Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elevated Highway

Kottayam

കാ​യം​കു​ള​ത്ത് എ​ലി​വേ​റ്റ​ഡ് ഹൈ​വേ ത​ന്നെ വേ​ണം: മ​ന്ത്രി എം. ​ലി​ജു

കാ​യം​കു​ളം: ദേ​ശീ​യ​പാ​ത 66ൽ ​കാ​യം​കു​ള​ത്ത് സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നും എ​ല​വേ​റ്റ​ഡ് ഹൈ​വേ​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വും യോ​ജി​ച്ച​ത​ല്ലെ​ന്ന് മ​ന്ത്രി എം. ​ലി​ജു. ദേ​ശീ​യപാ​താ 66 വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി വി​ളി​ച്ചുചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് കാ​യം​കു​ളം എ​ൽ​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ന​ഗ​ര​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കു​മെ​ന്നും ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ല്ലം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ള്‍​ക്കി​ട​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ കാ​യം​കു​ളം പ​ട്ട​ണം ദേ​ശീ​യ​പാ​ത​യെ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​യും ജ​ല​ഗ​താ​ഗ​ത​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​ക​ണ്ണികൂ​ടി​യാ​ണ്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വി​ലെ നി​ർ​മാ​ണം ന​ഗ​ര​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കും.

യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി അം​ഗം കെ. ​വെ​ങ്ക​ട ര​മ​ണ, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ദീ​ല അ​ബ്ദു​ള്ള തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up