കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. രാത്രി എട്ടിന് എറണാകുളം കളക്ടറേറ്റിൽ വച്ചാണ് നിർണ്ണായക സമവായ ചർച്ച നടക്കുക.
പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാർ ചുമതലപ്പെടുത്തിയ മന്ത്രി റോജി എം.ജോൺ, വി.പി സജീന്ദ്രൻ എംഎൽഎ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും. ജില്ലാ കളക്ടർ ജ.പ്രിയങ്കയും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു.
നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
Tags : eviction Malayidomthuruth