Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Evening

Thiruvananthapuram

അ​നു​മോ​ദ​ന സാ​യാ​ഹ്ന​ം

പാ​ലോ​ട്: ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും മ​ഹാ​ത്മാ ഗ്ര​ന്ഥ​ശാ​ല​യു​ടെ വാ​ർ​ഷി​ക​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പേ​ര​യം ജ​യ​നും പാ​ലോ​ട് എ​സ്എ​ച്ച്ഒ എം. ​സു​നീ​ഷും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​ത കൂ​ട്ടാ​യ്മ പു​റ​ത്തി​റ​ക്കി​യ അ​ച്ചാ​റു​ക​ളു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ അ​സീം പ​ള്ളി​വി​ള വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​എ​സ്. ജീ​വ​കു​മാ​ർ, ഫ്രാ​റ്റ് മേ​ഖ​ല സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് അ​നി, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് വി.​എ​ൽ. രാ​ജീ​വ്, സെ​ക്ര​ട്ട​റി വി​ക്ട​ർ തോ​മ​സ്, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി. ​ബോ​ബ​ൻ, ട്ര​ഷ​റ​ർ ജി. ​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, വ​നി​ത കൂ​ട്ടാ​യ്മ ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ.​വി. ദാ​സ് പു​ര​സ്കാ​രം നേ​ടി​യ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പേ​ര​യം ശ​ശി, സൈ​ക്യാ​ട്രി​ക് ന​ഴ്സിം​ഗി​ൽ പി​എ​ച്ച്ഡി നേ​ടി​യ പ്ര​ഫ. ഷീ​ജ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന​ന്ദി​യോ​ട് വി​ന​യ​ൻ ക​വി​ത ആ​ല​പി​ച്ചു. വാ​യ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കും അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up