x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​ക്കൊ​ള്ള: പ​ത്മ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​സ്ഐ​ടി


Published: November 25, 2025 06:04 AM IST | Updated: November 25, 2025 06:04 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി പ​​​ത്മ​​​കു​​​മാ​​​റി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടുകി​​​ട്ടാ​​​ൻ എ​​​സ്ഐ​​​ടി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു.


കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. വി​​​ശ​​​ദ​​​മാ​​​യ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ലൂ​​​ടെ പ​​​ത്മ​​​കു​​​മാ​​​റി​​​ൽ നി​​​ന്ന് സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ പ​​​ങ്കു​​​ള്ള ഉ​​​ന്ന​​​ത​​​രെ കു​​​റി​​​ച്ചു​​​ വി​​​വ​​​ര​​​ം ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി​​​ കരുതുന്നത്. പ​​​ത്മ​​​കു​​​മാ​​​റി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ നി​​​ന്ന് നി​​​ർ​​​ണാ​​​യ​​​ക രേ​​​ഖ​​​ക​​​ൾ എ​​​സ്ഐ​​​ടി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കെ ന​​​ട​​​ത്തി​​​യ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ​​​യും ഭൂ​​​മി വാ​​​ങ്ങി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ യും രേ​​​ഖ​​​ക​​​ളാണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ശേ​​​ഖ​​​രി​​​ച്ച​​​ത്. ഇ​​​ത് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചുവ​​​രി​​​ക​​​യാ​​​ണ്.


അ​​​തേ​​​സ​​​മ​​​യം, ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നെ ത്തുട​​​ർ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി​​​രു​​​ന്ന എ​​​ൻ. വാ​​​സു​​​വി​​​നെ ഇ​​​ന്ന​​​ലെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.


കൊ​​​ല്ലം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ൾ വാ​​​സു​​​വി​​​നെ​​​തി​​​രേ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റി​​​യ കോ​​​ട​​​തി, റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടു​​​ക​​​യും ചെ​​​യ്തു.

Tags : Gold theft:

Recent News

Corehub Up