Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Festival

America

ഇന്ത്യൻ ഫു​ഡ് ഫെ​സ്റ്റീ​വ​ല്‍ മേ​യ് 16ന് ന്യൂ​ജ​ഴ്‌​സി​യി​ല്‍

ന്യൂ​ജ​ഴ്‌​സി​: അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ (MAE-Malankara Archdiocese Extravaganza) മേ​യ് 16ന് ​ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് വ​ച്ച് (236 Old Tappan Rd, Old Tappan, NJ) ന​ട​ത്താ​നു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു.

ഈ ​ഫെ​സ്റ്റി​വ​ലി​ന്‍റെ കി​ക്കോ​ഫ് ജ​നു​വ​രി 10ന് ​തീ​യ​തി ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് വ​ച്ച് ഭ​ദ്രാ​സ​നാ​ധി​പ​നും പാ​ത്രി​യ​ര്‍​ക്ക​ല്‍ വി​കാ​രി​യു​മാ​യ യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.

ത​ദ​വ​സ​ര​ത്തി​ല്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ഫാ​. ബെ​ല്‍​സ​ണ്‍ കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റാ​ര്‍ ബോ​ബി കു​ര്യാ​ക്കോ​സ്, കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ധാ​ന​മാ​യും നോ​ര്‍​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളു​ടെ പൂ​ര്‍​ണ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ഫു​ഡ് ഫെ​സ്റ്റി​വ​ലി​ല്‍ അ​നേ​കം അ​മേ​രി​ക്ക​ന്‍ ദേ​ശ​വാ​സി​ക​ളും സ്റ്റേ​റ്റ്/​കൗ​ണ്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

സ്വാ​ദി​ഷ്ഠ​മാ​യ വി​വി​ധ​ത​രം, കേ​ര​ള, നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍, അ​മേ​രി​ക്ക​ന്‍ ഫു​ഡു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ആ​ര്‍​ട്ട് എ​ക്‌​സി​ബി​ഷ​ന്‍, യോ​ഗ ഹെ​ല്‍​ത്ത് കെ​യ​ര്‍, ഫെ​യി​സ് പെ​യി​ന്‍റിം​ഗ്, ഇ​ന്ത്യ​ന്‍ വ​സ്ത്ര​ങ്ങ​ളു​ടേ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടേ​യും വി​ല്പ​ന, വി​വി​ധ​ഇ​നം ചെ​ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഇ​തി​ല്‍ നി​ന്നും കി​ട്ടു​ന്ന വ​രു​മാ​നം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​യ​തി​നാ​ല്‍ നി​ങ്ങ​ളേ​വ​രു​ടേ​യും ആ​ത്മാ​ര്‍​ഥ​മാ​യി സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ഈ ​ഫു​ഡ് ഫെ​സ്റ്റി​വ​ല്‍ വ​മ്പി​ച്ച വി​ജ​യ​മാ​ക്കി തീ​ര്‍​ക്കു​വാ​ന്‍ ഫു​ഡ് ക​മ്മിറ്റി അം​ഗ​ങ്ങ​ള്‍, യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, സെ​ന്‍റ് പോ​ള്‍​സ് മെ​ന്‍​സ് ഫെ​ലോ​ഷി​പ്പ് അം​ഗ​ങ്ങ​ള്‍, മ​ര്‍​ത്തമ​റി​യം സ​മാ​ജ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ത്മാ​ര്‍​ത്ഥ​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്നു.

ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ സ്‌​പെ​ക്ട്രം ഓ​ട്ടോ​സ് ആ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫു​ഡ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ റോ​യി മാ​ത്യു 845 649 9732, സാ​ബു സ​ക്ക​റി​യ(267-980-7923), ജോ​യി ഇ​ട്ട​ന്‍ 914 564 1702, റ​വ.​ഫാ. ബെ​ല്‍​സ​ണ്‍ കു​ര്യാ​ക്കോ​സ് 516 639 9791, ബോ​ബി കു​ര്യാ​ക്കോ​സ് 845 596 0424) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up