Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eviction

ഡ​ൽ​ഹി കേ​ര​ള ക്ല​ബ്ബിന് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം രൂ​​​​പംകൊ​​​​ള്ളു​​​​ന്ന​​​​തി​​​​നു​​​​ മു​​​​ന്പേ ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ഹൃ​​​​ദ​​​​യ​​​​ഭാ​​​​ഗ​​​​ത്ത് 1939ൽ ​​​​മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച കേ​​​​ര​​​​ള ക്ല​​​​ബ്ബിന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ രാ​​​​ജീ​​​​വ് ചൗ​​​​ക്കി​​​​ൽ (പ​​​​ഴ​​​​യ കൊ​​​​ണോ​​​​ട്ട് സ​​​​ർ​​​​ക്കി​​​​ൾ) സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന പൈ​​​​തൃ​​​​ക​​​​മു​​​​ള്ള കേ​​​​ര​​​​ള ക്ല​​​​ബി​​​​നാ​​​​ണ് ഉ​​​​ട​​​​ൻ ഒ​​​​ഴി‍​ഞ്ഞു​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ അ​​​​ന്യാ​​​​യ​​​​മാ​​​​യ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ക്ല​​​​ബ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

വൈ​​​​സ്രോ​​​​യ് മൗ​​​​ണ്ട്ബാ​​​​റ്റ​​​​ണി​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളും ഇ​​​​ട​​​​ക്കാ​​​​ല കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ല​​​​യാ​​​​ളി വി.​​​​പി. മേ​​​​നോ​​​​ൻ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് കേ​​​​ര​​​​ള ക്ല​​​​ബ്. സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​ര രാ​​​​ജ്യ​​​​ത്ത് അ​​​​ഞ്ഞൂ​​​​റി​​​​ല​​​​ധി​​​​കം നാ​​​​ട്ടു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഒ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ഖ്യ​​​​പ​​​​ങ്ക് വ​​​​ഹി​​​​ച്ച​​​​യാ​​​​ളാ​​​​ണു മേ​​​​നോ​​​​ൻ.

ഒ.​​​​വി. വി​​​​ജ​​​​യ​​​​ൻ, വി.​​​​കെ.​​​​എ​​​​ൻ, കാ​​​​ക്ക​​​​നാ​​​​ട​​​​ൻ, ഓം​​​​ചേ​​​​രി എ​​​​ൻ.​​​​എ​​​​ൻ.​​​​പി​​​​ള്ള, സ​​​​ക്ക​​​​റി​​​​യ, എം. ​​​​മു​​​​കു​​​​ന്ദ​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ കെ.​​​​ ചെ​​​​റി​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സാം​​​​സ്കാ​​​​രി​​​​ക​​​​പ്ര​​​​മു​​​​ഖ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം​​​​കൊ​​​​ണ്ട് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക ഒ​​​​ത്തു​​​​കൂ​​​​ട​​​​ലി​​​​നു വേ​​​​ദി​​​​യാ​​​​യ കേ​​​​ര​​​​ള ക്ല​​​​ബ്ബിൽ ഇ​​​​പ്പോ​​​​ഴും ആ​​​​ഴ്ച​​​​തോ​​​​റും സാ​​​​ഹി​​​​ത്യ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.‌

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ തൊ​​​​ട്ട​​​​റി​​​​ഞ്ഞ കേ​​​​ര​​​​ള ക്ല​​​​ബി​​​​നെ ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ നാ​​​​ളെ ഡ​​​​ൽ​​​​ഹി മ​​​​ല​​​​യാ​​​​ളി പ്ര​​​​മു​​​​ഖ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​ജെ.​​​​ഫി​​​​ലി​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള ക്ല​​​​ബി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​മാ​​​​ന​​​​മ​​​​ന​​​​സ്ക​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തു നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

National

അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന അ​ഗ​സ്ത്യ​മ​ല പാ​രി​സ്ഥി​തി​ക മേ​ഖ​ല​യി​ലെ സം​ര​ക്ഷി​ത​വ​ന​ങ്ങ​ളി​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്.

വ​നം കൈ​യേ​റി​യ​താ​യി ക​ണ്ടെ​ത്തി​യ സ​ർ​വീ​സി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ 118 സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക-​നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും മു​ൻ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ​ത​ന്നെ ക​ള​ക്കാ​ട് മു​ണ്ട​ന്തു​റൈ ക​ടു​വ സ​ങ്കേ​തം, ശ്രീ​വി​ല്ലി​പു​ത്തൂ​ർ​മേ​ഘ​മ​ലൈ ക​ടു​വ സ​ങ്കേ​തം, ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഗ​സ്ത്യ​മ​ല മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന​താ​യും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

കേ​വ​ലം ഭ​ര​ണ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ പ്ര​ശ്നം മാ​ത്ര​മ​ല്ലി​തെ​ന്നും മ​റി​ച്ച് പ​രി​സ്ഥി​തി​പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​ക​ളെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല​യെ​യും ബാ​ധി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ റി​സ​ർ​വ് വ​ന​ങ്ങ​ളു​ടെ​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള ഹ​ർ​ജി​യി​ലാ​ണു ന​ട​പ​ടി.

കേ​ന്ദ്ര ഉ​ന്ന​താ​ധി​കാ​ര സ​മി​തി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും നി​ര​വ​ധി ജി​ല്ല​ക​ളി​ലാ​യി 3,500.36 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് അ​ഗ​സ്ത്യ​മ​ല പാ​രി​സ്ഥി​തി​ക​മേ​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ തേ​നി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല​യി​ലെ റി​സ​ർ​വ് വ​ന​ങ്ങ​ളി​ൽ മാ​ത്രം 5,072.653 ഹെ​ക്‌​ട​ർ ഭൂ​മി കൈ​യേ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ 1.8 ശ​ത​മാ​നം വ​ന​ഭൂ​മി മാ​ത്ര​മാ​ണു തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വ​ന​ഭൂ​മി​ക്കു​ള്ളി​ൽ 116 കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍: സമയപരിധി ഇന്ന് അവസാനിക്കും, പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ നിവാസികളെ കുടിയൊഴിപ്പിക്കലിന് കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് കുടിയിറക്കല്‍ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നിര്‍ദേശം. കോടതി നിര്‍ദേശ പ്രകാരം അഭിഭാഷക കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

എന്നാല്‍ മലയിടംതുരുത്തിലെ താമസക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പോലീസ് നടപടികളുമായി വരില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ അഭിഭാഷക കമ്മീഷന്‍ ഇന്ന് സ്ഥലത്ത് എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടക്കം പ്രതിഷേധവും നിലവില്‍ മലയിടംതുരുത്തില്‍ നടക്കുന്നുണ്ട്. അഭിഭാഷക കമ്മീഷന്‍ വന്നാല്‍ പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും.

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; ക​ള​ക്ട്രേ​റ്റി​ൽ ഇ​ന്ന് സ​മ​വാ​യ ച​ർ​ച്ച

കൊ​ച്ചി: മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. രാ​ത്രി എ​ട്ടി​ന് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ൽ വ​ച്ചാ​ണ് നി​ർ​ണ്ണാ​യ​ക സ​മ​വാ​യ ച​ർ​ച്ച ന​ട​ക്കു​ക.

പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​ന്ത്രി റോ​ജി എം.​ജോ​ൺ, വി.​പി സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. ജി​ല്ലാ ക​ള​ക്ട​ർ ജ.​പ്രി​യ​ങ്ക​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ കോ​ട​തി​യോ​ട് സാ​വ​കാ​ശം ചോ​ദി​ക്കാ​നും സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി 23-ന് ​തു​ട​ര​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ർ മു​ൻ​സി​ഫ് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ 23-ന് ​പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ദി​വ​സം തു​ട​ര​ണം. 25-ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന​കം ന​ട​പ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Kerala

മ​ല​യി​ടം തു​രു​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് മ​ല​യി​ടം തു​രു​ത്തി​ൽ ഏ​ഴു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ അ​ഡ്വ. ജ​യ​പാ​ല​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും, നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. അ​തി​നി​ടെ, പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധം വാ​ർ​ത്ത​യാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. കൊ​ച്ചി പോ​ലീ​സി​നോ​ട് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​രി​ഞ്ഞു​പോ​യി. നി​ല​വി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യെ ചൊ​ല്ലി അ​ര​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ത​ർ​ക്ക​മാ​ണി​ത്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഇ​ത് പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധം മൂ​ലം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.

Kerala

കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ന്യൂനപക്ഷ കമ്മീഷന് ഉത്തരവിടാന്‍ അധികാരമില്ല: കോടതി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന് കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ല്‍ പോ​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്ക് ഉ​​​ത്ത​​​ര​​​വി​​​ടാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ല്‍ പോ​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ സി​​​വി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​മാ​​​ണ്. ഇ​​​ത്ത​​​രം അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ കൈ​​​ക​​​ട​​​ത്താ​​​ന്‍ ക​​​മ്മീ​​​ഷ​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച കു​​​ടി​​​യി​​​റ​​​ക്ക​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മൊ​​​യ്തീ​​​ന്‍കു​​​ട്ടി ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ കോ​​​ട​​​തി, ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യി​​​ട്ടും സ്ഥ​​​ലം ഒ​​​ഴി​​​ഞ്ഞു​​​ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബ്‌​​​ദു​​​ള്‍ സ​​​ലാം ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യ​​​ത്. നി​​​യ​​​മ​​​ത്തി​​​ന്‍റെ ആ​​​മു​​​ഖ​​​ത്തി​​​ല്‍ ത​​​ന്നെ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​ന്ന​​​മ​​​നം, ക്ഷേ​​​മം, സം​​​ര​​​ക്ഷ​​​ണം, ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. നി​​​ശ്ചി​​​ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ര്‍ക്കാ​​​രി​​​നു ശി​​​പാ​​​ര്‍ശ ന​​​ല്‍കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം മാ​​​ത്ര​​​മാ​​​ണു ക​​​മ്മീ​​​ഷ​​​നു​​​ള്ള​​​ത്.

പ്ര​​​മാ​​​ണ​​​ങ്ങ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ശേ​​​ഷ​​​വും സ്ഥ​​​ലം ഒ​​​ഴി​​​ഞ്ഞു​​​ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ സി​​​വി​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, സി​​​വി​​​ല്‍ സ്വ​​​ഭാ​​​വ​​​ത്തി​​​ലു​​​ള്ള ത​​​ര്‍ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ സ​​​മീ​​​പി​​​ച്ച​​​ത് ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​നെ​​​യാ​​​ണ്. ഇ​​​ത്ത​​​ര​​​മൊ​​​രു പ​​​രാ​​​തി ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

National

കുടിയൊഴിപ്പിക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബം​​​​ഗ​​​​ളൂരു: ബം​​​​ഗ​​​​ളൂരു യെ​​​ല​​​ഹ​​​ങ്ക ഫാ​​​​കി​​​​ർ കോ​​​​ള​​​​നി​​​​യി​​​​ലെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നെ ന്യാ​​​​യീ​​​​ക​​​​രി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​വ​​​​രെ​​​യാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്. അ​​​നി​​​വാ​​​ര്യ​​​ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

ഖ​​​​ര​​​​മാ​​​​ലി​​​​ന്യ​​​​ സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 2019 മു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന അ​​​​ഞ്ച് ഏ​​​​ക്ക​​​​ർ വി​​​​സ്തൃ​​​​തി​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്ത് 2019 മു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ഒ​​​​രു സു​​​​ര​​​​ക്ഷ​​​​യും അ​​​​വ​​​​ർ​​​​ക്കി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ളു​​​​ക​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​തി​​​​ന് ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഒ​​​​ഴി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു.

ഭൂ​​​​രി​​​​ഭാ​​​​ഗം പേ​​​​രും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രാ​​​യ​​​തി​​​​നാ​​​​ൽ ബ​​​​ദ​​​​ൽ​​​​സം​​​​വി​​​​ധാ​​​​നം സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഗ്രേ​​​​റ്റ​​​​ർ ബം​​​​ഗ​​​​ളൂരു അ​​​​ഥോരിറ്റി​​​​യോ​​​​ടും ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. മാ​​​​നു​​​​ഷി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി-​​​​സി​​​ദ്ധ​​​രാ​​​മ​​​യ്യ വ്യ​​​​ക്ത​​​​മാ​​​​ക്കി.

യ​​​ല​​​ഹ​​​ങ്ക​​​യി​​​ലെ ബു​​​​ൾ​​​​ഡോ​​​​സ​​​​ർ ന​​​​ട​​​​പ​​​​ടി​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​​​​ട്ടേ​​​​റെ​​​​പ്പേ​​​​ർ വി​​​​മ​​​​ർ​​​​ശി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ്വ​​​​ന്തം സം​​​​സ്ഥാ​​​​ന​​​​ത്തെ കാ​​​​ര്യ​​​​ങ്ങ​​​​ൾ നോ​​​​ക്കി​​​​യാ​​​​ൽ​​​​മ​​​​തി​​​​യെ​​​​ന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി രാ​​​​മ​​​​ലിം​​​​ഗ റെ​​​​ഡ്ഡി​​​യും പ്ര​​​തി​​​ക​​​രി​​​ച്ചു.

ഞ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ര്യം നോ​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ൾ‌​​​​ക്ക​​​​റി​​​​യാം. വി​​​​ശ​​​​ദാം​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ശേ​​​​ഷം കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​മെ​​​​ന്നും റെ​​​ഡ്ഡി പ​​​റ​​​ഞ്ഞു.

Latest News

Corehub Up