x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ൽ​വാ​സി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തിയ കേസ്; കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

പി.​പി. ചെ​റി​യാ​ൻ
Published: April 24, 2026 03:06 PM IST | Updated: April 24, 2026 03:06 PM IST

ഫ്ലോ​റി​ഡ: 1990-ൽ ​മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അ​യ​ൽ​വാ​സി​യാ​യ മാ​ർ​ലി​സ് സാ​ത​ർ എ​ന്ന സ്ത്രീ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ചാ​ഡ്‌​വി​ക് സ്കോ​ട്ട് വി​ല്ലാ​സി​യു​ടെ (58) വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​റി​ഡ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ വ​ച്ച് മാ​ര​ക​മാ​യ വി​ഷ​മി​ശ്രി​തം കു​ത്തി​വ​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്.

മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച മാ​ർ​ലി​സി​നെ കെ​ട്ടി​യി​ട്ട ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ൻ​പ് താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട വി​ല്ലാ​സി, മ​രി​ച്ച​വ​രു​ടെ​യും സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ക്ഷ​മ ചോ​ദി​ച്ചു.

ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ വ​ലി​യ വ​ർ​ധ​ന​വാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഈ ​മാ​സം 30ന് ​മ​റ്റൊ​രു കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ​യും ഫ്ലോ​റി​ഡ​യി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Tags : Florida Chadwick Scott Willacy Marlys Sather Executed USA

Recent News

Corehub Up