x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ സാ​ഹി​ത്യ സം​ഗ​മ​വും കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​വും ഗംഭീരമായി

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 9, 2026 11:34 AM IST | Updated: November 9, 2026 11:34 AM IST

പരിപാടിയിൽ നിന്ന്

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് ഫെ​ഷ​ന്‍​ഹൈം സാ​ല്‍​ബൗ​വു​വി​ല്‍ വ​ച്ച് കേ​ര​ള​പ്പി​റ​വി ദി​നം സ​വി​ശേ​ഷ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സം​ഗ​മം പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ള്‍ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ പോ​ള്‍ സ്വാ​ഗ​ത ആ​ശം​സി​ച്ചു. ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തോ​ടു​ള്ള അ​ഭി​രു​ചി വ​ള​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​തി​നാ​യി കേ​ര​ള സ​മാ​ജ​ത്തി​ന് ചെ​യ്യാ​നാ​കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഡി​പി​ന്‍ വി​ശ​ദീ​ക​രി​ച്ചു.

സ​മാ​ജം സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി​ള്ള കാ​ര്യ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സാ​ഹി​ത്യ​സം​ഗ​മ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​വ​രു​ടെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട​ലി​നു ശേ​ഷം സ​മാ​ജം പ്ര​സി​ഡന്‍റും സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു. സ​മാ​ജം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​ല്ലാം പ​രി​പാ​ടി​യി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ല്‍ ക​വി​യും എ​ഴു​ത്തു​കാ​ര​നും സ​മാ​ജം മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ്കു​മാ​ര്‍ ചോ​ല​ങ്കേ​രി സ്വ​ന്ത​മാ​യി ര​ചി​ച്ച ക​വി​ത​യും കേ​ര​ള​പ്പി​റ​വി​യെ​ക്കു​റി​ച്ചു​ള്ള ര​ച​ന​യും അ​വ​ത​രി​പ്പി​ച്ച​ത് ഏ​റെ ആ​സ്വാ​ദ്യ​ശ​ര​മാ​യി.

മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ശ​സ്ത​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എം.​ടി. വാസുദേവൻ നായർ, ഒ.​എ​ന്‍.​വി. കുറുപ്പ്, സ​ച്ചി​ദാ​ന​ന്ദ​ന്‍, സ​ക്ക​റി​യ തു​ട​ങ്ങി​യ പ്ര​മു​ഖ​രോ​ടൊ​ത്തു​ള്ള ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ള്‍ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഇ​പ്പോ​ഴും എ​ഴു​തു​വാ​ന്‍ സാ​ധി​ക്കു​ന്ന​തി​ലും കേ​ര​ള​ത്തി​ലെ സ​മ​കാ​ലി​ക എ​ഴു​ത്തു​കാ​രു​മാ​യി ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലു​മു​ള്ള സ​ന്തോ​ഷ​വും സം​തൃ​പ്തി​യും അ​ദ്ദേ​ഹം രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തേ​വ​ര്‍​പാ​ടം, മ​ല​യാ​ള ഭാ​ഷ അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും വാ​യ​ന​ശീ​ല​ത്തി​ന്റെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​സം​ഗി​ച്ചു.

കൂ​ടാ​തെ മ​ല​യാ​ള ഭാ​ഷ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം ആ​ല​പി​ച്ചു.

K-Rail Survey K-Rail Survey

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കാ​യി സാ​ഹി​ത്യ സം​ഗ​മ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്കാ​യി ചെ​റു​ക​ഥാ ര​ച​ന​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് സ​മാ​ജം അം​ഗ​ങ്ങ​ളാ​യ സു​ദീ​പ്, സു​വ​ര്‍​ണ എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡി​പി​ന്‍ പോ​ള്‍, ഹ​രി​ഷ് പി​ള്ള, ര​തീ​ഷ് മേ​ട​മേ​ല്‍, ബി​ന്നി തോ​മ​സ് എ​ന്നി​വ​ര്‍ ദീ​ര്‍​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള ഭാ​ഷ ഔ​ദ്യോ​ഗി​ക​മാ​യും അ​ല്ലാ​തെ​യു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വച്ചു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​രും ചേ​ര്‍​ന്ന് മ​ല​യാ​ള ഭാ​ഷാ​വ്യാ​ക​ര​ണ​ത്തി​ലെ വി​വി​ധ വൃ​ത്ത​ങ്ങ​ളു​ടെ​യും അ​ല​ങ്കാ​ര​ങ്ങ​ളു​ടെ​യും ല​ക്ഷ​ണ​ങ്ങ​ള്‍ ഓ​ര്‍​ത്തെ​ടു​ത്ത് പാ​ടി​യ​ത് ര​സ​ക​ര​മാ​യി. ജ​ര്‍​മ​നി​യി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന ഇ​ള​യ ത​ല​മു​റ​യി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​തൊ​രു തി​ക​ച്ചും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​ച​ര്‍​ച്ച​യി​ല്‍ ഭാ​വി​യി​ലും കൂ​ടു​ത​ല്‍ സാ​ഹി​ത്യ സം​ഗ​മ​ങ്ങ​ളും ക​വി​താ പാ​രാ​യ​ണ​ങ്ങ​ളും ചെ​റു​ക​ഥാ മ​ത്സ​ര​ങ്ങ​ളും പൊ​തു​ച​ര്‍​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും ഒ​രേ​സ്വ​ര​ത്തി​ല്‍ പ​റ​ഞ്ഞു.

കൂ​ടാ​തെ, പു​സ്ത​ക കൈ​മാ​റ്റ​ത്തി​നാ​യി ഒ​രു സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വാ​യ​നാ​ശീ​ല​ത്തി​ന് വ​ലി​യൊ​രു ഉ​ത്തേ​ജ​ക​മാ​കു​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​യ​ര്‍​ന്നു. സ​മാ​ജം സെ​ക്ര​ട്ട​റി എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് ന​ട​ന്ന സ്നേ​ഹ​സ​മ്മേ​ള​ന​ത്തി​നും ചാ​യ​സ​ല്‍​ക്കാ​ര​ത്തി​നും ശേ​ഷം അ​ഞ്ചോടു​കൂ​ടി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളും സാ​ഹി​ത്യ സം​ഗ​മ​വും മ​ധു​ര​സ്മ​ര​ണ​യോ​ടെ പ​ര്യ​വ​സാ​നി​ച്ചു.

Tags : FrankfurtKeralaSamajam KeralaPiravi LiteraryGathering NRINews

Recent News

Corehub Up