x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ൽ​മ​യു​ടെ പേ​രി​ൽ വ്യാ​ജ​സ​ന്ദേ​ശം


Published: June 20, 2026 10:57 PM IST | Updated: June 20, 2026 11:02 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ‘മി​​​ൽ​​​മ​​​യു​​​ടെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ സ​​​മ്മാ​​​നം’ എ​​​ന്ന പേ​​​രി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ട്സ്ആ​​​പ്പ് സ​​​ന്ദേ​​​ശം/ ലി​​​ങ്ക് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് മി​​​ൽ​​​മ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വാ​​​ട്സ്ആ​​​പ്പ് വ​​​ഴി പ്ര​​​ച​​​രി​​​ക്കു​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്തു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ലെ പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി മി​​​ൽ​​​മ​​​യ്ക്കു പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു.

46 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള മി​​​ൽ​​​മ​​​യു​​​ടെ പ്ര​​​ശ​​​സ്തി​​​ക്കും വി​​​ശ്വാ​​​സ്യ​​​ത​​​യ്ക്കും ക​​​ള​​​ങ്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന വാ​​​ട്സ്ആ​​​പ്പ് സ​​​ന്ദേ​​​ശം/​​​ലി​​​ങ്ക് സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും നീ​​​ക്കം ചെ​​​യ്യാ​​​ൻ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മി​​​ൽ​​​മ അ​​​റി​​​യി​​​ച്ചു. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി മി​​​ൽ​​​മ അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Tags : Milma's name Fake message

Recent News

Corehub Up