x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​യേ​റ്റി​വ് കു​ടും​ബ സം​ഗ​മം ന​ട​ത്തി


Published: March 3, 2026 06:42 AM IST | Updated: March 3, 2026 06:42 AM IST

മു​ട്ടം: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​നേ​ഹ​സ്പ​ര്‍​ശം പാ​ലി​യേ​റ്റീ​വ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​രേ​ഷ് വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ക​ച്ച വ​നി​താ സം​ര​ഭ​ക ജാ​സ്മി​ന്‍ അ​ജി​യെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. തോ​മ​സ്, ജോ​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, ചി​ഞ്ചു റോ​ജി​ന്‍, അ​ലീ​ന വ​ര്‍​ഗീ​സ്, ബെ​ന്നി പ്ലാ​ക്കൂ​ട്ടം, വി.​ആ​ര്‍. ര​ജീ​ഷ്, കെ. ​സൈ​മോ​ള്‍, ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Palliative Family Meeting

Recent News

Corehub Up