Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : George Kurian

കേന്ദ്രമന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജി​വ​ച്ചു; രാ​ജി രാ​ജ്യസ​ഭാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജി​വ​ച്ചു. രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. രാ​ജി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്നു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ 2024 ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് ന്യൂ​ന​പ​ക്ഷം, ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണം, വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി ജോ​ര്‍​ജ് കു​ര്യ​ന്‍ ചു​മ​ത​ല​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍, ദേ​ശീ​യ നി​ര്‍​വ​ഹ​ക സ​മി​തി​യം​ഗം, കോ​ര്‍​ക​മ്മി​റ്റി​യം​ഗം, പാ​ര്‍​ട്ടി വ​ക്താ​വ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ ജോ​ർ​ജ് കു​ര്യ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Kerala

ത​രൂ​രി​നെ അ​ത്താ​ഴ​ത്തി​ന് വി​ളി​ച്ച​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ല: ജോ​ർ​ജ് കു​ര്യ​ൻ

ന്യൂ​ഡ​ൽ​ഹി: ശ​ശി ത​രൂ​രി​നെ അ​ത്താ​ഴ​ത്തി​ന് വി​ളി​ച്ച​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ജോ​ർ​ജ് കു​ര്യ​ൻ. കോ​ൺ​ഗ്ര​സ് നി​യോ​ഗി​ച്ച ആ​ളാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് വി​ളി​ച്ച​തെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന് ചി​ല രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ ഉ​ണ്ട്. അ​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ധ്യ​മാ​കു​മെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​നം മ​റ​യ്ക്കാ​ൻ കേ​ര​ള​ത്തി​ൽ ഇ​രു മു​ന്ന​ണി​ക​ളും ച​ർ​ച്ച വ​ഴി മാ​റ്റു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യും ഗ​ർ​ഭ​ക്കൊ​ള്ള​യും ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ സ​ർ​വ വി​ക​സ​ന​വും കേ​ന്ദ്ര​ത്തി​ന്‍റേ​താ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ വാ​ദം പൊ​ളി​ക്കു​മെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ല; വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മം: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. കു​ട്ടി​ക​ൾ ഗ​ണ​ഗീ​തം പാ​ടി​യ​തി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​ത് വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള​ള സി​പി​എം ശ്ര​മ​മാ​ണ് ഗ​ണ​ഗീ​ത വി​വാ​ദം. ഗാ​ന​ത്തി​ന്‍റെ ഒ​രു വാ​ക്കി​ല്‍ പോ​ലും ആ​ര്‍​എ​സ്എ​സി​നെ പ​രാ​മ​ര്‍​ശി​ക്കു​ന്നി​ല്ല. ദേ​ശ​ഭ​ക്തി​യാ​ണ് ഗാ​ന​ത്തി​ന്‍റെ ആ​ശ​യം. ആ​ര്‍​എ​സ്എ​സ് പാ​ടു​ന്ന വ​ന്ദേ​മാ​ത​രം പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​ടു​ന്നി​ല്ലേ? കു​ട്ടി​ക​ള്‍ അ​ത് പാ​ടി​യ​തി​ല്‍ തെ​റ്റി​ല്ല. ബി​ജെ​പി എ​ല്ലാ വേ​ദി​ക​ളി​ലും ഇ​ത് ആ​ല​പി​ക്ക​ണ​മെ​ന്നും ജോ​ര്‍​ജ് കു​ര്യ​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ആ​ദ്യം ഗ​ണ​ഗീ​തം പാ​ടി​യ ശി​വ​കു​മാ​റി​നെ തി​രു​ത്ത​ട്ടെ​യെ​ന്നു പ​റ​ഞ്ഞ ജോ​ര്‍​ജ് കു​ര്യ​ന്‍ ത​നി​ക്ക് ഗ​ണ​ഗീ​തം പാ​ടാ​ന്‍ അ​റി​യി​ല്ലെ​ന്നും ശാ​ഖ​യി​ല്‍ പോ​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തി​യ​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യി​രു​ന്നു. കൂ​ടാ​തെ, സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്രാ​നു​മ​തി; നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. എ​യ​ർ​പോ​ർ​ട്ട് യാ​ത്ര​ക്കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ഈ ​മാ​സം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഈ ​സ്റ്റേ​ഷ​നു​വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നു അ​ദ്ദേ​ഹം ഉ​റ​പ്പു ത​ന്നി​രു​ന്ന​താ​യും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കൊ​ല്ലം വി​ൻ​ഡോ-​ട്രെ​യി​ലി​ങ് ഇ​ൻ​സ്‌​പെ​ക്ഷ​ൻ ന​ട​ത്തി​യ​പ്പോ​ൾ റ​യി​ൽ​വേ മ​ന്ത്രി ത​ന്നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്റ്റേ​ഷ​ന്‍റ് സ്ഥാ​ന​വും മ​റ്റും കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ശ്രീ ​ജോ​ർ​ജ് കു​ര്യ​ൻ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ഒ​പ്പം ഇ​ൻ​സ്പെ​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി ശ്രീ ​ന​രേ​ന്ദ്ര മോ​ദി​ജി​ക്കും റെ​യി​ൽ​വേ മ​ന്ത്രി ശ്രീ ​അ​ശ്വി​നി വൈ​ഷ്ണ​വി​നും ജോ​ർ​ജ് കു​ര്യ​ൻ ന​ന്ദി അ​റി​യി​ച്ചു.

Kerala

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം; ക​രി​ക്കു​ലം തീ​രു​മാ​നി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് ജോ​ർ​ജ് കു​ര്യ​ൻ.

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ക​രി​ക്കു​ലം തീ​രു​മാ​നി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്ന് കേ​ന്ദ്ര മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ.

നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രം ന​ൽ​കും. ക​രി​ക്കു​ലം തീ​രു​മാ​നി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ഉ​ണ്ട്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കേ​ര​ളം വേ​ഗ​ത്തി​ൽ ദേ​ശീ​യ ന​യം ന​ട​പ്പി​ലാ​ക്കി. വൈ​സ് ചാ​ൻ​സി​ല​ർ​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​പ്പു വെ​ച്ച​തോ​ടെ പി​എം ശ്രീ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ സി​പി​എ​മ്മി​നെ​യും സി​പി​ഐ​യെ​യും വി​മ​ർ​ശി​ച്ച് ജോ​ർ​ജ് കു​ര്യ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മും സി​പി​ഐ​യും ഒ​ത്തു ക​ളി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും എ​ത്ര​യൊ​ക്കെ ശ്ര​മി​ച്ചാ​ലും അ​യ്യ​പ്പ​ൻ വി​ടി​ല്ലെ​ന്നും ജോ​ർ​ജ് കു​ര്യ​ൻ പ​റ​ഞ്ഞു.

District News

മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി ഉ​യ​ർ​ത്ത​ൽ പ​രി​ഗ​ണ​ന​യി​ൽ: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന ദൂ​ര​പ​രി​ധി പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. ഞാ​റ​ക്ക​ലി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത്സ്യ​മേ​ഖ​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ താ​ഴെ​ത്ത​ല​ത്തി​ലു​ള്ള​വ​ർ വ​രെ പ​ദ്ധ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം. ഇ​തി​നാ​യി മ​ത്സ്യ​മേ​ഖ​ല​യി​ലെ ക​ർ​മ​പ​രി​പാ​ടി​ക​ളെ​ല്ലാം ഇ​നി അ​വ​രെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കു​ള്ള കി​സാ​ൻ കാ​ർ​ഡ് ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ത​ര​ണ​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

രാ​ജ്ഭ​വ​നി​ലെ കാ​ര്യ​ങ്ങ​ൾ ഗ​വ​ർ​ണ​റാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്: ജോ​ർ​ജ് കു​ര്യ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. രാ​ജ്ഭ​വ​നി​ൽ എ​ന്ത് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​റും ക്ലി​ഫ് ഹൗ​സി​ൽ എ​ന്ത് വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ എ​ന്ത് വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഭാ​ര​താം​ബ ആ​രാ​ണെ​ന്ന് സൈ​നി​ക​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച​യാ​ണ് കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ ച​ട​ങ്ങ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ബ​ഹി​ഷ്‌​ക​രി​ച്ച​ത്.

ഭാ​ര​താം​ബ ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തി​ലും താ​ന്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് പ​രി​പാ​ടി തു​ട​ങ്ങി​യ​തി​ലും മ​ന്ത്രി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശം​സ അ​റി​യി​ച്ച ശേ​ഷം മ​ന്ത്രി പ​രി​പാ​ടി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

Latest News

Corehub Up