പൂവാർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ബോട്ടിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.
കരുംകുളം പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ മരിയദാസൻ - മരിയഗ്ലോറി ദമ്പതികളുടെ മകൻ എം. തദേയൂസ് (45) ആണ് മരിച്ചത്. കർണാടക ഉഡുപ്പിക്കു സമീപം മലപ്പയിൽ ഒന്നാം തീയതിയായിരുന്നു അപകടം.
രണ്ടാഴ്ച്ച മുമ്പ് പുതിയതുറ സ്വദേശികളായ സിൽവദാസൻ, അമലദാസൻ, ഡയറസ്, വിൻസന്റ് എന്നിവർക്കൊപ്പമാണ് തദേയൂസ് ഉഡുപ്പിയിലെത്തിയത്.
ഞായറാഴ്ച്ച വൈകിട്ട് മീൻ പിടിക്കാൻ ബോട്ടുമായി കടലിലേക്ക് പോകുന്നതിനിടെ ഉണ്ടായ തിരയിളക്കത്തിൽ തദയൂസ് കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഭാര്യ: എസ്.ഡെൽഫീന. മക്കൾ: അഭിതതദയുസ്, കാരിക്ക്ജൂനിയോ.
Tags : Fisherman dies falling from boat thadeyus death