ന്യൂഡൽഹി: കുട്ടികൾക്കെതിരേയുള്ള ലൈംഗികകുറ്റകൃത്യങ്ങളിൽ നീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അതിവേഗ കോടതികളുട എണ്ണം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.
നിലവിലുള്ള 779 കോടതികളുടെ എണ്ണം 850 ആക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. പുതിയ കോടതികൾക്കായി കേന്ദ്രസർക്കാർ 2,353 കോടിരൂപ നിർഭയ ഫണ്ടിൽ നിന്ന് അനുവദിക്കും.
സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിഹിതം 1,434.89 കോടിരൂപയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.