പാലോട്: നന്ദിയോട് കള്ളിപ്പാറ റസിഡൻസ് അസോസിയേഷന്റെ വിദ്യാഭ്യാസ പ്രതിഭകൾക്കുള്ള അനുമോദനവും മഹാത്മാ ഗ്രന്ഥശാലയുടെ വാർഷികവും പഞ്ചായത്ത് പ്രസിഡന്റ് പേരയം ജയനും പാലോട് എസ്എച്ച്ഒ എം. സുനീഷും ചേർന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വനിത കൂട്ടായ്മ പുറത്തിറക്കിയ അച്ചാറുകളുടെ വിപണനോദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു. എഴുത്തുകാരൻ അസീം പള്ളിവിള വിശിഷ്ടാതിഥിയായിരുന്നു. പഞ്ചായത്ത് മെമ്പർ കെ.എസ്. ജീവകുമാർ, ഫ്രാറ്റ് മേഖല സെക്രട്ടറി പാപ്പനംകോട് അനി, ഗ്രന്ഥശാല പ്രസിഡന്റ് വി.എൽ. രാജീവ്, സെക്രട്ടറി വിക്ടർ തോമസ്, അസോസിയേഷൻ സെക്രട്ടറി ജി. ബോബൻ, ട്രഷറർ ജി. സോമശേഖരൻ നായർ, വനിത കൂട്ടായ്മ ചെയർപേഴ്സൺ വി.എസ്. ശാലിനി എന്നിവർ പ്രസംഗിച്ചു.
ഐ.വി. ദാസ് പുരസ്കാരം നേടിയ ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പേരയം ശശി, സൈക്യാട്രിക് നഴ്സിംഗിൽ പിഎച്ച്ഡി നേടിയ പ്രഫ. ഷീജ എന്നിവരെ ആദരിച്ചു. നന്ദിയോട് വിനയൻ കവിത ആലപിച്ചു. വായന മത്സര വിജയികൾക്കും അങ്കണവാടി കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags : nattu vishesham Appreciation evening