Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Theft:

Thiruvananthapuram

സ്വ​ർ​ണ​ക്കൊ​ള്ളയിൽ പ്രതിഷേധം : യു​വ​മോ​ർ​ച്ചയുടെ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ സ്വ​ർ​ണ​ക്കൊ​ള്ള കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് യു​വ​മോ​ർ​ച്ച നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ര​കോ​പി​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രെ പ​ല​ത​വ​ണ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് യു​ദ്ധ​സ്മാ​ര​ക​ത്തി​നു മു​ന്നി​ലെ റോ​ഡി​ല​ട​ക്കം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പി​രി​ഞ്ഞു പോ​കാ​ൻ ത​യാ​റാ​കാ​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി​യി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ പ​റ​ഞ്ഞു.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ പാ​ള​യ​ത്തുനി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ നി​യ​മ​സ​ഭ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രെ യു​ദ്ധ​സ്മാ​ര​ക​ത്തി​നു സ​മീ​പം ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു.

എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പ​ത്തി​ലേ​റെ ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നിട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​യി​ല്ല. പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ നി​ല​ത്തു​വീ​ണു.

ഇ​തി​നി​ട​യി​ൽ ചി​ല പ്ര​വ​ർ​ത്ത​ക​ർ മ​റി​ച്ചി​ട്ട ബാ​രി​ക്കേ​ഡു​ക​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ച്ചു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വി.​ മ​നു​പ്ര​സാ​ദ്, ഉ​പാ​ധ്യ​ക്ഷന്മാരാ​യ ശ്രു​തി പൊ​യി​ലൂ​ർ, മ​നു മോ​ഹ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ​വി.​എ​സ്. അ​ർ​ജു​ൻ, ശ്രീ​നാ​ഥ്, ര​ജി​ൻ, സ​ഞ്ജു, നി​ഖി​ൽ​വി.​നാ​യ​ർ, അ​ഖി​ൽ നാ​ലോം​ക​ണ്ടി, സൗ​മ്യ, ര​മ്യ, സാ​യി​പൂ​ജ, ആ​ര്യ, അ​ഖി​ല, നി​ത്യ, ആ​തി​ര, ഗാ​യ​ത്രി എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി നേ​താ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇവരെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ട് എം​ജി റോ​ഡ് ഉ​പ​രോ​ധി​ച്ചു. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വ​രു​ണ്‍ പ്ര​സാ​ദ്, ഗോ​കു​ൽ ഗോ​പി​നാ​ഥ്, വി​ഷ് ണു വ​ഞ്ചി​മ​ല തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ൽ​കി. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നു ബി​ജെ​പി നേ​താ​ക്ക​ളാ​യ പി.​കെ. കൃ​ഷ്ണ​ദാ​സ്, കെ.​ സോ​മ​ൻ, ക​ര​മ​ന ജ​യ​ൻ, മു​ക്കം​പാ​ല​മൂ​ട് ബി​ജു തു​ട​ങ്ങി​വ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി. എ​റെ നേ​ര​ത്തി​നു ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​യ​ത്.

Latest News

Corehub Up