പോങ്ങുമ്മൂട്: നാഗാർജുന ആയുർവേദയുടെ നേതൃത്വത്തിൽ പോങ്ങുമ്മൂട് ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂളിലെ ഔഷധോദ്യാനം വി. മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റാണിറ്റ് തെക്കേമുറി ഡിഎം അധ്യക്ഷത വഹിച്ചു. നാഗാർജുന ആയുർവേദ മാനേജർ ഡോ. ബേബി ജോസഫ് ആയുർവേദ ചികിത്സയെയും ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെയും സംബന്ധിച്ചു ക്ലാസെടുത്തു. ആരോഗ്യ സംരക്ഷണത്തിൽ ഔഷധസസ്യങ്ങളുടെ പ്രാധാന്യം വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.