ന്യൂഡല്‍ഹി: കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിന് ദേശീയ മനുഷ്യാവകാശ കമ്മിഷന് നോട്ടീസ് അയച്ചു.
ഉത്തര്‍പ്രദേശിലെ എറ്റ ജില്ലാആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് അധിക്ഷേപകരവും രാഷ്ട്രീയപ്രേരിതവുമായ പരാമര്‍ശങ്ങളടങ്ങിയ മുന്‍കൂട്ടി തയാറാക്കിയ വീഡിയോകള്‍ ചെയ്യിക്കുന്നുവെന്ന പരാതിയിയിലാണ് നോട്ടീസ്.
മെറ്റ പ്ലാറ്റ്ഫോംസിനുപുറമെ ഇലക്ട്രോണിക്സ്-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും എറ്റ ജില്ലാ ഭരണകൂടത്തിനും മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. സേവ ന്യായ് ഉത്ഥാന്‍ ഫൗണ്ടേഷന് നല്കിയ പരാതിയില്‍ പ്രിയങ്ക് കനൂംഗോയുടെ നേതൃത്വത്തിലുള്ള കമ്മീഷന് ബെഞ്ചാണ് നോട്ടീസ് അയച്ചത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെയാണ് ഇത്തരത്തിൽ ചൂഷണത്തിനിരയാക്കുന്നതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് കമ്മിഷൻ ആവശ്യപ്പെട്ടു. കുറ്റകരമായ നടപടികൾ കണ്ടെത്തിയാൽ അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്യാ