Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Message

മി​ല്‍​മ​യു​ടെ പേ​രി​ല്‍ വ്യാ​ജ​സ​ന്ദേ​ശം: ക​ബ​ളി​ക്ക​പ്പെ​ട​രു​തെ​ന്ന് മി​ൽ​മ

തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മാ​നം എ​ന്ന പേ​രി​ല്‍ വാ​ട്സ്ആ​പ്പി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് വ്യാ​ജ​മാ​ണെ​ന്നു മി​ല്‍​മ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളാ​ല്‍ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഇ​ത്ത​രം വ്യാ​ജ ലി​ങ്ക്/​സ​ന്ദേ​ശ​ത്തി​നെ​തി​രേ മി​ല്‍​മ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

46 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള മി​ല്‍​മ​യു​ടെ പ്ര​ശ​സ്തി​ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ക​ള​ങ്ക​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന സ​ന്ദേ​ശം/​ലി​ങ്ക് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മി​ല്‍​മ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി മി​ല്‍​മ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ‘മി​ല്‍​മ വാ​ര്‍​ഷി​കാ​ഘോ​ഷ സ​മ്മാ​നം’ എ​ന്ന പേ​രി​ല്‍ സ​മാ​ന​മാ​യ ഒ​രു വ്യാ​ജ ലി​ങ്ക് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നീ​ട് മി​ല്‍​മ സ്വീ​ക​രി​ച്ച നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളെ തു​ട​ര്‍​ന്ന് അ​തു നീ​ക്കം ചെ​യ്തു.

Latest News

Corehub Up