Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Epstein

അവിഹിതത്തിന്‍റെ പേരിൽ എപ്സ്റ്റീൻ ബ്ലാക്മെയിൽ ചെയ്തു: ബിൽ ഗേറ്റ്സ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ന്യൂ​​​യോ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച കു​​​പ്ര​​​സി​​​ദ്ധ ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​ൻ, അ​​​വി​​​ഹി​​​ത ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ത​​​ന്നെ ബ്ലാ​​​ക്മെ​​​യി​​​ൽ ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യി മൈ​​​ക്രോ​​​സോ​​​ഫ്റ്റ് സ്ഥാ​​​പ​​​ക​​​ൻ ബി​​​ൽ ഗേ​​​റ്റ്സ്.

എ​​​പ്സ്റ്റീ​​​ൻ കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹൗ​​​സ് ഓ​​​വ​​​ർ​​​സൈ​​​റ്റ് ക​​​മ്മി​​​റ്റി​​​ക്കു ന​​​ല്കി​​​യ മൊ​​​ഴി​​​യി​​​ലാ​​​ണ് ഗേ​​​റ്റ്സ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

2011ലാ​​​ണ് എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. എ​​​പ്സ്റ്റീ​​​ന്‍റെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ക്കാ​​​ല​​​ത്തു ധാ​​​ര​​​ണ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ജീ​​​വ​​​കാ​​​രു​​​ണ്യ ഫ​​​ണ്ട് രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ല​​​വ​​​ട്ടം എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി​​​ല്ല.

2014ൽ ​​​ബ​​​ന്ധം അ​​​വ​​​സാ​​​നി​​​ച്ചു. ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി എ​​​പ്സ്റ്റീ​​​ൻ ബ്ലാ​​​ക് മെ​​​യി​​​ൽ ചെ​​​യ്തി​​​രു​​​ന്നു. ത​​​ന്‍റെ അ​​​വി​​​ഹി​​​ത ബ​​​ന്ധ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​യി​​​രു​​​ന്നു ബ്ലാ​​​ക് മെ​​​യി​​​ലിം​​​ഗ്.

എ​​​പ്സ്റ്റീ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം ഗു​​​രു​​​ത​​​ര പി​​​ഴ​​​വാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​തി​​​ൽ ഖേ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നും ക​​​മ്മി​​​റ്റി​​​യെ ബി​​​ൽ ഗേ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു.

എ​​​പ്സ്റ്റീനു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം യു​​​എ​​​സ് നി​​​യ​​​മ​​​വ​​​കു​​​പ്പ് എ​​​ങ്ങ​​​നെ​​​യാ​​​ണ് കൈ​​​കാര്യം ചെ​​​യ്ത​​​തെ​​​ന്നാ​​​ണു ക​​​മ്മി​​​റ്റി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

International

എ​പ്‌​സ്റ്റീനു ലൈംഗികരോഗങ്ങൾ ബാധിച്ചിരുന്നതായി മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രി​ക്കെ ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കി​യ അ​മേ​രി​ക്ക​ൻ കോ​ടീ​ശ്വ​ര​ൻ ജെ​ഫ്രി എ​പ്‌​സ്റ്റീ​നു ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ലൈം​ഗി​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ രേ​ഖ​ക​ളി​ലാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ഹോ​ർ​മോ​ൺ കു​റ​വു​ക​ളെ​ക്കു​റി​ച്ചും രോ​ഗ​വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ള്ള​ത്.

ആശങ്കകൾ ഇ മെയിലിൽ

വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ഹോ​ർ​മോ​ൺ അ​പ​ര്യാ​പ്ത​ത എ​പ്‌​സ്റ്റീ​നെ അ​ല​ട്ടി​യി​രു​ന്ന​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ടെ​സ്റ്റോ​സ്റ്റി​റോ​ൺ അ​ള​വ് താ​ഴ്ന്ന​നി​ല​യി​ലാ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യി ത​ന്‍റെ ഹോ​ർ​മോ​ൺ നി​ല ഇ​തേ രീ​തി​യി​ലാ​ണെ​ന്ന് എ​പ്‌​സ്റ്റീ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

2015ൽ ​ഡോ​ക്ട​ർ​ക്ക് അ​യ​ച്ച ഇ​മെ​യി​ലി​ൽ ത​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ആ​ശ​ങ്കകൾ എപ്സ്റ്റീൻ പ​ങ്കുവയ്ക്കുന്നുണ്ട്. ഇ​തി​നാ​യി ക്ലോ​മി​ഡ് പോ​ലു​ള്ള മ​രു​ന്നു​ക​ൾ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേശി​ച്ചെ​ങ്കി​ലും, ശ​രീ​ര​ഭാ​രം കൂ​ടു​ന്ന​തും നീ​ർ​ക്കെ​ട്ടും കണക്കിലെടുത്ത് 2016ൽ ചി​കി​ത്സ ഉ​പേ​ക്ഷി​ക്കുകയായിരുന്നു.

ചികിത്സ തേടി

ഗൊ​ണോ​റി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ലൈം​ഗി​ക രോ​ഗ​ങ്ങ​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും എ​പ്‌​സ്റ്റീ​നെ ബാ​ധി​ച്ചി​രു​ന്നു. 2016ൽ ​ത​നി​ക്ക് ലൈം​ഗി​ക രോ​ഗം ബാ​ധി​ച്ച​താ​യും അ​തി​നാ​യി ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ഡോ​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ലൈം​ഗി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഉ​ത്പന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ഇ​ മെ​യി​ൽ വ​ഴി എപ്സ്റ്റീൻ നി​ര​ന്ത​രം സ്വീ​ക​രി​ച്ചി​രു​ന്നു. സ്വ​ന്തം ബീ​ജം ഭാ​വി​യി​ലേ​ക്കു സൂ​ക്ഷി​ച്ചു​വയ്ക്കുന്നതിനെക്കുറിച്ചും എപ്സ്റ്റീൻ വിവരങ്ങൾ തേടിയിരുന്നതായും രേ​ഖ​ക​ൾ പ​റ​യു​ന്നു.
എ​പ്‌​സ്റ്റീ​ൻ ഫ​യ​ൽ​സ് ട്രാ​ൻ​സ്പ​ര​ൻ​സി ആ​ക്ട് പ്ര​കാ​രം പു​റ​ത്തു​വി​ട്ട ​ല​ക്ഷ​ക്ക​ണ​ക്കി​നു രേ​ഖ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. 2019 ഓ​ഗ​സ്റ്റി​ൽ ലൈം​ഗി​ക കുറ്റകൃത്യങ്ങളിൽ വി​ചാ​ര​ണ നടപടികൾ പുരോഗമിക്കവേ എപ്സ്റ്റീൻ ജ​യി​ലി​ൽ തൂങ്ങി മരിക്കുകയായിരുന്നു.

International

എപ്സ്റ്റീൻ: ചിലർക്കു പ്രിയപ്പെട്ടവൻ, മറ്റു ചിലർക്ക് വെറുക്കപ്പെട്ടവൻ

അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും കു​റെ​ക്കാ​ല​മാ​യി വി​വാ​ദ​ങ്ങ​ളി​ൽ മു​ങ്ങി നി​ൽ​ക്കു​ന്ന പേ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ. ഈ ​ഒ​രു പേ​രു കാ​ര​ണം പേ​രു​ദോ​ഷം വ​ന്ന​വ​രും സ്ഥാ​നം പോ​യ​വ​രും അ​ധി​കാ​രം തെ​റി​ച്ച​വ​രും കു​ടും​ബ​ത്തി​ൽ​നി​ന്നു പു​റ​ത്താ​യ​വ​രു​മൊ​ക്കെ നി​ര​വ​ധി.

ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും ഈ ​പേ​ര് രാ​ഷ്‌​ട്രീ​യ വി​വാ​ദ​ങ്ങ​ളി​ൽ കൊ​ഴു​ക്കു​ന്നു. അ​പ്പോ​ൾ ഉ​യ​രു​ന്ന പ​ല​രു​ടെ​യും സം​ശ​യം ഇ​താ​ണ്. ആ​രാ​ണ് ജെ​ഫ്രി എ​പ്സ്റ്റീ​ൻ? എ​ങ്ങ​നെ​യാ​ണ് അ​യാ​ൾ ഇ​ത്ര വ​ലി​യ വി​വാ​ദ​പു​രു​ഷ​നാ​യ​ത്?

ഒ​രു അ​മേ​രി​ക്ക​ൻ ധ​നി​ക​നും പ​ണ​മി​ട​പാ​ടു​കാ​രനും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വി​വി​ഐ​പി​ക​ളു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യി​രു​ന്നു ജെ​ഫ്രി എ​പ്സ്റ്റീ​ൻ. എ​ന്നാ​ൽ, ഇ​യാ​ളു​ടെ വി​വി​ഐ​പി അ​ടു​പ്പ​ങ്ങ​ൾ നേ​രാ​യ വ​ഴി​ക്കു​ള്ള​ത​ല്ല എ​ന്ന​താ​ണ് ഇ​യാ​ളെ​യും ഇ​യാ​ളു​മാ​യി കൂ​ട്ടു​കൂ​ടി​യ​വ​രെ​യും വി​വാ​ദ​ത്തി​ലാ​ഴ്ത്തി​യ​ത്.

നൂ​റു ക​ണ​ക്കി​നു യു​വ​തി​ക​ളെ​യും കൗ​മാ​ര​ക്കാ​രി​ക​ളെ​യും ചൂ​ഷ​ണം ചെ​യ്തും ദു​രു​പ​യോ​ഗം ചെ​യ്തും സ​മ്പ​ന്ന​ർ​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കാ​ഴ്ച​വ​ച്ചു​മൊ​ക്കെ​യാ​ണ് ഇ​യാ​ൾ വി​വി​ഐ​പി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​യ​ത്. ത​ന്‍റെ വി​ജ​യ​ക​ര​മാ​യ സാ​മ്പ​ത്തി​ക ക​രി​യ​റി​ലൂ​ടെ കോ​ടീ​ശ്വ​ര​നാ​യി മാ​റി​യ എ​പ്‌​സ്റ്റീ​ൻ, അ​തി​സ​മ്പ​ന്ന​ർ, പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഒ​രു വ​ലി​യ സൗ​ഹൃ​ദ വ​ല​യം കെ​ട്ടി​പ്പ​ടു​ത്തി​രു​ന്നു.

കൗമാരക്കാരികളായ പെൺകുട്ടികളെ ലൈംഗിക അടിമകളെപ്പോലെയാണ് ഇയാൾ കൈവശം വച്ചിരുന്നത്. വിവിഐപികളായ ഇടപാടുകാർക്കു മുന്നിലേക്കു പെൺകുട്ടികളെ പറഞ്ഞുവിട്ടു.

കണക്കിൽ മിടുക്കൻ

1953 ജ​നു​വ​രി 20ൽ ​പോ​ള എ​പ്‌​സ്റ്റീ​ന്‍റെ​യും സെ​യ്‌​മൂ​ർ എ​പ്‌​സ്റ്റീ​ന്‍റെ​യും ര​ണ്ട് മ​ക്ക​ളി​ൽ ആ​ദ്യ​ത്തെ​യാ​ളാ​യാ​ണ് എ​പ്‌​സ്റ്റീ​ന്‍റെ ജ​ന​നം. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ മി​ക​ച്ച ക​ഴി​വ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന എ​പ്സ്റ്റീ​ൻ ഒ​രു മി​ക​ച്ച പി​യാ​നി​സ്റ്റു​മാ​യി​രു​ന്നു. 1969ൽ ​അ​ദ്ദേ​ഹം സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

കൂ​പ്പ​ർ യൂ​ണി​യ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ൽ 1971 വ​രെ പ​ഠി​ച്ചു. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കൂ​റ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കു മാ​റി. മൂ​ന്നു വ​ർ​ഷം അ​വി​ടെ പ​ഠി​ച്ചെ​ങ്കി​ലും ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല.

ആ​ദ്യ ആ​രോ​പ​ണം 2005ൽ

2005-​ൽ പാം ​ബീ​ച്ചി​ൽ വ​ച്ചാ​ണ് എ​പ്‌​സ്റ്റീ​നെ​തി​രെ ആ​ദ്യ​മാ​യി ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം ഉ​യ​രു​ന്ന​ത്. 14 വ​യ​സു​കാ​രി​യാ​യ വ​ള​ർ​ത്തു മ​ക​ളെ പീ​ഡി​പ്പി​ച്ചു എ​ന്ന് ഒ​രു സ്ത്രീ ​പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ഫ്ബി​ഐ​യും കേ​സി​ൽ ഇ​ട​പെ​ട്ടു. പ​ക്ഷേ, എ​പ്സ്റ്റീ​ൻ സ്വ​ത​ന്ത്ര​നാ​യി​ത്ത​ന്നെ വി​ഹ​രി​ച്ചു. പ​ക്ഷേ, ഇ​യാ​ൾ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ റെ​ഡാ​റി​ൽ ആ​യി​രു​ന്നു.

2008-ൽ ​വീ​ണ്ടും ആ​രോ​പ​ണം വ​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക തൊ​ഴി​ലി​നു പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റം ഇ​യാ​ൾ​ക്കു സ​മ്മ​തി​ക്കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് എ​പ്സ്റ്റീ​ൻ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 13 മാ​സം മാ​ത്രം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച എ​പ്‌​സ്റ്റീ​ൻ പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി. ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷം 2019 ജൂ​ലൈ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ലൈം​ഗി​കാ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​യാ​ൾ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി ജ​യി​ല​ട​യ്ക്ക​പ്പെ​ട്ടു.

ഇ​യാ​ളു​ടെ ഇ​ട​പാ​ടു​ക​ൾ അ​ന്വേ​ഷി​ച്ചു പോ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഞെ​ട്ടി​ത്ത​രി​ച്ചു. ഒ​രു ദ്വീ​പ് സ്വ​ന്ത​മാ​ക്കി​യ ഇ‍യാ​ൾ അ​വി​ടെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ല പ്ര​മു​ഖ​ർ​ക്കും പെ​ൺ​കു​ട്ടി​ക​ളെ ന​ൽ​കി​യ​ത് ഈ ​ദ്വീ​പി​ലാ​ണെ​ന്നു പ​റ​യു​ന്നു. നൂ​റു ക​ണ​ക്കി​നു പെ​ൺ​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​ര​ക​ൾ. ജ​യി​ലി​ൽ ആ​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത മാ​സം ഓ​ഗ​സ്റ്റ് 10ന് ​മ​ൻ​ഹാ​ൻ​ട്ട​ണി​ലെ ജ​യി​ല​റ​യ്ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ എ​പ്‌​സ്റ്റീ​നെ ക​ണ്ടെ​ത്തി.

Latest News

Corehub Up