നിലമ്പൂര്‍: കെഎന്‍ജി റോഡില്‍ കനോലി പ്ലോട്ടിന് സമീപത്തെ ഓവുചാലിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് വനപാലകര്‍. മഴ പെയ്താല്‍ ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകാതെ റോഡിലേക്ക് കയറി ഗതാഗത തടസവും വാഹനാപകടങ്ങളും പതിവായ സാഹചര്യത്തിലാണ് വനംവകുപ്പ് ആര്‍ആര്‍ടി വിഭാഗം ഇടപെട്ടത്.
നിലമ്പൂര്‍ സൗത്ത് ഡിവിഷന് ആര്‍ആര്‍ടിയിലെ എസ്എഫ്ഒ സി.കെ. രാജേഷ്, സതീഷ്, സലീഷ് കുമാര്‍, രാജേഷ്, ഷഹബാന് മമ്പാട്, സന്തോഷ്, ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.