Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExecuteD

വ​ധ​ശി​ക്ഷ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കി ട്രം​പ്; ആ​ർ​മി മേ​ജ​റെ വെ​ടി​വ​ച്ചു കൊ​ല്ലും

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ആ​​​​റ​​​​ര പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു ശേ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു. ആ​​​​ർ​​​​മി മേ​​​​ജ​​​​ർ നി​​​​ദാ​​​​ൽ മാ​​​​ലി​​​​ക് ഹ​​​​സ​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്ക് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി.

വെ​​​​ടി​​​​വ​​​​ച്ചാ​​​​ണു വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കു​​ക. 2009ലെ ​​​​ഫോ​​​​ർ​​​​ട്ട് ഹു​​​​ഡ് കൂ​​​​ട്ട​​​​ വെ​​​​ടി​​​​വ​​​​യ്പി​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് നി​​​​ദാ​​​​ൽ മാ​​​​ലി​​​​ക്കി​​​​നു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ച​​​​ത്. 1961നു​​​​ശേ​​​​ഷം യു​​​​എ​​​​സ് സൈ​​​​ന്യം വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​പ്പാ​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​വും സ്ഥ​​​​ല​​​​വും ആ​​​​ർ​​​​മി സെ​​​​ക്ര​​​​ട്ട​​​​റി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് പെ​​​​ന്‍റ​​​​ഗ​​​​ൺ വ​​​​ക്താ​​​​വ് ഷോ​​​​ൺ പാ​​​​ർ​​​​നെ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

2009 ന​​​​വം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് ടെ​​​​ക്സ​​​​സി​​​​ലെ ഫോ​​​​ർ​​​​ട്ട് ഹു​​​​ഡി​​​​ൽ നി​​​​ദാ​​​​ൽ മാ​​​​ലി​​​​ക് ഹ​​​​സ​​​​ൻ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 13 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും മു​​പ്പ​​തി​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്ക് പ​​​​രിക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

കേ​​​​സി​​​​ൽ ഹ​​​​സ​​​​ൻ കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു സൈ​​​​നി​​​​ക കോ​​​​ട​​​​തി ക​​​​ണ്ടെ​​​​ത്തി. 2013ൽ ​​​​അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു.

 

 

International

ഇസ്രേലി ചാരന്‍റെ വധശിക്ഷ നടപ്പാക്കി

ടെ​​​ഹ്റാ​​​ൻ: ഇ​​​സ്ര​​​യേ​​​ലി​​​നു​​​വേ​​​ണ്ടി ചാ​​​ര​​​പ്പ​​​ണി ചെ​​​യ്ത​​​യാ​​​ളു​​​ടെ വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സും ഇ​​​സ്ര​​​യേ​​​ലും ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​ത്ത​​​രം കു​​​റ്റ​​​കൃ​​​ത്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ വ​​​ധ​​​ശി​​​ക്ഷ​​​യാ​​​ണി​​​ത്.

ഖൗ​​​റൂ​​​ഷ് കെ​​​യ്‌​​​വാ​​​നി എ​​​ന്ന​​​യാ​​​ളു​​​ടെ ശി​​​ക്ഷ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 12 ദി​​​ന യു​​​ദ്ധ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഇ​​​സ്ര​​​യേ​​​ലി​​​ലെ മൊ​​​സാ​​​ദ് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യ്ക്ക് ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു. ഇ​​​സ്ര​​​യേ​​​ലി​​​ലും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഇ​​​യാ​​​ൾ​​​ക്ക് പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

NRI

ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി യു​എ​സ്

ഹണ്ട്‌​സ്‌​വി​ൽ: ഭാ​ര്യ​യെ​യും എ​ട്ടു വ​യ​സു​കാ​ര​നാ​യ മ​ക​നെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട സെ​ഡ്രി​ക് റി​ക്സി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.

ഹ​ണ്ട്‌​സ്‌​വി​ൽ യൂ​ണി​റ്റി​ൽ വ​ച്ച് മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

2013-ൽ ​ബെ​ഡ്ഫോ​ർ​ഡി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് റി​ക്സ് ത​ന്‍റെ പ​ങ്കാ​ളി​യാ​യ റോ​ക്സാ​ൻ സാ​ഞ്ച​സി​നെ​യും മ​ക​ൻ ആ​ന്ത​ണി​യെ​യും കൊ​ല​പ്പെ​ട‌ു​ത്തി​യ​ത്.

മ​റ്റൊ​രു മ​ക​ൻ മാ​ർ​ക്ക​സി​നെ കു​ത്തി​യെ​ങ്കി​ലും കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ശി​ക്ഷ ന​ട​പ്പി​ലാ​ക്കും മു​മ്പ് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തോ​ടും ര​ക്ഷ​പ്പെ​ട്ട മാ​ർ​ക്ക​സി​നോ​ടും റി​ക്സ് മാ​പ്പ​പേ​ക്ഷി​ച്ചു.

വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​ക്സ് യു​എ​സ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​പ്പീ​ൽ കോ​ട​തി ത​ള്ളി.

NRI

ഫ്ലോ​റി​ഡ​യി​ൽ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഫ്ലോ​റി​ഡ: 1986ൽ 70 ​വ​യ​സു​കാ​രി​യാ​യ വി​ർ​ജി ലാം​ഗ്ഫോ​ർ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി മെ​ൽ​വി​ൻ ട്രോ​ട്ട​റു​ടെ (65) വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി. മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്.

പ​ല​ച​ര​ക്ക് ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​ർ​ജി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി പ്ര​തി പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് വി​ർ​ജി ത​ന്നെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ഞ്ച് പ​തി​റ്റാ​ണ്ടാ​യി വി​ർ​ജി ന​ട​ത്തി​വ​ന്നി​രു​ന്ന ക​ട​യി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​തേ​സ​മ​യം, ഫ്ലോ​റി​ഡ​യി​ലെ വ​ധ​ശി​ക്ഷാ രീ​തി​ക​ളെ സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് സോ​ണി​യ സോ​ട്ടോ​മേ​യ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളാ​ണോ വ​ധ​ശി​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ ഫ്ലോ​റി​ഡ സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന ര​ഹ​സ്യാ​ത്മ​ക​ത അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​വ​ർ നി​രീ​ക്ഷി​ച്ചു.

ഫ്ലോ​റി​ഡ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 19 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

International

ഐഎസ് ഭീകരർക്ക് ഇറാനിൽ വധശിക്ഷ

ടെ​​​ഹ്റാ​​​ൻ: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ര​​​ണ്ടു പേ​​​രെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​ന്‌ അ​​​റി​​​യി​​​ച്ചു.

2023ൽ ​​​തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ ബ​​​സി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ർ​​​ക്കാ​​​ണു ശി​​​ക്ഷ.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു കു​​​ഞ്ഞ് കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Latest News

Corehub Up