അമ്പലപ്പുഴ: ജോലിക്കിടെ കടലിൽ വീണു മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വടക്കേ വീട്ടിൽ ബാലചന്ദ്രന്റെ മകൻ ശ്യാംകുമാർ (55) ആണ് മരിച്ചത്. കായംകുളം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. 40 തൊഴിലാളികൾ പണിയെടുക്കുന്ന കാർമൽ എന്ന ലൈലാൻഡ് വള്ളത്തിൽ വല വലിക്കുന്നതിനിതിടെ ശ്യാംകുമാർ കടലിൽ വീഴുകയായിരുന്നു.
സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബഡുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന്. അമ്മ-മണിയമ്മ. ഭാര്യ റീജ. മക്കൾ ആദിത്യൻ, ആദർശ്.