x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടുക്കളപ്പണി അറിയുമോ? ടാറ്റൂ മായ്ക്കുമോ?: ! ഡോക്ടറായ യുവതിക്ക് ലഭിച്ച വിചിത്ര വിവാഹാലോചനകൾ


Published: December 22, 2025 02:17 AM IST | Updated: December 22, 2025 02:17 AM IST

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വി​വാ​ഹ സ​ങ്ക​ല്പ​ങ്ങ​ൾ​ക്കി​ട​യി​ലും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​കു​ന്ന ഒ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ക​രി​യ​റി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ക്കു​മ്പോ​ഴും വി​വാ​ഹാ​ലോ​ച​ന​ക​ളി​ൽ സ്ത്രീ​ക​ൾ ഇ​ന്നും തി​ക​ച്ചും സ്ത്രീ​വി​രു​ദ്ധ​മാ​യ ചോ​ദ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് വൈ​റ​ലാ​യ ഈ ​സം​ഭ​വം.

ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യി​ൽ വി​ദ​ഗ്ധ​യാ​യ ഒ​രു ഡോ​ക്ട​റോ​ട്, ഭാ​വി​യി​ൽ മു​പ്പ​തോ​ളം പേ​ർ​ക്ക് ദി​വ​സ​വും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്നാ​യി​രു​ന്നു ഒ​രു വീ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ചോ​ദ്യം. വീ​ട്ടു​ജോ​ലി​ക​ളെ​ല്ലാം സ്ത്രീ​യു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന പ​ഴ​യ​കാ​ല ചി​ന്താ​ഗ​തി​യാ​ണി​വി​ടെ തെ​ളി​യു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​ളാ​യ ത​നി​ക്ക് വി​വാ​ഹ​ശേ​ഷം അ​വ​രെ കൂ​ടി നോ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ ഒ​രു ആ​ലോ​ച​ന മു​ട​ങ്ങി​യെ​ങ്കി​ൽ, ശ​രീ​ര​ത്തി​ലെ ടാ​റ്റൂ മാ​യ്ച്ചു ക​ള​യ​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യ​മാ​ണ് മ​റ്റൊ​രു വ​ശ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്.

ത​ന്‍റെ ക​ഴി​വി​നേ​ക്കാ​ളും വ്യ​ക്തി​ത്വ​ത്തേ​ക്കാ​ളും പ്രാ​ധാ​ന്യം ഇ​ത്ത​രം അ​നാ​വ​ശ്യ നി​ബ​ന്ധ​ന​ക​ൾ​ക്ക് ന​ൽ​കു​ന്ന ആ​ലോ​ച​ന​ക​ൾ യു​വ​തി ധീ​ര​മാ​യി നി​ര​സി​ച്ചു.

സ്വ​ന്തം അ​ന്ത​സും സ്വ​ത്വ​വും പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു വി​വാ​ഹ​ത്തി​നും താ​ൻ ത​യ്യാ​റ​ല്ലെ​ന്ന യു​വ​തി​യു​ടെ നി​ല​പാ​ടി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മി​ക​ച്ച ക​രി​യ​റു​ള്ള സ്ത്രീ​ക​ൾ പോ​ലും ഇ​ത്ത​രം 'പു​രു​ഷാ​ധി​പ​ത്യ നി​ബ​ന്ധ​ന​ക​ൾ​ക്ക്' വ​ഴ​ങ്ങേ​ണ്ടി വ​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും മാ​താ​പി​താ​ക്ക​ളോ​ടു​ള്ള ക​ട​മ​യും പ​ണ​യ​പ്പെ​ടു​ത്താ​ൻ ത​യ്യാ​റ​ല്ലാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും, അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ മ​റ്റു​ള്ള​വ​ർ​ക്കും ഈ ​സം​ഭ​വം പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : ViralNews SocialIssues ArrangedMarriage WomenEmpowerment Equality

Recent News

Corehub Up