കൊച്ചി: സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഓഫീസിന് ടെക്നോപാര്ക്കിനോടനുബന്ധിച്ച് 12000 ചതുരശ്രയടി സ്ഥലം കുറഞ്ഞ പാട്ടത്തുകയ്ക്കു ലഭ്യമാക്കും.
കെട്ടിടം നിര്‍മിക്കുന്നതോടെ ലാബ് കേന്ദ്ര മാനദണ്ഡപ്രകാരം പ്രവര്‍ത്തനസജ്ജമാകുമെന്നും സർക്കാർ വ്യക്തമാക്കി.
അതുവരെ ലാബ് താത്കാലികമായി പ്രവര്‍ത്തിക്കുന്നതിന് രാജീവ് ഗാന്ധി സെന്ററര്‍ ഫോര്‍ ബയോടെക്നോളജി സമുച്ചയത്തില്‍ കെട്ടിടസൗകര്യം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 12ന് പരിഗണിക്കാന്‍ മാറ്റി.
ഫോറന്‍സിക് ലാബുകളുടെ അപര്യാപ്തതകള്‍ ലഹരിമരുന്ന് കേസുകളടക്കം കെട്ടിക്കിടക്കാന്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി നല്കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.