National
ന്യൂഡൽഹി: ഡൽഹിയിലെ ജാനക്പുരിയിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ച് ആറ് വയസുകാരി മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ സഞ്ജീവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ കുട്ടി മുത്തശി മേഴ്സി സേവ്യറിനൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടത്തിന് പിന്നാലെ രക്തത്തിൽ കുളിച്ച് കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ അടുത്ത് നിന്ന ഒരു കാർ ഡ്രൈവറോട് യാചിച്ചപ്പോൾ അയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി മേഴ്സി പറഞ്ഞു. പിന്നീട് സമീപത്തെ ആശുപത്രിയിലെ ഒരു നഴ്സും മറ്റൊരാളും കൂടിയാണ് തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും അവർ പറഞ്ഞു.
മേഴ്സിയെയും കുട്ടിയെയും ആദ്യം മാതാ ചനൻ ദേവി ആശുപത്രിയിലും പിന്നീട് ദ്വാരകയിലെ മാക്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് പെൺകുട്ടി മരിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും സഞ്ജീവനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Movies
അച്ഛമ്മയെ അവസാനമായി കാണാൻ തിരുവനന്തപുരത്തെ വീട്ടിലെത്തി പ്രണവ് മോഹൻലാൽ. മുടവൻമുകളിലെ കുടുംബവീട്ടിലാണ് ഇന്ന് രാവിലെ പ്രണവ് എത്തിയത്. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം കൊച്ചിയിൽ നിന്നും ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കേരളത്തിന് പുറത്തായിരുന്ന പ്രണവ് അച്ഛമ്മയുടെ മരണവിവരം അറിഞ്ഞയുടനെ തിരുവനന്തപുരത്തേയ്ക്ക് തിരിക്കുകയായിരുന്നു.
വീട്ടിലെത്തി അച്ഛമ്മയ്ക്ക് അന്ത്യചുംബനം നൽകിയ പ്രണവിനെ കണ്ട് ചുറ്റുമുണ്ടായിരുന്നവരും സങ്കടത്തിലാഴ്ന്നു. കൊച്ചുമക്കളോടും ശാന്തകുമാരിക്ക് പ്രത്യേക വാത്സല്യമായിരുന്നു.
Kerala
കൊല്ലം: ചവറ വട്ടത്തറയിൽ മുത്തശിയെ കൊച്ചുമകൻ കൊലപ്പെടുത്തി. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാത്രിയോടെയാണ് സംഭവം.സുലേഖയുടെ മൃതദേഹം കട്ടിലിനടയിൽ നിന്നാണ് കണ്ടെത്തിയത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പോലീസ് സ്ഥലത്തെത്തി മേൽനടപടികള് സ്വീകരിച്ചുവരുകയാണ്. അന്വേഷണം നടക്കുകയാണെന്നും യുവാവിനെ ചോദ്യം ചെയ്തുവരുകയാണെന്നും പോലീസ് അറിയിച്ചു.
ഷഹനാസിന്റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള് മുത്തശിയെ കാണാത്തതിനെതുടര്ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ ഒമ്പതോടെയാണ് സംഭവം.
കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു.
ഡിവൈഎസ്പി റ്റി.ആര്. രാജേഷ്, ഇന്സ്പെക്ടര് എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ്കുമാര്, ബിജീഷ് എന്നിവര് ഉള്പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.
മറ്റെന്തെങ്കിലും പ്രേരണയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.