ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ്ഹാമിൽ നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ. ജെബിൻ പതിപറമ്പിൽ എംസിബിഎസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഖത്വാ പ്രാർഥനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് തലശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് സ്രാമ്പിക്കൽ, രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.