ഇലക്ട്രിക് വാഹനത്തിന്റെ ചാർജ് തീർന്നു വഴിയിൽ കുടുങ്ങിയ യുവതിക്ക് തുണയായി ഇന്ത്യൻ സൈനികൻ എത്തിയത് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഇൻഫ്ലുവൻസറായ ദീപിക ശർമ്മയാണ് തന്റെ യാത്രയ്ക്കിടെയുണ്ടായ ഈ അനുഭവം പങ്കുവെച്ചത്.
വാഹനത്തിലെ ചാർജ് തീർന്നതിനെ തുടർന്ന് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ദീപിക സഹായത്തിനായി അടുത്തുണ്ടായിരുന്ന നരേന്ദ്ര എന്ന സൈനികനെ സമീപിക്കുകയായിരുന്നു.
വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം, യാതൊരു മടിയും കൂടാതെ വാഹനം തള്ളി ചാർജിംഗ് സ്റ്റേഷനിലെത്തിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. വാഹനം ചാർജ് ചെയ്ത് സുരക്ഷിതമായി യാത്ര തുടരാനാകും എന്ന് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹം ദീപികയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു.
അപരിചിതയായ തനിക്കായി കാണിച്ച ഈ കരുതലിൽ ആദരവ് പ്രകടിപ്പിച്ച ദീപിക, ഇന്ത്യൻ സൈന്യത്തിന് നന്ദിയും അറിയിച്ചു. സൈനികന്റെ നിസ്വാർഥമായ പ്രവൃത്തിയെ പ്രകീർത്തിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തുന്നത്.
Tags : IndianArmy Kindness Humanity Inspiration GoodDeeds