x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ​വി​ല​യി​ൽ വീ​ണ്ടും മു​ന്നേ​റ്റം; വി​ദേ​ശ​വി​ല 300 ക​ട​ന്നേ​ക്കും

റെ​​ജി ജോ​​സ​​ഫ്
Published: June 4, 2026 12:30 AM IST | Updated: June 4, 2026 12:30 AM IST

കോ​​ട്ട​​യം: റ​​ബ​​ർ വി​​ദേ​​ശ​​വി​​ല കി​​ലോ​​യ്ക്ക് 300 രൂ​​പ​​യി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്ന​​തി​​നു പി​​ന്നാ​​ലെ ആ​​ഭ്യ​​ന്ത​​ര​​വി​​ല​​യി​​ലും ഗ​​ണ്യ​​മാ​​യ ക​​യ​​റ്റം. ര​​ണ്ടാ​​ഴ്ച​​ത്തെ നേ​​രി​​യ ​​മാ​​ന്ദ്യ​​ത്തി​​നു ശേ​​ഷം ആ​​ഭ്യ​​ന്ത​​ര​​വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 262 രൂ​​പ​​യി​​ലേ​​ക്കും ഗ്രേ​​ഡ് മൂ​​ന്നി​​ന് 259 രൂ​​പ​​യി​​ലേ​​ക്കും ഉ​​യ​​ർ​​ന്നു. ഡീ​​ല​​ർ​​മാ​​രി​​ൽ​​നി​​ന്ന് 265 രൂ​​പ​​യ്ക്ക് ഇ​​ന്ന​​ലെ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങി. ബാ​​ങ്കോ​​ക്ക് വി​​ദേ​​ശ​​വി​​ല കി​​ലോ​​യ്ക്ക് 292 രൂ​​പ​​യി​​ലെ​​ത്തി.

റ​​ബ​​ർ ഉ​​പ​​ഭോ​​ഗ വ​​ർ​​ധ​​നയും ല​​ഭ്യ​​ത​​ക്കു​​റ​​വു​​മാ​​ണ് വി​​ല മെ​​ച്ച​​ത്തി​​ന് അ​​ടി​​സ്ഥാ​​ന കാ​​ര​​ണം. എ​​ല്ലാ​​യി​​നം ട​​യ​​റു​​ക​​ളു​​ടെ​​യും ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ മു​​ൻ​​വർഷ​​ത്തേ​​ക്കാ​​ൾ ശ​​രാ​​ശ​​രി 20 ശ​​ത​​മാ​​നം വ​​ർ​​ധ​​നയുണ്ടാ​​യ​​ത് വ​​രും​​മാ​​സ​​ങ്ങ​​ളി​​ലും റ​​ബ​​ർ വി​​ല മെ​​ച്ച​​പ്പെ​​ടു​​മെ​​ന്ന​​തി​​ന് സൂ​​ച​​ന​​യാ​​ണ്. താ​​യ്‌ലൻ​​ഡ്, ഇ​​ന്തോ​​നേ​​ഷ്യ ഉ​​ൾ​​പ്പെ​​ടെ കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ മ​​ഴ ശ​​ക്ത​​മാ​​യ​​തും ഉ​​ത്പാ​​ദ​​നം മെ​​ച്ച​​പ്പെ​​ടാ​​ത്ത​​തും ആ​​ഭ്യ​​ന്ത​​ര​​വി​​പ​​ണി​​ക്ക് വി​​ല​​നേ​​ട്ട​​മാ​​യി.

നി​​ല​​വി​​ൽ ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം എ​​ട്ട് ല​​ക്ഷ​​വും ഉ​​പ​​ഭോ​​ഗം 14.5 ല​​ക്ഷം ട​​ണ്ണു​​മാ​​ണ്. ഇ​​തി​​ൽ​​ത​​ന്നെ 40 ശ​​ത​​മാ​​ന​​വും ലാ​​റ്റ​​ക്സ് വി​​ല്​​പ​​ന​​യാ​​യ​​തി​​നാ​​ൽ ഷീ​​റ്റി​​ന് കടുത്ത ക്ഷാ​​മ​​മു​​ണ്ട്. വി​​പ​​ണി​​യി​​ലേ​​ക്ക് കാ​​ര്യ​​മാ​​യി റ​​ബ​​ർ വ​​രു​​ന്നു​​മി​​ല്ല. റ​​ബ​​ർ ബോ​​ർ​​ഡ് ക​​ണ​​ക്കി​​ൽ ഉ​​ൾ​​പ്പെ​​ടാ​​തെ വ്യ​​വ​​സാ​​യി​​ക​​ൾ പോ​​യ വ​​ർ​​ഷം മൂ​​ന്ന​​ര ല​​ക്ഷം ട​​ണ്‍ കോ​​ന്പൗ​​ണ്ട് റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തുകൂ​​ടി ക​​ണ​​ക്കാ​​ക്കി​​യാ​​ൽ വാ​​ർ​​ഷി​​ക ഉ​​പ​​ഭോ​​ഗം 18 ല​​ക്ഷം ട​​ണ്ണി​​ലെ​​ത്തി. അ​​ഞ്ച് ശ​​ത​​മാ​​നം തീ​​രു​​വ അ​​ട​​ച്ചും പൂ​​ർ​​ണ​​മാ​​യി തീരു​​വ ഇ​​ള​​വി​​ലും വ്യ​​വ​​സാ​​യി​​ക​​ൾ കോ​​ന്പൗ​​ണ്ട് റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി തു​​ട​​ങ്ങി​​യ​​ത് അ​​ഞ്ചു വ​​ർ​​ഷം മു​​ൻ​​പാ​​ണ്.

വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യം കോ​​ന്പൗ​​ണ്ട് റ​​ബ​​ർ തി​​രു​​വ ഷീ​​റ്റ് റ​​ബ​​റി​​ന്‍റേ​​തു​​പോ​​ലെ പോ​​ലെ 25 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി​​യാ​​ൽ റ​​ബ​​ർ ഷീ​​റ്റി​​ന് കു​​റ​​ഞ്ഞ​​ത് 300 രൂ​​പ സ്ഥി​​ര​​വി​​ല ല​​ഭി​​ക്കും. ചൈ​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ റ​​ബ​​ർ വ്യ​​വ​​സാ​​യം ഉ​​ണ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റ​​ബ​​ർ വി​​ല ഉ​​ട​​നെ കു​​റ​​യാ​​നി​​ട​​യി​​ല്ല. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ട​​യ​​ർ ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ർ​​ധ​​ന​​യും നേ​​ട്ട​​മാ​​ണ്.

കേ​​ര​​ള​​ത്തി​​ൽ 30 ശ​​ത​​മാ​​നം തോ​​ട്ട​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് മ​​ഴ​​മ​​റ​​യി​​ട്ട് ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു വി​​ഭാ​​ഗം ക​​ർ​​ഷ​​ക​​ർ ഓ​​ഗ​​സ്റ്റി​​ലാ​​ണ് ടാ​​പ്പിം​​ഗ് തു​​ട​​ങ്ങു​​ന്ന​​ത്. ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ല​​ഭ്യ​​ത ഓ​​രോ വ​​ർ​​ഷ​​വും കു​​റ​​യു​​ന്ന​​ത് കൃ​​ഷി​​യി​​ൽ ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്നു. ഇ​​ത​​രസം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വ​​ര​​വു കു​​റ​​ഞ്ഞ​​തും കാ​​ർ​​ഷി​​ക, വ്യ​​വ​​സാ​​യ മേ​​ഖ​​ല​​കളിൽ മാ​​ന്ദ്യ​​മു​​ണ്ടാ​​ക്കി.

റ​​ബ​​ർ ഗോ​​ഡൗ​​ണു​​ക​​ളി​​ലും തൊ​​ഴി​​ലു​​റ​​പ്പു​​കാ​​ർ

കോ​​ട്ട​​യം: റ​​ബ​​ർ ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ​​ശാ​​ല​​ക​​ളി​​ലും ഗോ​​ഡൗ​​ണു​​ക​​ളി​​ലും തൊ​​ഴി​​ലു​​റ​​പ്പു​​തൊ​​ഴി​​ലാ​​ളി വ​​നി​​ത​​ക​​ളെ നി​​യ​​മി​​ച്ചു​​തു​​ട​​ങ്ങി. പൂ​​പ്പ​​ൽ ബാ​​ധി​​ച്ച ഷീ​​റ്റ് ക​​ഴു​​കു​​ന്ന​​തും ബ​​ണ്ടി​​ലാ​​ക്കി പോ​​ളി​​ത്തീ​​ൻ ക​​വ​​റി​​ലാ​​ക്കു​​ന്ന​​തും ഉ​​ൾ​​പ്പെ​​ടെ ജോ​​ലി​​ക​​ൾ​​ക്കാ​​ണ് വ​​നി​​ത​​ക​​ളെ 600 രൂ​​പ ദി​​വ​​സ​​വേ​​ത​​ന​​ത്തി​​ൽ എ​​ടു​​ക്കു​​ന്ന​​ത്.

വോ​​ട്ട് ചെ​​യ്യാ​​ൻ പോ​​യ ബം​​ഗാ​​ൾ, ആ​​സാം തൊ​​ഴി​​ലാ​​ളി​​ക​​ളേ​​റെ​​യും മ​​ട​​ങ്ങി​​വ​​രാ​​ത്ത​​ത് റ​​ബ​​ർ മേ​​ഖ​​ല​​യി​​ലും പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​ക്കി. ബം​​ഗാ​​ളി​​ക​​ൾ പൗ​​ര​​ത്വ​​പ്ര​​ശ്ന​​ത്താ​​ൽ കേ​​ര​​ള​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്നി​​ല്ല. മാ​​ത്ര​​വു​​മ​​ല്ല അ​​വി​​ടെ കൃ​​ഷി​​യി​​റ​​ക്കു​​ന്ന സീ​​സ​​ണു​​മാ​​ണ്.

ആ​​സാ​​മി​​ൽ റ​​ബ​​ർ കൃ​​ഷി വ്യാ​​പ​​നം വ​​ന്ന​​തോ​​ടെ സ്വ​​ന്ത​​മാ​​യി റ​​ബ​​ർ വ​​ള​​ർ​​ത്താ​​നു​​ള്ള തീരുമാന​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലേ​​ക്കു വ​​രാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. ആ​​സാം ഉ​​ൾ​​പ്പെ​​ടെ വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ റ​​ബ​​ർ തൈ​​യും വ​​ള​​വും പു​​ക​​പ്പു​​ര​​യും പ​​ണി​​യാ​​യു​​ധ​​ങ്ങ​​ളും ഇ​​ത​​ര ചെ​​ല​​വും ട​​യ​​ർ ക​​ന്പ​​നി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ‘ആ​​ത്മ’ ന​​ൽ​​കും.

Tags : Rubber prices foreign

Recent News

Corehub Up