കോഴിക്കോട്: ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെയോടെയാണ് ഡയറക്ടറുടെ ഓഫീസിലേക്ക് മെയിലിൽ ബോംബ് ഭീഷണിയെത്തിയത്. ഉച്ചയ്ക്ക് 12.50ന് ആകാശവാണി എഫ്എം സ്റ്റുഡിയോയിൽ വിഷവാതകമുള്ള ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.
സിറ്റി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തു. സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.