Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Establishment

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​ര ബാ​​​​ധ്യ​​​​ത ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക്: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​ളു​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​ര്‍​ക്ക് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​നു​​​​ള്ള ബാ​​​​ധ്യ​​​​ത​​​​യി​​​​ല്‍നി​​​​ന്നു ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഒ​​​​ഴി​​​​ഞ്ഞു​​​മാ​​​​റാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

തെ​​​​രു​​​​വു​​​​നാ​​​​യ്​​​​ക്ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യാ​​​​ല്‍ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​നും വ​​​​ന്ധ്യം​​​​ക​​​​രി​​​​ക്കാ​​​​നുമുള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​ത് ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും നാ​​​​യ്​​​​ക്ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് നി​​​​യ​​​​മം. ഫ​​​​ണ്ട് ല​​​​ഭ്യ​​​​മ​​​​ല്ല എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ സ​​​​തീ​​​​ഷ് നൈ​​​​നാ​​​​ന്‍, പി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

2007ല്‍ ​​​​റോ​​​​ഡി​​​​ല്‍വ​​​​ച്ച് തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ക​​​​ടി​​​​യേ​​​​റ്റ 70കാ​​​​ര​​​​ന് 10,000 രൂ​​​​പ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​നു​​​​ള്ള വി​​​​ധി ചോ​​​​ദ്യം ചെ​​​​യ്തു ക​​​​ണ്ണൂ​​​​ര്‍ എ​​​​രു​​​​വേ​​​​ശി പ​​​​ഞ്ചാ​​​​യ​​​​ത്ത് സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണു ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും മൃ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള ക്രൂ​​​​ര​​​​ത ത​​​​ട​​​​യ​​​​ല്‍ നി​​​​യ​​​​മ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​യും ജ​​​​ന​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ച​​​​ട്ട​​​​ങ്ങ​​​​ളും അ​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​ദം.

എ​​​​ന്നാ​​​​ല്‍, പൊ​​​​തു​​​​നി​​​​ര​​​​ത്തു​​​​ക​​​​ള്‍ ആ​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണോ അ​​​​വ​​​​ര്‍​ക്ക് അ​​​​തു​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ന്‍ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​വ​​​​രോ​​​​ട് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും ഓ​​​​രോ ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നും നി​​​​ര്‍​ബ​​​​ന്ധി​​​​ത ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ട്. തെ​​​​രു​​​​വു​​​​നാ​​​​യ്​​​​ക്ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​നും ന​​​​ശി​​​​പ്പി​​​​ക്കാ​​​​നും പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ന്‍ ത​​​​ദ്ദേ​​​​ശ​​​ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.

വ​​​​ള​​​​ര്‍​ത്തു​​​​നാ​​​​യ്​​​​ക്ക​​​​ള്‍​ക്കു ലൈ​​​​സ​​​​ന്‍​സും തെ​​​​രു​​​​വു​​​​നാ​​​​യ്​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണം പെ​​​​രു​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​വും പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പും ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്ത​​​​ണം.

പ​​​​രാ​​​​തി​​​​ക​​​​ള്‍ ഇ​​​​ല്ലെ​​​​ങ്കി​​​​ലും ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ്.
നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ ആ​​​​റു​​​മാ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​സ് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തീ​​​​രാ​​​​ജ് നി​​​​യ​​​​മ​​​​ത്തി​​​​ലെ നി​​​​ബ​​​​ന്ധ​​​​ന ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ല്‍ ബാ​​​​ധ​​​​ക​​​​മ​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up