Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glass Bridge

Idukki

വാ​ഗ​മ​ൺ ഗ്ലാ​സ് ബ്രി​ഡ്ജ് തു​റ​ക്കു​ന്ന​ത് വൈ​കും

ഉ​പ്പു​ത​റ: ക​രാ​ർ ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം വാ​ഗ​മ​ണ്ണി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് തു​റ​ക്കു​ന്ന​ത് വൈ​കും. ഇ​തോ​ടെ ടൂ​റി​സം വ​കു​പ്പി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​ട​മാ​ണു​ണ്ടാ​കു​ന്ന​ത്. ഒ​ന്പ​തു​മാ​സം മു​ന്പാ​ണ് ബ്രി​ഡ്ജ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ക​രാ​ർ ക​മ്പ​നി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം മൂ​ലം വാ​ഗ​മ​ൺ അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് കോ​ട​തി​ക​യ​റി​യി​രി​ക്കു​ക​യാ​ണ്.

ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഗ​മ​ണി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ഗ്ലാ​സ് ബ്രി​ഡ്ജ് ഉ​ട​നെ തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കോ​ലാ​ഹ​ല​മേ​ട്ടി​ലെ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പാ​ർ​ക്കി​ൽ 2023ൽ ​ആ​രം​ഭി​ച്ച ബ്രി​ഡ്ജ് ക​ഴി​ഞ്ഞ ന​വം​ബ​ർ 19നാ​ണ് 12 ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ച​ത്.
അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. ടൂ​റി​സം വ​കു​പ്പി​നു കോ​ടി​ക​ളു​ടെ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണു ക​രാ​ർ ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

അ​ഡ്വ​ഞ്ച​ർ പാ​ർ​ക്കി​ന്‍റെ ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ഭാ​ര​ത്‌​മാ​താ വെ​ഞ്ചേ​ഴ്സ് ആ​ണ്. ഇ​വ​ർ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​പ​ക​രാ​ർ തൃ​ശൂ​ർ ക്യാ​പ്ച​ർ ഡേ​യ്സ് എ​ന്ന ക​മ്പ​നി​ക്കു ന​ൽ​കി. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യ​താ​ണു പാ​ല​ത്തി​നു വി​ന​യാ​യ​ത്. ഇ​തി​നോ​ട​കം സ​ർ​ക്കാ​രി​ന് ആ​റു കോ​ടി​യോ​ളം രൂ​പ ല​ഭി​ച്ചെ​ന്ന് ക​രാ​റു​കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.
ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ച​ർ​ച്ച ന​ട​ത്തി ഒ​ത്തുതീ​ർ​പ്പ് വ്യ​വ​സ്ഥ​യു​ണ്ടാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്ക​കം ഭാ​ര​ത്‌​മാ​താ വെ​ഞ്ചേ​ഴ്സ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തോ​ടെ ചി​ല്ല് പാ​ല​ത്തി​ൽ ക​യ​റാ​നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ആ​ഗ്ര​ഹം ചി​ല്ലു​കൊ​ട്ടാ​രം പോ​ലെ ത​ക​ർ​ന്നു. പാ​ലം ബ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം 300 പേ​രെ അ​തി​ൽ ക​യ​റ്റി ടെ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്, ഉ​പ​ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ഭാ​ര​ത്‌​മാ​താ വെ​ഞ്ചേ​ഴ്സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ത​ങ്ങ​ളെ വി​വ​രം വൈ​കി​യാ​ണ് അ​റി​യി​ച്ച​തെ​ന്നാ​ണു ക്യാ​പ്ച​ർ ഡേ​യ്സ് ക​മ്പ​നി പ​റ​യു​ന്ന​ത്. ക്യാ​പ്ച​ർ ഡേ​യ്സ് അ​ധി​കൃ​ത​ർ, മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള കോ​ട​തി ഉ​ത്ത​ര​വ് ഭാ​ര​ത്‌​മാ​താ വെ​ഞ്ചേ​ഴ്സ് നേ​ടി​യ​തോ​ടെ ത​ർ​ക്കം വീ​ണ്ടും രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

ക​രാ​ർ ക​മ്പി​നി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം ഡിടിപിസി യു​ടെ വ​രു​മാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ചി​ല്ല് പാ​ല​ത്തി​ൽ ക​യ​റാ​നു​ള്ള മോ​ഹ​വു​മാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up