​യ​​​​​​​മം നി​​​​​​​ല​​​​​​​വി​​​​​​​ൽ​​​​​​​വ​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​തീ​​​​​​​വ്ര ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ജ​​​​​​​ല വി​​​​​​​നി​​​​​​​യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ഹൈ​​​​​​​ലി ഓ​​​​​​​വ​​​​​​​ർ എ​​​​​​​ക്സ്പ്ലോ​​​​​​​യി​​​​​​​റ്റ​​​​​​​ഡ് ഗ്രൗ​​​​​​​ണ്ട് വാ​​​​​​​ട്ട​​​​​​​ർ റെ​​​​​​​ഡ് ബെ​​​​​​​ൽ​​​​​​​റ്റ് പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​തീ​​​​​​​രു​​​​​​​മാ​​​​​​​നം. 2024 മാ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ നി​​​​​​​യ​​​​​​​മം നി​​​​​​​ല​​​​​​​വി​​​​​​​ൽ​​​​​​​വ​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ലും ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തെ തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് നി​​​​​​​യ​​​​​​​മം ര​​​​​​​ണ്ടു​​​​​​​ മാ​​​​​​​സം മ​​​​​​​ര​​​​​​​വി​​​​​​​പ്പി​​​​​​​ച്ചു. പി​​​​​​​ന്നീ​​​​​​​ട​​​​​​​ത് ഓ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൽ പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ച്ചു.

ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ കൃ​​​​​​​ഷി​​​​​​​യി​​​​​​​ട​​​​​​​ത്തി​​​​​​​ൽ ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല വി​​​​​​​നി​​​​​​​യോ​​​​​​​ഗം ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്കാ​​​​​​​ൻ ഫ്ലോ​​​​​​​മീ​​​​​​​റ്റ​​​​​​​റു​​​​​​​ക​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ച്ച് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​നൊ​​​​​​​പ്പം​​​​​​​നി​​​​​​​ന്നു. ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​രെ ബോ​​​​​​​ധ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്കാ​​​​​​​നും ജ​​​​​​​ല​​​​​​​ശോ​​​​​​​ഷ​​​​​​​ണം കു​​​​​​​റ​​​​​​​യ്ക്കാ​​​​​​​നും ഇ​​​​​​​വി​​​​​​​ടെ ശ്ര​​​​​​​ദ്ധ​​​​​​​ചെ​​​​​​​ലു​​​​​​​ത്തി​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ പ​​​​​​​ക്ഷെ, ​​എ​​​​​​​ല​​​​​​​പ്പു​​​​​​​ള്ളി ബ്രൂ​​​​​​​വ​​​​​​​റി വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല​​​​​​​ദൗ​​​​​​​ർ​​​​​​​ല​​​​​​​ഭ്യ​​​​​​​മു​​​​​​​ള്ള പ്ര​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യ എ​​​​​​​ല​​​​​​​പ്പു​​​​​​​ള്ളി​​​​​​​യി​​​​​​​ലാ​​​​​​​ണ് ബ്രൂ​​​​​​​വ​​​​​​​റി​​​​​​​ക്കാ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നേ​​​​​​​രി​​​​​​​ട്ട് രം​​​​​​​ഗ​​​​​​​ത്തെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​പോ​​​​​​​ലും അ​​​​​​​യ്യാ​​​​​​​യി​​​​​​​രം ലി​​​​​​​റ്റ​​​​​​​ർ​​​​​​​മാ​​​​​​​ത്രം വെ​​​​​​​ള്ള​​​​​​​മെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ഇ​​​​​​​വി​​​​​​​ട​​​​​​​ത്തെ നി​​​​​​​യ​​​​​​​മം അ​​​​​​​നു​​​​​​​ശാ​​​​​​​സി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു ലിറ്റര്‍ വെ​​​​​​​ള്ള​​​​​​​മൂ​​​​​​​റ്റു​​​​​​​ന്ന ബ്രൂ​​​​​​​വ​​​​​​​റി ക​​​​​​​ന്പ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് എ​​​​​​​ങ്ങ​​​​​​​നെ വെ​​​​​​​ള്ള​​​​​​​മെ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ നി​​​​​​​യ​​​​​​​മം പ​​​​​​​രി​​​​​​​ര​​​​​​​ക്ഷ ന​​​​​​​ൽ​​​​​​​കു​​​​​​​മെ​​​​​​​ന്ന ചോ​​​​​​​ദ്യ​​​​​​​മു​​​​​​​യ​​​​​​​രു​​​​​​​ന്നു. ഒ​​​​​​​രു​​​​​​​കാ​​​​​​​ര്യ​​​​​​​മു​​​​​​​റ​​​​​​​പ്പാ​​​​​​​ണ് നി​​​​​​​യ​​​​​​​മ​​​​​​​മ​​​​​​​ല്ല, നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ല​​​​​​​ക​​​​​​​രാ​​​​​​​ണ് ഇ​​​​​​​വി​​​​​​​ട​​​​​​​ത്തെ പ്ര​​​​​​​ശ്നം.

എ​​​​​​​ന്തി​​​​​​​നാ​​​​​​​ണ് പു​​​​​​​തി​​​​​​​യ നി​​​​​​​യ​​​​​​​മം

ഭൂ​​​​​​​ഗ​​​​​​​ർ​​​​​​​ഭ​​​​​​​ജ​​​​​​​ല ചൂ​​​​​​​ഷ​​​​​​​ണം സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് പു​​​​​​​തി​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പാ​​​​​​​സാ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ല. നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള​​​​​​​ല്ല, നി​​​​​​​ര​​​​​​​വ​​​​​​​ധി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു​​​​​​​ക​​​​​​​ൾ ഇ​​​​​​​ന്നു നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ണ്ട്. ജി​​​​​​​ല്ലാ ദു​​​​​​​ര​​​​​​​ന്ത​​​​​​​നി​​​​​​​വാ​​​​​​​ര​​​​​​​ണ സേ​​​​​​​ന​​​​​​​യു​​​​​​​ടെ പ​​​​​​​ഠ​​​​​​​ന​​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ളെ​​​​​​​ല്ലാം സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​യി 2015ൽ ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. പ്ര​​​​​​​ത്യേ​​​​​​​കം ഓ​​​​​​​ർ​​​​​​​ക്ക​​​​​​​ണം ഇ​​​​​​​തു പ​​​​​​​ഠ​​​​​​​ന​​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടു​​​​​​​ക​​​​​​​ളോ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പു​​​​​​​ക​​​​​​​ളോ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു​​​​​​​ക​​​​​​​ള​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന 296 പേ​​​​​​​ജ് പു​​​​​​​സ്ത​​​​​​​ക​​​​​​​മാ​​​​​​​ണ്. ജ​​​​​​​ല​​​​​​​ദൗ​​​​​​​ർ​​​​​​​ല​​​​​​​ഭ്യം സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് കോ​​​​​​​ടി​​​​​​​ക​​​​​​​ൾ മു​​​​​​​ട​​​​​​​ക്കി​​​​​​​യു​​​​​​​ള്ള പു​​​​​​​തി​​​​​​​യ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​വി​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ല. 2011 മു​​​​​​​ത​​​​​​​ൽ 14 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ഇ​​​​​​​വി​​​​​​​ടെ കേ​​​​​​​ന്ദ്ര- സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ളു​​​​​​​ടെ നി​​​​​​​ര​​​​​​​വ​​​​​​​ധി പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ട​​​​​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​തി​​​​​​​ൻ​​​​​​​പ്ര​​​​​​​കാ​​​​​​​ര​​​​​​​മാ​​​​​​​ണ് അ​​​​​​​തി​​​​​​​തീ​​​​​​​വ്ര ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യാ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​തും.

പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട് ജി​​​​​​​ല്ല​​​​​​​യു​​​​​​​ടെ ഡി​​​​​​​സാ​​​​​​​സ്റ്റ​​​​​​​ർ മാ​​​​​​​നേ​​​​​​​ജ്മെ​​​​​​​ന്‍റ് പ്ലാ​​​​​​​ൻ- 2015 എ​​​​​​​ന്ന 296 പേ​​​​​​​ജ് പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ൽ ആ​​​​​​​സ​​​​​​​ന്ന​​​​​​​മാ​​​​​​​യ പ്ര​​​​​​​കൃ​​​​​​​തി ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യി പ്ര​​​​​​​തി​​​​​​​പാ​​​​​​​ദി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഡി​​​​​​​സാ​​​​​​​സ്റ്റ​​​​​​​ർ മാ​​​​​​​നേ​​​​​​​ജ്മെ​​​​​​​ന്‍റ് ക​​​​​​​ല​​​​​​​ണ്ട​​​​​​​റാ​​​​​​​ണ് ഇ​​​​​​​തി​​​​​​​ൽ പ്ര​​​​​​​ധാ​​​​​​​നം.
വ​​​​​​​രും​​​​​​​കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഓ​​​​​​​രോ​​​​​​​മാ​​​​​​​സ​​​​​​​വും പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥ, മി​​​​​​​ന്ന​​​​​​​ൽ, പ്ര​​​​​​​ള​​​​​​​യം, ത​​​​​​​ട​​​​​​​യ​​​​​​​ണ​​​​​​​ത്ത​​​​​​​ക​​​​​​​ർ​​​​​​​ച്ച, ഉ​​​​​​​രു​​​​​​​ൾ​​​​​​​പൊ​​​​​​​ട്ട​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ​​​​​​​യ​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള സീ​​​​​​​സ​​​​​​​ൺ ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​തി​​​​​​​ൽ വി​​​​​​​വ​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ൽ ഏ​​​​​​​റെ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന ര​​​​​​​ണ്ടു​​​​​​​ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​വും ഡാം​​​​​​​ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യും. വ​​​​​​​രും​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ന്ത്ര​​​​​​​ണ്ടു​​​​​​​മാ​​​​​​​സ​​​​​​​വും ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​ത്തെ​​​​​​​യും ഡാം​​​​​​​ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യെ​​​​​​​യും പ്ര​​​​​​​തീ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന പ്ര​​​​​​​ത്യേ​​​​​​​ക മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പാ​​​​​​​ണ് ഈ ​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ​​​​​​​രേ​​​​​​​ഖ 2015മു​​​​​​​ത​​​​​​​ൽ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​ത്. വ​​​​​​​ലി​​​​​​​യൊ​​​​​​​രു ഭൂ​​​​​​​ക​​​​​​​ന്പം നൂ​​​​​​​റു​​​​​​​ വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​പ്പു​​​​​​​റം വ​​​​​​​രാ​​​​​​​മെ​​​​​​​ന്ന​​​​​​​തു​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. പ​​​​​​​ക്ഷെ, ചേ​​​​​​​ർ​​​​​​​ത്തു​​​​​​​വാ​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട മ​​​​​​​റ്റൊ​​​​​​​രു കാ​​​​​​​ര്യ​​​​​​​മു​​​​​​​ണ്ട്. 1900ൽ ​​​​​​​വ​​​​​​​ലി​​​​​​​യൊ​​​​​​​രു ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​മു​​​​​​​ണ്ടാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട്ട് ഡാ​​​​​​​മു​​​​​​​ക​​​​​​​ളു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. ഇ​​​​​​​പ്പോ​​​​​​​ൾ മ​​​​​​​ല​​​​​​​ന്പു​​​​​​​ഴ​​​​​​​യ​​​​​​​ട​​​​​​​ക്കം വ​​​​​​​ലു​​​​​​​തും ചെ​​​​​​​റു​​​​​​​തു​​​​​​​മാ​​​​​​​യ പ​​​​​​​തി​​​​​​​നൊ​​​​​​​ന്നു ഡാ​​​​​​​മു​​​​​​​ക​​​​​​​ൾ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലു​​​​​​​ണ്ട്. ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​ത്തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ഡാ​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ലും അ​​​​​​​പ​​​​​​​ക​​​​​​​ടം പ​​​​​​​തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​വെ​​​​​​​ന്ന് ഓ​​​​​​​രോ​​​​​​​രു​​​​​​​ത്ത​​​​​​​രും അ​​​​​​​റി​​​​​​​ഞ്ഞി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

(തു​​​​​​​ട​​​​​​​രം... നാ​​​​​​​ളെ ആ​​​​​​​ത്മാ​​​​​​​ർ​​​​​​​ഥ​​​​​​​ത എ​​​​​​​ത്ര​​​​​​​ത്തോ​​​​​​​ളം...)

Latest News

Corehub Up