Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EuropeNews

Europe

"ഗ്രേ​റ്റ് എ​വേ​ക്ക​നിം​ഗ്' ഇം​ഗ്ലീ​ഷ് ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ബ​ർ​മിം​ഗ്ഹാ​മി​ൽ

ബ​ർ​മിം​ഗ്ഹാം: പ്ര​ശ​സ്ത ക​ത്തോ​ലി​ക്കാ വ​ച​ന​പ്ര​ഘോ​ഷ​ക​നും "പ്രീ​ച്ചേ​ഴ്സ് ഓ​ഫ് ഡി​വൈ​ൻ മേ​ഴ്സി' സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നും അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ നേ​തൃ​ശു​ശ്രൂ​ഷ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന "ഗ്രേ​റ്റ് എ​വേ​ക്ക​നിം​ഗ്' ഇം​ഗ്ലീ​ഷ് ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.

ബ​ർ​മിം​ഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ വൈ​കു​ന്നേ​രം 4.30ന് ​സ​മാ​പി​ക്കും. ഇം​ഗ്ല​ണ്ട് & വെ​യി​ൽ​സ് ക​ത്തോ​ലി​ക്കാ ബി​ഷ​പ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യ അ​ബ​ട്ട് ഹ്യൂ ​അ​ല​ൻ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും. എ​എ​ഫ്സി​എം യു​കെ​യി​ൽ നി​ന്നു​ള്ള ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കു​ചേ​രും.

പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും:

സം​ഗീ​താ​രാ​ധ​ന: പ്ര​ശ​സ്ത ആ​രാ​ധ​നാ ബാ​ൻ​ഡാ​യ "വ​ൺ ഹോ​പ്പ് പ്രൊ​ജ​ക്റ്റ്' സം​ഗീ​താ​രാ​ധ​ന ന​യി​ക്കും.

ശു​ശ്രൂ​ഷ​ക​ൾ: ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ്തു​തി ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ എ​ന്നി​വ​യാ​ണ് അ​ന്ന​ത്തെ പ്ര​ധാ​ന ശു​ശ്രൂ​ഷ​ക​ൾ.

ആ​ത്മീ​യ സ​ഹാ​യം: കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലാ​സ്: കു​ട്ടി​ക​ൾ​ക്കാ​യി സ​മാ​ന്ത​ര ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

യാ​ത്രാ​സൗ​ക​ര്യം: യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള 29 കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ക​ൺ​വ​ൻ​ഷ​ൻ ന​ഗ​രി​യി​ലേ​ക്ക് പ്ര​ത്യേ​ക കോ​ച്ച് (ബ​സ്) സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.

പാ​ർ​ക്കിം​ഗ്: ക​ൺ​വ​ൻ​ഷ​ൻ ന​ഗ​രി​യി​ൽ സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ ശ​ക്തി​യാ​ൽ യേ​ശു​നാ​ഥ​ന്‍റെ സ്നേ​ഹ​വും കാ​രു​ണ്യ​വും രോ​ഗ​ശാ​ന്തി​യും അ​നു​ഭ​വി​ക്കാ​നും വി​ശ്വാ​സ​ത്തി​ൽ ന​വീ​ക​രി​ക്ക​പ്പെ​ടു​വാ​നും ഈ ​മ​ഹ​ത്താ​യ ദി​വ​സ​ത്തി​ലേ​ക്ക് ഏ​വ​രെ​യും എ​എ​ഫ്സി​എം യു​കെ ടീം ​സ്വാ​ഗ​തം ചെ​യ്യു​ന്നു.

പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​ബ്സൈ​റ്റ്: afcmuk.org, ഫോ​ൺ: ജോ​സ​ഫ് - 07506810177, വി​ൽ​സ​ൺ -07956381337.

Latest News

Corehub Up