x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: September 22, 2026 05:30 PM IST | Updated: September 22, 2026 05:30 PM IST

ഓണാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ

 

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന്‍റെ 56-ാമ​ത് വാ​ർ​ഷി​ക ഓ​ണാ​ഘോ​ഷം ‘ഓ​ണ​ത്തി​ര 2026’ വ​ർ​ണാ​ഭ​മാ​യി അ​ര​ങ്ങേ​റി.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​മാ​ജം അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ന​വ​ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന ആ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.

ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ബോ​ൺ​ഹൈ​മി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഉ​ച്ച​യ്ക്ക് 11.30ന് ​ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ൾ സ്വാ​ഗ​ത ആ​ശം​സി​ച്ചു. ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ കോ​ൺ​സു​ൽ (HOC) ദീ​പ​ക്‌ ബ​ൻ​സ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ദീ​പ​ക് ബ​ൻ​സ​ൽ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ൾ, സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളം സ്കൂ​ൾ കു​ട്ടി​ക​ളു​ടെ കെെ​യെഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു

ച​ട​ങ്ങി​ൽ സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള, സ​മാ​ജം അം​ഗം പ്രീ​ത മു​ര​ളി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി വേ​ദി നി​യ​ന്ത്രി​ച്ചു. കേ​ര​ള സ​മാ​ജം മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ വി​ശേ​ഷാ​ൽ കെെ​യെ​ഴു​ത്ത് മാ​സി​ക​യു​ടെ പ്ര​കാ​ശ​നം വേ​ദി​യി​ൽ ന​ട​ന്നു.

സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തേ​വ​ർ​പാ​ടം മാ​സി​ക​യു​ടെ ആ​ദ്യ​പ​തി​പ്പ് മു​ഖ്യാ​തി​ഥി​യാ​യ കോ​ൺ​സു​ൽ ദീ​പ​ക് ബ​ൻ​സാ​ലി​ന് കൈ​മാ​റി അ​ദ്ദേ​ഹം സ​ദ​സി​നു മു​ൻ​പാ​കെ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ര​ള​ മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ കു​ട്ടി​ക​ൾ​ക്കാ​യി അ​യ​ച്ച സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ആ​ശം​സാസ​ന്ദേ​ശം ച​ട​ങ്ങി​ൽ സ​ദ​സി​നു മു​ൻ​പാ​കെ വാ​യി​ച്ചു. കേ​ര​ള സ​മാ​ജം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ല​യാ​ളം സ്കൂ​ൾ പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey

ക​ലാ​വി​രു​ന്നും വ​ടം​വ​ലി സ​മ്മാ​ന​ദാ​ന​വും

തു​ട​ർ​ന്ന് വേ​ദി​യി​ൽ അ​ര​ങ്ങേ​റി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ​ദ​സി​ന് ന​യ​ന​മ​നോ​ഹ​ര വി​രു​ന്നൊ​രു​ക്കി. ത​നി​മ​യാ​ർ​ന്ന തി​രു​വാ​തി​ര​ക്ക​ളി​യും മ​ല​യാ​ളം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഹൃ​ദ്യ​മാ​യ ല​ഘു​നാ​ട​ക​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.​

പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ക​ലാ​കാ​ര​ന്മാ​രും കു​ട്ടി​ക​ളും അ​ണി​നി​ര​ന്ന ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ, മ​നോ​ഹ​ര​മാ​യ സി​നി​മാ ഗാ​ന​ങ്ങ​ൾ, ഓ​ണ​പ്പാ​ട്ടു​ക​ൾ എ​ന്നി​വ സ​ദ​സിനെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തം​ബോ​ല മ​ത്സ​ര​വും കു​ടും​ബ​ത്തോ​ടൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കാ​ൻ വേ​ദി​യൊ​രു​ക്കി​യ പ​ത്ത​ടി ഉ​യ​ര​മു​ള്ള മ​ഹാ​ബ​ലി​യു​ടെ കൂ​റ്റ​ൻ ക​ട്ടൗ​ട്ടും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ആഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വ​നി​താ-​പു​രു​ഷ ടീ​മു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും പ്ര​സി​ഡ​ന്‍റ് ഡി​പി​ൻ പോ​ൾ വി​ത​ര​ണം ചെ​യ്തു.

700-ല​ധി​കം അ​തി​ഥി​ക​ൾ; മാ​തൃ​കാ​പ​ര​മാ​യ ഏ​കോ​പ​നം

കേ​ര​ളീ​യ വേ​ഷ​മ​ണി​ഞ്ഞെ​ത്തി​യ എ​ഴു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ത്ര​യ​ധി​കം അ​തി​ഥി​ക​ൾ​ക്ക് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ചി​ട്ട​യോ​ടെ ഓ​ണ​സ​ദ്യ വി​ള​മ്പു​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യം ക​മ്മി​റ്റിയം​ഗം​ അ​ജു സാം, ​മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബോ​ബി ജോ​സ​ഫ്, അ​ബി മാ​ങ്കു​ളം, ഓ​ഡി​റ്റ​ർ ജി​ബി​ൻ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യ നി​ര​വ​ധി ​യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​റ്റ​മ​റ്റ രീ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി.

പ​രി​പാ​ടി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​ത്തി​പ്പി​ലും സ​ദ്യ​യി​ലും പ​രി​പാ​ടി​ക​ളു​ടെ നി​ല​വാ​ര​ത്തി​ലും പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അ​തി​ഥി​ക​ളും കേ​ര​ള സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ അ​ഭി​ന​ന്ദി​ച്ചു. സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള ച​ട​ങ്ങി​ൽ ഏ​വ​ർ​ക്കും കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇന്ത്യയുടെ ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ രാത്രി എട്ടോടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി ഡി​പി​ൻ പോ​ൾ (പ്ര​സി​ഡ​ന്‍റ്), ഹ​രീ​ഷ് പി​ള്ള (സെ​ക്ര​ട്ട​റി), ര​തീ​ഷ് മേ​ട​മേ​ൽ (ട്ര​ഷ​റ​ർ), ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​ജീ​ന ജ​യ​റാം, ബി​ന്നി തോ​മ​സ്, അ​ജു സാം, ​ഷൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : OnamCelebration FrankfurtKeralaSamajam NRINews

Recent News

Corehub Up