ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഫെഷന്‍ഹൈം സാല്ബൗവുവില് വച്ച് കേരളപ്പിറവി ദിനം സവിശേഷമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സംഗമം പ്രവാസി മലയാളികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി.
ഉച്ചകഴിഞ്ഞ് രണ്ടോടെ ആരംഭിച്ച പരിപാടികള്‍ വൈകുന്നേരം അഞ്ചോടെയാണ് സമാപിച്ചത്. സമാജം പ്രസിഡന്റ് ഡിപിന് പോള്‍ സ്വാഗത ആശംസിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തില്‍ മലയാള സാഹിത്യത്തോടുള്ള അഭിരുചി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി കേരള സമാജത്തിന് ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ചും ഡിപിന് വിശദീകരിച്ചു.
സമാജം സെക്രട്ടറി ഹരീഷ് പിള്ള കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. സാഹിത്യസംഗമത്തില്‍ എത്തിച്ചേര്‍ന്നവരുടെ പരസ്പരം പരിചയപ്പെടലിനു ശേഷം സമാജം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് പരിപാടികള്‍ മോഡറേറ്റ് ചെയ്തു. സമാജം കമ്മിറ്റിയംഗങ്ങളെല്ലാം പരിപാടിയില്‍ സജീവമായി പങ്കെടുത്തു.
ചടങ്ങില്‍ കവിയും എഴുത്തുകാരനും സമാജം മുന്‍ പ്രസിഡന്റുമായ ജോസ്കുമാര്‍ ചോലങ്കേരി സ്വന്തമായി രചിച്ച കവിതയും കേരളപ്പിറവിയെക്കുറിച്ചുള്ള രചനയും അവതരിപ്പിച്ചത് ഏറെ ആസ്വാദ്യശരമായി.
മലയാളത്തിന്റെ പ്രശസ്തരായ സാഹിത്യകാരന്മാരായ എം.ടി. വാസുദേവൻ നായർ, ഒ.എന്‍.വി. കുറുപ്പ്, സച്ചിദാനന്ദന്, സക്കറിയ തുടങ്ങിയ പ്രമുഖരോടൊത്തുള്ള തന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
ഇപ്പോഴും എഴുതുവാന്‍ സാധിക്കുന്നതിലും കേരളത്തിലെ സമകാലിക എഴുത്തുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലുമുള്ള സന്തോഷവും സംതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി.
തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ആന്റണി തേവര്‍പാടം, മലയാള ഭാഷ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വായനശീലത്തിന്റെ പ്രസക്തിയെക്കുറിച്ചും ഓര്‍മപ്പെടുത്തിക്കൊണ്ട് പ്രസംഗിച്ചു.
കൂടാതെ മലയാള ഭാഷയെ ആസ്പദമാക്കിയുള്ള പ്രശസ്തമായ നിരവധി ഗാനങ്ങളും അദ്ദേഹം ആലപിച്ചു.