x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​ക്കൊ​ള്ള: എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ ത​ള്ളി


Published: November 13, 2025 12:41 PM IST | Updated: November 13, 2025 12:41 PM IST

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ദ്വാ​ര​പാ​ല​ക​പാ​ളി കേ​സി​ൽ നാ​ലാം പ്ര​തി ആ​ണ് ജ​യ​ശ്രീ. ജ​യ​ശ്രീ മി​നി‌​ട്സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പാ​ളി​ക​ൾ കൊ​ടു​ത്തു വി​ടാ​നു​ള്ള ദേ​വ​സ്വം ബോ​ർ​ഡ് മി​നി​ട്സി​ൽ ആ​ണ് തി​രു​ത്തു​വ​രു​ത്തി​യ​ത്. ചെ​മ്പു പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൊ​ടു​ത്തു വി​ട​ണം എ​ന്നാ​യി​രു​ന്നു ജ​യ​ശ്രീ മി​നി​ട്സി​ൽ എ​ഴു​തി​യ​ത്.

അ​തേ​സ​മ​യം മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യ​തോ​ടെ ജ​യ​ശ്രീ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തേ​ക്കും.

Tags : Gold theft: sabarimala S. Jayashree case bail

Recent News

Corehub Up