Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GenZ

Middle East and Gulf

ജെ​ന്‍​സി​ക​ളെ ചേ​ര്‍​ത്തു​പി​ടി​ച്ചും അം​ഗീ​ക​രി​ച്ചു​മാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്: എം.​പി. മു​ഹ​മ്മ​ദ് റാ​ഫി

ദോ​ഹ: പു​തി​യ ത​ല​മു​റ സാം​സ്‌​കാ​രി​ക​മാ​യും സ്വ​ഭാ​വ​പ​ര​മാ​യും നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും അ​വ​രെ ത​ള്ളി​പ്പ​റ​യു​ന്ന​തി​നു പ​ക​രം മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും റി​ട്ട​യേ​ര്‍​ഡ് പൊ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റും ഗ്ര​ന്ഥ​കാ​ര​നും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എം.​പി. മു​ഹ​മ്മ​ദ് റാ​ഫി.

മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സ് ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്. ഈ ​വി​പ​ത്തി​നെ ചെ​റു​ക്കു​ന്ന​തി​ന് ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും അ​നി​വാ​ര്യ​മാ​ണ്.

അ​തേ​സ​മ​യം, പു​തി​യ ത​ല​മു​റ​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും അ​വ​രു​ടെ ചി​ന്ത​ക​ളെ​യും വി​കാ​ര​ങ്ങ​ളെ​യും ഉ​ള്‍​ക്കൊ​ള്ളാ​നും സ​മൂ​ഹം ത​യാറാ​ക​ണം. അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ എ​ഴു​തി ത​ള്ളു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം സ്‌​നേ​ഹ​ത്തോ​ടെ ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ളെ​യും വ്യ​ക്തി​ത്വ​ത്തെ​യും അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ര​ചി​ച്ച അ​ണ്‍​പ്ല​ഗ്ഡ് എ​ന്ന പു​സ്ത​കം എം.​പി. മു​ഹ​മ്മ​ദ് റാ​ഫി മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സി​ന് സ​മ്മാ​നി​ച്ചു. മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സ് ഖ​ത്ത​ര്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് മു​ത്ത​ലി​ബ് മ​ട്ട​ന്നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മ​ശ്ഹൂ​ദ് തി​രു​ത്തി​യാ​ട് കേ​ര​ള​പ്പി​റ​വി ദി​ന പ്ര​തി​ജ്ഞ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ജാ​ഫ​ര്‍ മു​രി​ച്ചാ​ണ്ടി, അ​ബ്ദു​ല്ല പൊ​യി​ല്‍, ഷ​മീ​ര്‍ പി.​എ​ച്ച്., ഫാ​സി​ല മ​ശ്ഹൂ​ദ്, ശ്യാം ​മോ​ഹ​ന്‍, സ​ഈ​ദ് സ​ല്‍​മാ​ന്‍, മു​നീ​ര്‍, റ​സി​യ മു​നീ​ര്‍, ഫാ​റൂ​ഖ്, അ​ക്ബ​ര്‍ വെ​ളി​യ​ങ്കോ​ട്, ജ​ലീ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​യി​ഷ സ​ഈ​ദ് സ​ല്‍​മാ​ന്‍ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു.

National

രാ​ജ്യ​ത്തി​ന് വേ​ണ്ടി നി​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​യ്ത​ത് ജെ​ൻ സി ​ആ​ണ്: ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വ​ത​ല​മു​റ​യെ "ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ" എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ മ​റു​പ​ടി​യു​മാ​യി കോ​ക്റോ​ച് ജ​ന​താ പാ​ർ​ട്ടി. സ്വ​ന്തം പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ പോ​ലും ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ത്ത ഒ​രു നേ​താ​വാ​ണ് ക​ങ്ക​ണ​യെ​ന്നും, അ​വ​രേ​ക്കാ​ൾ ഈ ​രാ​ജ്യ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​ത് ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ​യാ​ണെ​ന്നും സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് തി​രി​ച്ച​ടി​ച്ചു.

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത യു​വാ​ക്ക​ൾ ഉ​പ​യോ​ഗി​ച്ച ഭാ​ഷ "ഛർ​ദ്ദി​ക്കാ​ൻ തോ​ന്നു​ന്ന​ത്" ആ​ണെ​ന്നാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ൽ നി​ന്നു​ള്ള എം​പി​യാ​യ ക​ങ്ക​ണ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. "സ്വ​യം 'പാ​റ്റ​ക​ൾ' എ​ന്ന് വി​ളി​ക്കു​ന്ന ഇ​വ​ർ അ​തു​പോ​ലെ ത​ന്നെ​യാ​ണ് പെ​രു​മാ​റു​ന്ന​തും. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നും മ​ദ്യ​പി​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടെ പ​ണ​ത്തി​ൽ അ​ഹ​ങ്ക​രി​ക്കാ​നു​മാ​ണ് ഇ​വ​ർ​ക്ക് താ​ല്പ​ര്യം. ഇ​വ​രെ ഞാ​ൻ 'ജ​ന​റേ​ഷ​ൻ ഗ​ട്ട​ർ' എ​ന്ന് വി​ളി​ക്കു​ന്നു. രാ​ജ്യ​ത്തി​ന് ന​ൽ​കാ​ൻ ഇ​വ​രു​ടെ പ​ക്ക​ൽ ഒ​ന്നു​മി​ല്ല," എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പോ​സ്റ്റ്.

*വി​മ​ർ‌​ശ​ന​വു​മാ​യി സി​ജെ​പി

ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് സി​ജെ​പി വ​ക്താ​വ് സൗ​ര​വ് ദാ​സ് രം​ഗ​ത്തെ​ത്തി. "ക​ങ്ക​ണ റ​ണാ​വ​ത്തി​നെ സ്വ​ന്തം പാ​ർ​ട്ടി​യി​ലെ ആ​ളു​ക​ൾ പോ​ലും ഗൗ​ര​വ​മാ​യി കാ​ണു​ക​യോ ശ്ര​ദ്ധി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ പു​തി​യ ത​ല​മു​റ​യി​ലെ ആ​രും കേ​ൾ​ക്കാ​ൻ പോ​കു​ന്നു​മി​ല്ല," സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു. എം​പി​യാ​യാ​ൽ വ​ലി​യ ജോ​ലി​യൊ​ന്നും കാ​ണി​ല്ലെ​ന്നാ​ണ് വി​ചാ​രി​ച്ച​തെ​ന്നും എ​ന്നാ​ൽ ഒ​രു​പാ​ട് പ​ണി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​യെ​ന്നും സ്വ​ന്തം മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ക​ങ്ക​ണ പ​റ​ഞ്ഞ​തും സൗ​ര​വ് ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി, ക​ങ്ക​ണ​യ്ക്ക് രാ​ഷ്ട്രീ​യ​ത്തോ​ട് എ​ത്ര​ത്തോ​ളം ഗൗ​ര​വ​മു​ണ്ടെ​ന്ന് ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

"ഈ ​രാ​ജ്യ​ത്തി​ന് വേ​ണ്ടി നി​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​ത് ജെ​ൻ സി ​യു​വാ​ക്ക​ളാ​ണ്. ത​ക​ർ​ന്നു​കൊ​ണ്ടി​രു​ന്ന ജ​നാ​ധി​പ​ത്യ​ത്തി​ലു​ള്ള വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത​ത് ഈ ​ത​ല​മു​റ​യാ​ണ്," സൗ​ര​വ് ദാ​സ് വ്യ​ക്ത​മാ​ക്കി. നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജൂ​ൺ 20 മു​ത​ലാ​ണ് സി​ജെ​പി സ​മ​രം ആ​രം​ഭി​ച്ച​ത്. ജൂ​ലൈ 20-ന് ​ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​വു​ക​യും നൂ​റി​ല​ധി​കം പോ​ലീ​സു​കാ​ർ​ക്കും നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Special News

ഡെലൂലു യുഗം!

നിർമിത ബുദ്ധിയുടെ (AI) പുതിയ കാലത്തിന് ഏറ്റവും അനുയോജ്യമായി തോന്നിയ മറ്റൊരു പേരാണ് ‘ഡെലൂലു യുഗം’! ‘ഡെല്യൂഷണൽ’ അഥവാ ഭ്രമാത്മക ലോകത്തിൽ ജീവിക്കുന്നവർക്കുള്ള ന്യൂ ജെൻ ചുരുക്കപ്പേരാണല്ലോ ‘ഡെലൂലു’. ഇന്ന്, ‘റീൽ വേഴ്സസ് റിയൽ’ ജീവിതത്തിന്‍റെ അതിർവരമ്പുകൾ മാഞ്ഞു പോവുകയും അവ തമ്മിൽ പരസ്പരം മാറിപ്പോവുകയും ചെയ്യുന്നുണ്ട് പലർക്കും. ഇൻസ്റ്റഗ്രാമബിളും പിൻറെസ്റ്റിയുമായ ഒരു ഏസ്തെറ്റിക് ജീവിതം ദൈനംദിന വ്യവഹാരങ്ങളിൽ പ്രതീക്ഷിക്കുന്നവർക്ക്, പച്ചയായ, അപൂർണമായ, അലങ്കോലമായ, സങ്കീർണമായ ചിന്തകളും ബന്ധങ്ങളും ഇടങ്ങളും സാഹചര്യങ്ങളും വലിയ തോതിൽ അസംതൃപ്തിയും ആശങ്കയും സൃഷ്ടിച്ചേക്കാം.

പ്രത്യേകിച്ചും, മറ്റു മനുഷ്യരുടേയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്‍റെയും റീൽ ജീവിതം സ്വന്തം റിയൽ ജീവിതവുമായി താരതമ്യം ചെയ്യുന്നവർക്ക്.
എങ്ങനെയാണ് ഡിജിറ്റൽ അനുഭവങ്ങളും സോഷ്യൽ മീഡിയയും ഒരാളെ ഡെലൂലുവാക്കുന്നത്? മെട്രിക്സ് സിനിമ ഓർമയില്ലേ? അതിൽ ഓരോ മനുഷ്യനും വയറുകളാൽ ബന്ധിക്കപ്പെട്ട് സ്വിച്ചുകളാൽ നിയന്ത്രിക്കപ്പെട്ട് അതിദീർഘമായ ഉറക്കത്തിലെന്നവണ്ണം ഒരു സ്വപ്നം കാണുകയാണ്. ആ സ്വപ്നലോകത്തിൽ നരകതുല്യമായ ജീവിതം ജീവിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലിറങ്ങിയ ഒരു സിനിമ എത്ര കൃത്യമായാണ് ആസന്നമായ ഒരു ഡെലൂലു ലോകത്തെ വരച്ചു കാട്ടുന്നത്? നമ്മൾ വയർലെസ് ആണെന്ന വ്യത്യാസം മാത്രം!

താരതമ്യവും അപകർഷതാ ബോധവും

സോഷ്യൽ മീഡിയയിൽ, നിരവധി ഫിൽറ്ററുകൾക്കും എഡിറ്റുകൾക്കും വിധേയമായി പങ്കുവയ്ക്കപ്പെടുന്ന, പ്രെസൻറ്റബിൾ ആയ കോണ്ടന്‍റുകളെ, സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തി നിരാശയും അസൂയയും കൊണ്ടു പുകയുന്ന മനുഷ്യരുണ്ട്. സോഷ്യൽ മീഡിയ ഒരുപാട് പേർക്ക് വരുമാനമാകുന്നുണ്ടെങ്കിലും, പങ്കു വയ്ക്കപ്പെടുന്ന പോപ്പുലർ കോണ്ടന്‍റുകൾക്ക് പിന്നിൽ കൃത്യമായ അജൻഡകളും സ്ഥാപിതതാത്പര്യങ്ങളുമുണ്ടെന്നു കാണാം. പരസ്യത്തിനു പകരമായി അവതരിപ്പിക്കുന്ന പെയ്ഡ് പ്രമോഷൻ വീഡിയോകൾ വിശ്വസനീയമായ സാക്ഷ്യം പറച്ചിലുകളായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു.

‘ഡേ ഇൻ മൈ ലൈഫ്’ അല്ലെങ്കിൽ ‘ഗെറ്റ് റെഡി വിത് മി’ വീഡിയോകൾ നോക്കൂ: ചെറുപ്പക്കാരികളായ പെൺകുട്ടികൾ കാലത്തുണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ ഉപയോഗിക്കേണ്ടതായുള്ള നൂറു കണക്കിന് കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നു. പാചക വീഡിയോകളിലൂടെ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നു. പ്രസവ, ശിശുപരിചരണ വീഡിയോകളിലൂടെ ആവശ്യമുള്ളതും അനാവശ്യമായതുമായ നിരവധി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ കാണികളിലെത്തിക്കുന്നു.

ഇത്തരം പെയ്ഡ് പ്രൊമോഷനുകളും കാണികളുടേയും സബ്സ്ക്രൈബേഴ്സിന്‍റെയും എണ്ണവും പോസിറ്റീവും നെഗറ്റീവുമായ കമന്‍റെകളുമെല്ലാം വരുമാനമാകുമ്പോൾ അവിടെ എത്തിക്സ് അപ്രസക്തമാകുന്നു. ഇങ്ങനെയുണ്ടാക്കുന്ന പണം കൊണ്ട്, ഇടക്കിടെ വാങ്ങുന്ന കാറുകളും ലക്ഷ്വറി ഫ്ലാറ്റുകളും വിദേശ യാത്രകളും പുതിയ കോണ്ടന്റുകളായി മാറുന്നു. കാരണം, ഇഷ്ടം കൊണ്ടാണെങ്കിലും അസൂയ കൊണ്ടാണെങ്കിലും വെറുപ്പുകൊണ്ടാണെങ്കിലും അത് കാണുവാൻ ആളുകൾക്ക് ക്ഷാമമുണ്ടാവില്ലെന്നവർക്കറിയാം.

അന്ധമായ ആരാധന

സൗത്ത് കൊറിയൻ സീരീസുകളുടെയും പോപ്പ് ഗാനങ്ങളുടെയും ആരാധകരായ വലിയ കൂട്ടം ന്യൂ ജെൻ കുട്ടികളുണ്ട്. കൗമാരകാലത്ത് ഇത്തരം ആരാധന സാധാരണമാണെങ്കിലും അസാധാരണമായ എന്തോ ഒരു അഡിക്ഷനാണ് കെ സീരീസുകളോടും പോപ്പ് സിംഗേഴ്‌സിനോടുമുള്ളത്. കൊറിയൻ മേക്ക് അപ്പ് ഉപയോഗം മുതൽ കൊറിയൻ ഭാഷ പഠിക്കുക, കൊറിയനെ വിവാഹം കഴിക്കാനായി നാട്‌ വിട്ടു പോവുക, ആത്മഹത്യ ചെയ്യുക തുടങ്ങി ആശങ്കാജനകമായ പ്രവർത്തികളിലേക്ക് ഈ ആരാധന വളരുന്നു.

രക്ഷിതാക്കൾ ഫോൺ തടഞ്ഞു വച്ചതിനെത്തുടർന്ന് ഗാസിയാബാദിൽ പന്ത്രണ്ടും പതിനാലും പതിനാറും വയസുള്ള സഹോദരിമാർ ആത്മഹത്യ ചെയ്തതു വലിയ വാർത്തയായിരുന്നു. അവർ ഒരു കൊറിയൻ ഗെയിമിന് അഡിക്റ്റായിരുന്നു എന്ന് കണ്ടെത്തി.
മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഗെയിമുകളുടെ ഭാഗമായി കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം തുടക്കത്തിൽ, തന്റെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് ആയ കൊറിയൻ യുവാവ് മരണപ്പെട്ടതിന്‍റെ ദുഃഖത്തിൽ പതിനാറു വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ആരാധനയെ മുതലെടുക്കാൻ ഫേക്ക് ഐഡികളുമായി സൈബർ ഗ്രൂമേഴ്‌സും പതിയിരിക്കുന്നുണ്ട്.

ഡോപ്പമിൻ റഷ്

സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു പോകുമ്പോഴും തുടർച്ചയായി റീൽസ് കാണുമ്പോഴുമുണ്ടാകുന്ന ഡോപ്പമിൻ റഷ് അപകടകരമാണ്. കുഞ്ഞുങ്ങളിൽ സ്‌ക്രീൻ ടൈം കൂടുന്നതിനനുസരിച്ച് വിർച്വൽ ഓട്ടിസം, ADHD തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങൾ കണ്ടു വരുന്നുണ്ട്. ഫോണിൽതന്നെ ചടഞ്ഞു കൂടിയിരിക്കുന്നത് പൊണ്ണത്തടി മുതൽ വിഷാദം വരെ പലവിധ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. അതിനെല്ലാം പുറമേ യഥാർഥ ലോകത്തിൽ നിന്നും ഒരു സങ്കൽപ്പ ലോകത്തിലേക്കുള്ള ഒളിച്ചോട്ടം കൂടി അവിടെ സംഭവിക്കുന്നു.

ഈ ഡെല്യൂഷനെ ക്യാപിറ്റലിസം ‘മുതലാ’ക്കുന്നു, അക്ഷരാർഥത്തിൽതന്നെ! “നിങ്ങൾക്ക് ഒരു സേവനം സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളാണ് അതിലെ വില്പന വസ്തു”—അതേ, ഉപഭോക്താക്കളാണ് സോഷ്യൽ മീഡിയയിൽ വില്പനയ്ക്കു വച്ചിരിക്കുന്ന പ്രോഡക്റ്റ്. അവരിൽ നിന്ന് ലഭിക്കുന്ന ഡേറ്റ വലിയ തോതിൽ വിൽക്കപ്പെടുകയാണ്.
സോഷ്യൽ മീഡിയ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ഉപയോഗിച്ച് എത്രത്തോളം നമ്മളെ മാനിപുലേറ്റ് ചെയ്യുന്നുണ്ടെന്നും നമ്മുടെ തീരുമാനങ്ങളെ മാറ്റിമറിക്കുന്നുണ്ടെന്നും വെളിവാക്കുന്ന ‘ദി സോഷ്യൽ ഡൈലമ’ പോലെയുള്ള നിരവധി ഡോക്യുമെന്‍ററികൾ ഇതിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു.

എന്താണ് ഈ ഡെലൂലുവിനൊരു ‘സൊലൂലു’? അതിന് ആഴ്ചയിലൊരിക്കലുള്ള ഡിജിറ്റൽ ഡീറ്റോക്സ് മതിയാവില്ല. പകരം, ഡിജിറ്റൽ ലോകത്തിന്‍റെ ഭാഗമായിരിക്കുമ്പോഴും പ്രകൃതിയും മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളുമെല്ലാം നിറഞ്ഞ റിയൽ ലോകത്തിലേക്കുള്ള മനഃപൂർണമായ (mindful), മനഃപൂർവമായ (intentional) ഇറങ്ങിപ്പോക്കുകൾ സാധ്യമാക്കിക്കൊണ്ടേയിരിക്കണം. പച്ചമണ്ണിൽ പാദം തൊടണം, കാറ്റും വെളിച്ചവുമേൽക്കണം, സ്മൈലികൾക്കപ്പുറത്ത് മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കണം, സംസാരിക്കണം. പ്രിയപ്പെട്ടവർക്കൊപ്പം കൈപിടിച്ചു നടക്കണം. സോഷ്യൽ മീഡിയക്ക് നല്കാനാവുന്നതിനുമെത്രയോ ഇരട്ടി ഡോപ്പമിൻ നിങ്ങൾക്ക് ഗ്യാരന്‍റി!

Viral

CBSE-യു​ടെ full form ചോ​ദി​ച്ച് കു​ടു​ക്കാ​ൻ നോ​ക്കി; ലൈ​വ് റി​പ്പോ​ർ​ട്ട​റു​ടെ വാ​യ​ട​പ്പി​ച്ച് പ്ര​ക്ഷോ​ഭ​കാ​രി​യാ​യ പെ​ൺ​കു​ട്ടി

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ ജ​ന​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു കൗ​മാ​ര​ക്കാ​രി. 

കഴിഞ്ഞ ജൂണിൽ നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൻതോതിൽ ചർച്ചയാകുന്നത്.

സ​മ​ര​ക്കാ​രു​ടെ അ​റി​വി​ല്ലാ​യ്മ ചി​ത്രീ​ക​രി​ച്ച് യ​ഥാ​ർ​ഥ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നാ​യി, സി.​ബി.​എ​സ്.​ഇ.​യു​ടെ പൂ​ർ​ണ​രൂ​പം ചോ​ദി​ച്ച് പെ​ൺ​കു​ട്ടി​യെ കു​ടു​ക്കാ​നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട​റു​ടെ ശ്ര​മം.

എ​ന്നാ​ൽ അ​ല്പ്പം പോ​ലും ഭ​യ​പ്പെ​ടാ​തെ 'സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ' എ​ന്ന് കൃ​ത്യ​മാ​യി ഉ​ത്ത​രം ന​ൽ​കി​യ അ​വ​ൾ, മാ​ധ്യ​മ​ങ്ങ​ളു​ടെ ക​പ​ട ല​ക്ഷ്യ​വും കു​ത​ന്ത്ര​ങ്ങ​ളും അ​പ്പോ​ൾ​ത്ത​ന്നെ തു​റ​ന്നു​കാ​ട്ടി.

പെ​ൺ​കു​ട്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത​വും ഉ​റ​ച്ച​തു​മാ​യ മ​റു​പ​ടി​ക്ക് മു​ന്നി​ൽ റി​പ്പോ​ർ​ട്ട​ർ​ക്ക് നി​ശ​ബ്ദ​നാ​കേ​ണ്ടി വ​ന്നു. ഇ​ന്ന​ത്തെ ത​ല​മു​റ​യെ വി​ല​കു​റ​ഞ്ഞ നാ​ട​ക​ങ്ങ​ളി​ലൂ​ടെ പ​റ്റി​ക്കാ​നാ​കി​ല്ലെ​ന്ന് തെ​ളി​യി​ച്ച ഈ ​സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ​ൻ തോ​തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

Leader Page

ജെൻ സി വിപ്ലവവും ഫ്രാൻസ് ഫാനന്റെ പ്രവചനവും

ജെ​ൻ സി ​വി​പ്ല​വം നേ​പ്പാ​ളി​ൽ ഭ​ര​ണ​മാ​റ്റം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഇ​തി​നു മു​മ്പ് ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ലാ​ദേ​ശി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നു. ഈ ​പു​തു​ത​ല​മു​റ യു​വ​ത്വം എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര എ​ളു​പ്പ​ത്തി​ൽ, ഇ​ത്ര ശ​ക്ത​മാ​യ അ​ക്ര​മ​വും ബ​ല​പ്ര​യോ​ഗ​വും​കൊ​ണ്ട് ഭ​ര​ണാ​ധി​കാ​രി​ക​ളെ സ്ഥാ​ന​ഭ്ര​ഷ്ട​രാ​ക്കു​ന്ന​ത് എ​ന്ന​ത് വി​സ്മ​യ​ക​ര​മാ​ണ്.

ഒ​രു​പ​ക്ഷേ, പ​ഴ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത് അ​ചി​ന്ത​നീ​യ​വും അ​ദ്ഭു​ത​മു​ള​വാ​ക്കു​ന്ന​തും ഞെ​ട്ടി​ക്കു​ന്ന​തും ആ​യേ​ക്കാം. ഈ ​രാ​ജ്യ​ങ്ങ​ൾ​ക്കെ​ല്ലാം​ത​ന്നെ പൊ​തു​വാ​യു​ള്ള​ത് ഇ​വ​യെ​ല്ലാം ബ്രി​ട്ട​ന്‍റെ നേ​രി​ട്ടു​ള്ള മു​ൻ​കാ​ല കോ​ള​നി​ക​ളോ ബ്രി​ട്ട​നു​മാ​യി ഏ​തെ​ങ്കി​ലും ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി ഭ​ര​ണം ന​ട​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളോ ആ​യി​രു​ന്നു എ​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ചും നേ​പ്പാ​ൾ രാ​ജാ​ധി​കാ​ര രാ​ഷ്‌​ട്ര​മാ​യി​രു​ന്നെ​ങ്കി​ലും അ​വി​ട​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ൽ ശ​ക്തി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ഭ​ര​ണം ന​ട​ത്തി​യ​വ​രാ​യി​രു​ന്നു.

കോ​ള​നി​വാ​ഴ്ച കാ​ല​ഘ​ട്ട​ത്തി​ലും അ​തി​ൽ​നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​വും ഇ​വി​ടെ​യൊ​ക്കെ ന​ട​ന്നി​ട്ടു​ള്ള, ന​ട​ക്കാ​ൻ ഇ​ട​യു​ള്ള സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പോ​സ്റ്റ്‌ കൊ​ളോ​ണി​യ​ൽ ചി​ന്ത​ക​നാ​ണ് ഫ്രാ​ൻ​സ് ഫാ​ന​ൺ. ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി ഫ്ര​ഞ്ച് കോ​ള​നി​യാ​യ അ​ൽ​ജീ​രി​യ​യി​ൽ ജീ​വി​ച്ച അ​നു​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ​ത​ന്നെ കോ​ള​നി​വ​ത്ക​ര​ണ​ത്തി​ന്‍റെ മ​നഃ​ശാ​സ്ത്ര വ​ശ​മാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ലും വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി വ​ർ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചി​ട്ടു​ള്ള പ​ല കാ​ര്യ​ങ്ങ​ളും മു​ൻ​കാ​ല കോ​ള​നി​ക​ളി​ലും അ​തു​പോ​ലെ​യു​ള്ള ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് പ​ഠ​നാ​ർ​ഹ​മാ​ണ്; പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യും ഒ​രു മു​ൻ​കാ​ല കോ​ള​നി​യാ​യ​തു​കൊ​ണ്ട്.

ഫാ​ന​ന്‍റെ പ​ഠ​നം

ഫാ​ന​ന്‍റെ പ​ഠ​ന​ത്തി​ൽ കോ​ള​നി​വാ​ഴ്‌​ച​ക്കാ​ല​ത്ത് കോ​ള​നി​വാ​സി​ക​ൾ അ​തി​നി​ഷ്ഠു​ര​മാ​യ മ​നു​ഷ്യ​ത്വ​രാ​ഹി​ത്യ​ത്തി​നും അ​ക്ര​മ​ത്തി​നും വി​ധേ​യ​രാ​യി​ട്ടു​ണ്ട്. ഇ​ത് ശാ​രീ​രി​ക​പീ​ഡ​ന​ത്തി​ന​പ്പു​റം അ​ചി​ന്ത​നീ​യ​മാ​യ മാ​ന​സി​ക മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കി. “റെ​ച്ച​ഡ് ഓ​ഫ് ദ ​ഏ​ർ​ത്’’ എ​ന്നാ​ണ് ഫാ​ന​ൻ ഈ ​അ​വ​സ്ഥ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​പ്പോ​ഴാ​ക​ട്ടെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി വ​ന്ന​ത് കോ​ള​നി​യി​ലെ ദേ​ശീ​യ ബൂ​ർ​ഷ്വ​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​രേ​ണ്യ​വ​ർ​ഗ​മാ​ണ്. അ​വ​രാ​ക​ട്ടെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​മാ​യി കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പു​റ​മെ ത​ദ്ദേ​ശീ​യ​രാ​യി കാ​ണ​പ്പെ​ട്ടെ​ങ്കി​ലും കോ​ള​നി ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ മോ​ശ​മാ​യ പ​തി​പ്പു​ക​ളാ​യി​രു​ന്നു. അ​വ​രു​ടെ പ​ക​ര​ക്കാ​രാ​യി അ​വ​രേ​ക്കാ​ൾ മോ​ശ​മാ​യി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ചു. അ​വ​ർ എ​ല്ലാ അ​ർ​ഥ​ത്തി​ലും കൊ​ളോ​ണി​യ​ൽ യ​ജ​മാ​ന​ന്മാ​രെ അ​വ​രേ​ക്കാ​ൾ മോ​ശ​മാ​യി അ​നു​ക​രി​ച്ചു.

ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ വി​ദ്യാ​ഭാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ചെ​യ്തു​കൊ​ടു​ക്കാ​തെ, ദേ​ശീ​യ ഗാ​ന​ത്തി​ലും പ​താ​ക​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വ​ലി​യ ദേ​ശീ​യ​ത​യാ​യി അ​തി​നെ ആ​ഘോ​ഷി​ച്ച് ജ​ന​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തി. ചു​രു​ക്ക​ത്തി​ൽ, വേ​റൊ​രു​ത​രം പു​തി​യ കൊ​ളോ​ണി​യ​ലി​സ​മാ​യി ഭ​ര​ണം അ​ധഃ​പ​തി​ച്ചു. പ​ക്ഷേ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ​ടു​ള്ള വെ​റു​പ്പും പ്ര​തി​ഷേ​ധ​വും എ​ല്ലാ​യ്പോ​ഴും ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ മ​ന​സി​ൽ സൂ​ക്ഷി​ച്ചു. പ്ര​ത്യേ​കി​ച്ചും കൊ​ളോ​ണി​യ​ൽ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ആ​ർ​ഭാ​ട​വും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും പു​തി​യ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളും പി​ന്തു​ട​ർ​ന്നു. ഇ​തി​നോ​ടൊ​ക്കെ പ്ര​തി​ഷേ​ധം ഉ​ണ്ട​ങ്കി​ലും ഒ​രു കൊ​ളോ​ണി​യ​ൽ വി​ധേ​യ​മ​ന​സ് ത​ങ്ങ​ൾ​ക്കു​ള്ള​തു​കൊ​ണ്ടും ദേ​ശീ​യ​ത ഒ​രു വി​കാ​ര​മാ​യി ജ​ന​ങ്ങ​ളി​ൽ വ​ള​ർ​ന്ന​തു​കൊ​ണ്ടും ഈ ​ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ളെ​യെ​ല്ലാം ജ​നം സ​ഹി​ച്ചു എ​ന്നു​ള്ള​താ​ണ് ഇ​തി​ന്‍റെ മ​നഃ​ശാ​സ്ത്രം.

ഭ​രി​ക്കു​ന്ന ഒ​രു വ​ലി​യ വ​ർ​ഗം ഉ​ട​ലെ​ടു​ത്തു. ഈ ​ഭ​ര​ണ​വ​ർ​ഗ​വും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലു​ള്ള അ​ന്ത​രം അ​ടി​ക്ക​ടി വ​ർ​ധി​ച്ചു. ഒ​രു​പ​ക്ഷേ, പ​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രും ത​മ്മി​ലു​ള്ള​തി​നേ​ക്കാ​ൾ അ​സ​മ​ത്വം ഭ​രി​ക്കു​ന്ന​വ​രും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലാ​ണെ​ന്നു​ള്ള​ത് ഭീ​ക​ര​മാ​യ വെ​റു​പ്പും പ്ര​തി​ഷേ​ധ​വും ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കി. എ​ന്നാ​ലും, ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ കൊ​ളോ​ണി​യ​ൽ യ​ജ​മാ​ന​ന്മാ​രു​ടെ സ്ഥാ​ന​ത്താ​യ​തു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​ത​രം യാ​ന്ത്രി​ക അ​നു​സ​ര​ണ​വും വി​ധേ​യ​ത്വ​വും ഉ​ണ്ടാ​യി.

എ​ന്നാ​ൽ ഫാ​ന​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ, ഭീ​ക​ര​മാ​യ പ്ര​തി​ഷേ​ധ​വും അ​ക്ര​മ​വും​കൊ​ണ്ടു മാ​ത്ര​മേ ഈ ​ദുഃ​സ്ഥി​തി​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ. അ​ങ്ങ​നെ അ​ക്ര​മ​ത്തി​ൽ​കൂ​ടി മാ​ത്ര​മേ പൂ​ർ​ണ​മാ​യ അ​പ​കോ​ള​നീ​ക​ര​ണം സാ​ധി​ക്കൂ എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. അ​ങ്ങ​നെ അ​ക്ര​മം സൃ​ഷ്ടി​പ​ര​മാ​യി മാ​റു​ന്നു. ഇ​ങ്ങ​നെ മാ​ത്ര​മേ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ സ്വ​ന്തം രാ​ജ്യ​ഭ​ര​ണ​ക​ർ​ത്താ​ക്ക​ളാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കൂ, പു​തി​യ ത​ദ്ദേ​ശ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഉ​ദ​യം ചെ​യ്യൂ. അ​ങ്ങ​നെ മാ​ത്ര​മേ ഭ​രി​ക്കു​ന്ന​വ​രും ഭ​രി​ക്ക​പ്പെ​ടു​ന്ന​വ​രും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​യൂ. അ​പ്പോ​ഴാ​ണ് അ​പ​കോ​ള​നീ​ക​ര​ണം (decolonisation) പൂ​ർ​ണ​മാ​കു​ന്ന​ത്.

അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം

ജെ​ൻ സി ​വി​പ്ല​വം അ​ത്ത​ര​ത്തി​ൽ അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്നു വേ​ണം ക​രു​താ​ൻ. കൊ​ളോ​ണി​യ​ൽ അ​ടി​മ​ത്ത മ​നോ​ഭാ​വ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും മോ​ചി​ത​രാ​യ ത​ല​മു​റ​യാ​ണ് ജെ​ൻ സി. ​ഭ​ര​ണ​വ​ർ​ഗ ധൂ​ർ​ത്തും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ചോ​ദ്യം ചെ​യ്യാ​ൻ പ്രാ​പ്ത​രും സ്വ​ന്തം ഭാ​വി​യെ നി​ർ​ണ​യി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രും തി​ക​ച്ചും അ​പ​കോ​ള​നീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​ണ് അ​വ​ർ. കൊ​ളോ​ണി​യ​ലി​സ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ അ​വ​രി​ൽ ഇ​ല്ലെ​ന്നു സാ​രം. അ​തു​കൊ​ണ്ട് ഭ​ര​ണ​വ​ർ​ഗ​ത്തെ നി​ശി​ത​മാ​യി നേ​രി​ടാ​നും വേ​ണ്ടി​വ​ന്നാ​ൽ പു​റ​ത്താ​ക്കാ​നും അ​വ​ർ​ക്ക് ഒ​രു മ​ടി​യു​മി​ല്ല.

കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ അ​ധി​കാ​ര ഗി​മ്മി​ക്കു​ക​ൾ​ക്കൊ​ണ്ടൊ​ന്നും പു​തി​യ ത​ല​മു​റ​യെ അ​ട​ക്കി​നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യി​ല്ല എ​ന്ന​ർ​ഥം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വ​ലി​യ സു​ര​ക്ഷ​യോ അം​ഗ​ര​ക്ഷ​ക​രോ പ​ട്ടാ​ള​മോ മ​ണി​മ​ന്ദി​ര​ങ്ങ​ളോ അ​ധി​കാ​ര​ചി​ഹ്ന​ങ്ങ​ളോ ഒ​ന്നും പു​തി​യ ത​ല​മു​റ വ​ക​വ​യ്ക്കി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വി​പ്ല​വ​ങ്ങ​ൾ. ഫാ​ന​ൻ പ്ര​വ​ചി​ച്ച​തു​പോ​ലെ അ​ക്ര​മ​ത്തി​ലൂ​ടെ​യു​ള്ള അ​പ​കോ​ള​നീ​ക​ര​ണ​ത്തി​ന്‍റെ മു​ഹൂ​ർ​ത്ത​മാ​യി വേ​ണം ഇ​ത്ത​രം ക​ലാ​പ​ത്തെ മ​ന​സി​ലാ​ക്കാ​ൻ. ഇ​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്.

മു​ത​ലാ​ളി​ത്ത രാ​ജ്യ​ങ്ങ​ളു​ടെ ഇം​ഗി​ത​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന, കോ​ർ​പ​റേ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ ലാ​ഭം മാ​ത്രം ഉ​റ​പ്പാ​ക്കു​ന്ന, അ​തു​വ​ഴി അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ സ്വേ​ച്ഛാ​ധി​പ​ത്യ​മോ സ​മ​ഗ്രാ​ധി​പ​ത്യ​മോ ന​ട​പ്പാ​ക്കാ​മെ​ന്നും ചി​ന്തി​ക്കു​ന്ന, ത​ദ്ദേ​ശീ​യ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​റ​ക്കു​ന്ന, എ​ഴു​പ​തും എ​ൺ​പ​തും ക​ഴി​ഞ്ഞ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ഭ​ര​ണ​ശൈ​ലി​ക്കും ഉ​ള്ള താ​ക്കീ​താ​യി വേ​ണം നേ​പ്പാ​ൾ ക​ലാ​പ​ത്തെ കാ​ണാ​ൻ.

സ്വ​ന്തം രാ​ജ്യം വി​ക​സി​ച്ചു​കാ​ണാ​നും അ​ങ്ങ​നൊ​രു രാ​ജ്യ​ത്ത് ജീ​വി​ക്കാ​നു​മു​ള്ള പു​തു​ത​ല​മു​റ​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണി​ത്. അ​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന എ​ന്തി​നെ​യും അ​വ​ർ ചോ​ദ്യം​ചെ​യ്യും, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കും. മു​തി​ർ​ന്ന ത​ല​മു​റ​യു​ടെ കൊ​ളോ​ണി​യ​ൽ മൂ​ല്യ​ബോ​ധ​ങ്ങ​ളൊ​ന്നും അ​വ​രി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. അ​വ​രി​ലേ​ക്ക് അ​ധി​കാ​രം സാ​വ​ധാ​ന​ത്തി​ൽ കൈ​മാ​റു​ക​യെ​ന്നു​ള്ള​താ​ണ് പ​രി​ഹാ​രം.

75 ക​ഴി​ഞ്ഞാ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണോ എ​ന്നു​ള്ള​തൊ​ക്കെ തീ​ർ​ത്തും അ​പ്ര​സ​ക്ത​മാ​യ ച​ർ​ച്ച​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​ത്ത​രം ആ​ൾ​ക്കാ​ർ ഇ​പ്പോ​ഴും ഭ​ര​ണ​ത്തി​ൽ തു​ട​രു​ന്ന​തും യു​വ​ത്വ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വി​രോ​ധാ​ഭാ​സം ത​ന്നെ​യാ​ണ്. രാ​ഷ്‌​ട്രീ​യ​ത്തി​ൽ റി​ട്ട​യ​ർ​മെ​ന്‍റ് അ​നി​വാ​ര്യ​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​ന്ത്യ​യി​ലെ ജെ​ൻ സി​ക​ളും മ​റി​ച്ചു ചി​ന്തി​ക്കാ​ൻ വ​ഴി​യി​ല്ല.

ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചു ഭ​ര​ണ​മാ​റ്റ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ ന​ന്ന്. അ​ല്ലാ​ത്ത​പ​ക്ഷം ന​മ്മെ​യും കാ​ത്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു ഭാ​വി​യ​ല്ല എ​ന്നോ​ർ​ക്കു​ന്ന​ത് ഉ​ചി​തം.

Latest News

Corehub Up