സുൽത്താൻ ബത്തേരി: 31-ാമത് പുളിയമ്മാക്കൽ കുടുംബ സമ്മേളനം ചീരാലിൽ പി.എം. ജോയിയുടെ വസതിയിൽ നടത്തി.പഴൂർ സെന്റ് മാത്യൂസ് വൃദ്ധസദനത്തിൽ ഫാ. ജോയി ചേറാടിയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധബലിക്കുശേഷമായിരുന്നു സമ്മേളനം.
പഴൂർ ഇടവക വികാരി ഫാ.ജോസ് മേച്ചേരിയിൽ ഉദ്ഘാടനം ചെയ്തു. ജിജോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അനുഗ്രഹപ്രഭാഷണം നടത്തി.
പി.കെ. സെബാസ്റ്റ്യൻ തൃശൂർ, ഡോ. പി. ലക്ഷ്മണൻ, പി.എം. സെബാസ്റ്റ്യൻ, പി.എം. ജോയ്, ജിജോ കുര്യൻ, അഡ്വ. പി.ജെ. ആന്റണി, അഡ്വ. പി.എ. ബാബു, മാത്യു സെബാസ്റ്റ്യൻ, ബിജു പാലാട്ടി, ലൗലി കുര്യൻ, സിസ്റ്റർ ജോമറ്റ്, ഷിനോജ്, ജോഷി മണിമല, മനോജ് കുഞ്ചിത്തണ്ണി എന്നിവർ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തും നിന്നായി 600 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു. കലാപരിപാടികൾ നടന്നു.