കൊച്ചി: വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴി ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വോയ്സ് സന്ദേശമെന്ന് സൈബര്‍ പോലീസ്.
ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമുള്ള വ്യാജവിവരങ്ങളാണു വോയ്സ് സന്ദേശങ്ങളായും പോസ്റ്റുകളായും പ്രചരിക്കപ്പെടുന്നത്.
തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ സന്ദേശത്തെക്കുറിച്ച് അറിയാനായി നിരവധി പേര് സൈബര്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടുന്നതിനാലാണ് സൈബർ പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഒരാളുടെ അനുമതിയോ യുപിഐ പിന് നല്കാതെയോ ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Tags : Google Pay Pocket Money feature Police fake message spread