ന്യൂഡൽഹി: എപ്സ്റ്റീൻ വിവാദത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ മകൾ ഹിമയാനി പുരി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി തനിക്കു ബന്ധമുണ്ടെന്ന് ആരോപിക്കുന്ന വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യണം.
എപ്സ്റ്റീനുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വാർത്ത നൽകിയതിന് നഷ്ടപരിഹാരമായി 10 കോടി രൂപ നൽകണമെന്നും ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഓൺലൈൻ വാർത്തകൾ, സമൂഹമാധ്യമ പോസ്റ്റുകൾ, വിഡിയോകൾ എന്നിവ നീക്കണം.
ഭാവിയിൽ വാർത്തകൾ നൽകുന്നതു വിലക്കണമെന്നുമാണ് ആവശ്യം. വിവിധ സമൂഹമാധ്യമ, ഓൺലൈൻ കമ്പനികൾക്കും എതിരെയാണു ഹർജി.