Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Google Pay

ഗൂ​ഗി​ൾ പേ ​ഇ​ല്ലാ​ത്ത​തി​ന് ബ​സ് ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: ഗൂ​ഗി​ൾ പേ ​ഇ​ല്ലാ​ത്ത​തി​നു ബ​സ് ക​ണ്ട​ക്ട​റു​ടെ മൂ​ക്കി​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കൂ​ത്തു​പ​റ​മ്പ് - പാ​നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ൺ സ്റ്റാ​ർ ബ​സി​ലെ ക​ണ്ട​ക്ട​ർ തൃ​ക്ക​ണ്ണാ​പു​ര​ത്തെ വി.​വി.​രാ​ഘ​വ​നാ​ണ് (68) മ​ർ​ദ​ന​മേ​റ്റ​ത്.

പാ​നൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ പാ​റാ​ലി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പാ​നൂ​ർ വൈ​ദ്യ​ർ പീ​ടി​ക​യി​ൽ ത​ട്ടി​ൽ​പ്പാ​റ ഹൗ​സി​ൽ ര​മീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട​യാ​നെ​ത്തി​യ ബ​സ് ഡ്രൈ​വ​റെ​യും മ​റ്റ് യാ​ത്ര​ക്കാ​രെ​യും യു​വാ​വ് ആ​ക്ര​മി​ച്ചു.

കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണു യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. യു​വാ​വ് ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ മൂ​ക്ക് പൊ​ട്ടി​യ രാ​ഘ​വ​ൻ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Latest News

Corehub Up