Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feasibility Study

സി​യാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് വാ​ട്ട​ര്‍ മെ​ട്രോ; സാധ്യ​താ​പ​ഠ​ന​ത്തി​നു ധാ​ര​ണ

കൊ​​​​ച്ചി: ആ​​​​ലു​​​​വ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ല്‍നി​​​​ന്നു പെ​​​​രി​​​​യാ​​​​റി​​​ലൂ​​​ടെ കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം (സി​​​​യാ​​​​ല്‍) വ​​​​രെ വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ സ​​​​ര്‍​വീ​​​​സ് വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് കൊ​​​​ച്ചി മെ​​​​ട്രോ റെ​​​​യി​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് വാ​​​​ട്ട​​​​ര്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ടു​​​​മാ​​​​യി ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ഒ​​​​പ്പു​​​​വ​​​​ച്ചു.

എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് ഗ്രൂ​​​​പ്പ് ഓ​​​​ഫ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സി​​​​ന്‍റെ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്ര​​​​ഫ. പ്ര​​​​മോ​​​​ദ് തേ​​​​വ​​​​ന്നൂ​​​​രും കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ (സി​​​​വി​​​​ല്‍) എം. ​​​​ജോ പോ​​​​ളും ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​യ്ക്കു​​​​ക​​​​യും തു​​​​ട​​​​ര്‍​ന്ന് കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​യോ​​​​ജി​​​​ത​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​സൗ​​​​ഹൃ​​​​ദ​​​​വു​​​​മാ​​​​യ ബ​​​​ഹു​​​​മു​​​​ഖ ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up