x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പി​ക​യു​ടെ അ​സാ​ന്നി​ധ്യം, ക്ലാ​സ് മു​റി​യി​ൽ സ​ഹ​പാ​ഠി​യു​ടെ ക്രൂ​ര​ത


Published: July 18, 2026 02:02 PM IST | Updated: July 18, 2026 02:02 PM IST

ല​ക്നോ​വി​ലെ എ.​എ​ൽ.​എ​സ് അ​ക്കാ​ദ​മി​യി​ൽ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​ക്ക് സ​ഹ​പാ​ഠി​യാ​യ ക്ലാ​സ് മോ​ണി​റ്റ​റി​ൽ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന ക്രൂ​ര​മാ​യ മ​ർ​ദ്ദ​നം വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. അ​ധ്യാ​പി​ക ക്ലാ​സി​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് കു​ട്ടി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​നി, അ​ഞ്ചു വ​യ​സു​കാ​ര​നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ത​ല ഉ​യ​ർ​ത്തി നോ​ക്കി​യെ​ന്നാ​രോ​പി​ച്ച് കു​ട്ടി​യെ മു​ഖ​ത്ത​ടി​ക്കു​ക​യും, ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ വ​ലി​ച്ചി​ഴ​ച്ച് ക്ലാ​സ് മു​റി​യി​ൽ വ​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യു​ടെ മു​ഖ​ത്തെ മു​റി​വു​ക​ൾ ക​ണ്ട ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ ഈ ​സം​ഭ​വ​ത്തി​ൽ, മ​ർ​ദ്ദ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്താ​ക്കി. ക്ലാ​സ് മു​റി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ഈ ​സം​ഭ​വം വ​ലി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

Tags : LucknowNews ChildSafety SchoolIncident BreakingNews EducationSystem

Recent News

Corehub Up