Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foreign

Thiruvananthapuram

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മീ​നു​ക​ൾ വി​പ​ണി​യി​ൽ എത്തി​ക്കാ​ൻ അ​ന്യസം​സ്ഥാ​ന ലോ​ബി​ക​ൾ


വി​ഴി​ഞ്ഞം: കേ​ര​ള​ത്തി​ലെ ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ലം മീ​ൻ എ​ത്തി​ക്കു​ന്ന അ​ന്യസം​സ്ഥാ​ന ലോ​ബി​ക​ളു​ടെ ചാ​ക​ര​ക്കാ​ല​മാ​ണ്. മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന മീ​നു​ക​ളു​മാ​യി ദി​നം​പ്ര​തി നൂ​റു ക​ണ​ക്കി​ന് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തും. ഇ​തു ത​ട​യു​ന്ന​തി​നുവേ​ണ്ട ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളോ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന പ​രി​ശോ​ധ​ന​യോ ഇ​ല്ലാ​ത്ത​ത് മു​ത​ലെ​ടു​ത്താ​ണ് വ്യാ​ജ​ൻ​മാ​രു​ടെ വി​ല​സ​ൽ.​

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ ​ഡ്രാ​പ്ര​ദേ​ശ്, ഒ​റീ​സ, ബീ​ഹാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ട​ൺ ക​ണ​ക്കിനു മീ​ൻ കേ​ര​ള​ത്തിലെ​ത്തു​ന്നു​ണ്ട്. ഇ​വ​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ് ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഇവിടെയില്ല.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​മാ​യി ലോ​റി​ക​ൾ ത​ല​സ്ഥാ​ന ജി​ല്ലയി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ 16 ചെ​ക്ക് പോ​സ്റ്റു​ക​ൾ താ​ണ്ട​ണം. ക​ട​ത്തു​കാ​ർ കൊ​ണ്ടു​വ​രു​ന്ന വ്യാ​ജ​നും അ​ല്ലാ​ത്ത​തു​മാ​യ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ച്ച് ക​ട​ത്തി​വി​ടു​ന്നതൊ​ഴി​ച്ചാ​ൽ ഭ​ക്ഷ്യ വ​സ് തു​ക്ക​ൾ പ​രി​ശോ​ധി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രു​മി​ല്ല.

പ​രാ​തി​ക​ൾ ഉ​യ​രു​മ്പോ​ൾ എ​ത്തു​ന്ന അ​ധി​കൃ​ത​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളി​ൽനി​ന്ന് അ​മോ​ണി​യ, ഫോ​ർ​മാ​ലി​ൻ എ​ന്നി​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ട​ൽ മ​ത്സ്യ​ങ്ങ​ളി​ൽ മ​നു​ഷ്യജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള വി​ഷാം​ശം ക​ണ്ടെ​ത്താ​നു​ള്ള ലാ​ബു​ക​ൾ ഇ​ല്ലെ​ന്നാ​ണ​റി​വ്. വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽനി​ന്ന് സീ ​ഫു​ഡ് ക​ഴി​ച്ച് ര​ണ്ടുപേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​പേ​ർ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലും പൂ​വാ​ർ പ​ള്ളം മാ​ർ​ക്ക​റ്റി​ൽ ഒ​രു ക​ണ്ടെ​യ്ന​ർ നി​റ​യെ കൊ​ണ്ടു​വ​ന്ന ചെ​മ്പ​ല്ലി മീ​നി​ന്‍റെ ത​ല​യും മു​ള്ളും ക​ഴി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ​യും കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല.

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മ​ത്സ്യ ല​ഭ്യ​ത​ക്കു​റ​വ് മു​ത​ലെ​ടു​ത്ത് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് പ​ഴ​കി​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ മീ​നു​ക​ൾ എ​ത്തു​മെ​ന്നു അ​ധി​കൃ​ത​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. ജ​നം ഏ​റെ ക​ഷ്ട​പ്പെ​ട്ട കോ​വി​ഡ് കാ​ല​ത്ത് പോ​ലും വ്യാ​ജ മീ​നു​ക​ൾ വി​പ​ണി​യി​ൽ എ​ത്തി​യിരുന്നു. വ​ളം നി​ർ​മാ​ണ​ത്തി​ന് ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മീ​നു​ക​ൾ വ​രെ അ​ന്ന് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചി​രു​ന്നു. അ​ത്ത​രം സം​ഘ​ങ്ങ​ൾ നി​ല​വി​ലെ സ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യി രം​ഗ​ത്ത് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

വി​ഷാം​ശം ക​ണ്ടെ​ത്താ​നു​ള്ള ലാ​ബ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നു​പ​രി പ​ഴ​കി​യ വ​സ്തു​ക്ക​ൾ പി​ടികൂടാ​ൻ ചു​മ​ത​ല​പ്പെ​ട്ട ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തിൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​മി​ല്ല.

ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്ത് വി​പ​ണി​യി​ൽ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും ഇ​വ​ർ​ക്കാ​യി​ട്ടി​ല്ല. ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നുപ​രി ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ഇ​ത്ത​ര​ക്കാ​രെ ഒ​തു​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​ണ് ആവശ്യം.

Latest News

Corehub Up