Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Equality

ദളിത് ക്രൈസ്തവരുടെ പോരാട്ടം സമനീതിക്ക്: ബിഷപ് ഗീവർഗീസ് മാർ അപ്രേം

തി​രു​വ​ല്ല: സ​മ​നീ​തി​ക്കു​വേ​ണ്ടി ദ​ളി​ത് ക്രൈ​സ്ത​വ​ർ ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​നു പൊ​തു​ജ​ന പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ​സി​ബി​സി എ​സ് സി, ​എ​സ്ടി, ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം. തി​രു​വ​ല്ല ശാ​ന്തി​നി​ല​യം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന സ​ഭ സം​സ്ഥാ​ന കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1950ൽ ​രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​ര​മാ​ണ് ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ന​ഷ്ട​മാ​യ​ത്. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഡി​സി​എം​എ​സ് നേ​തൃ​ത്വ​ത്തി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ സ​മ​ര​രം​ഗ​ത്താ​ണെ​ന്നും നീ​തി​ക്കു​വേ​ണ്ടി​യു​ള്ള ഈ ​ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തെ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം അ​ഭ്യ​ർ​ഥി​ച്ചു.

അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​നു മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഡി​സി​എം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ളി​ത് കാ​ത്ത​ലി​ക് മ​ഹാ​ജ​ന സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഷി​ബു ജോ​സ​ഫി​നെ​യും (പു​ന​ലൂ​ർ രൂ​പ​ത), ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബീ​നാ ജേ​ക്ക​ബി​നെ​യും (കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത) തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​യി കൂ​നാ​രി​ക്ക​ൽ (വി​ജ​യ​പു​രം) - ഓ​ർ​ഗ​നൈ​സ​ർ, എം.​ജെ. വി​ജ​യ​ൻ (പാ​റ​ശാ​ല) - ട്ര​ഷ​റ​ർ, ത്രേ​സ്യാ​മ്മ ജോ​സ​ഫ് (ച​ങ്ങ​നാ​ശേ​രി) - സെ​ക്ര​ട്ട​റി, സി​ജി മോ​ൾ (വി​ജ​യ​പു​രം) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​ൻ​സ​ന്‍റ് മാ​ങ്ങാ​ട​ൻ (ക​ണ്ണൂ​ർ), ബാ​ബു ജോ​സ​ഫ് (പാ​ലാ), തോ​മ​സ് രാ​ജ​ൻ, അ​ഗ​സ്റ്റി​ൻ, എ​സ്. ജി. ​സ​ച്ചി​ൻ (തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത), ജെ​യ്ന​മ്മ ദാ​നി​യേ​ൽ (പു​ന​ലൂ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന വ​ര​ണാ​ധി​കാ​രി ഫാ.​ജോ​ൺ അ​രീ​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ്കു​ട്ടി ഇ​ട​ത്തി​ന​കം, ജെ​യിം​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up