x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്ത​ശ്ശി​യു​ടെ വി​യോ​ഗ വാ​ർ​ത്ത അ​റി​ഞ്ഞി​ട്ടും പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ അ​ഭി​ജി​ത് ദീ​പ്കെ, ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഡ​ൽ​ഹി പൊ​ലി​സ് 

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 09:26 AM IST | Updated: October 12, 2026 09:26 AM IST

അഭിജിത് ദീപ്കെ പൊലിസ് കസ്റ്റഡിയിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ അ​റ​സ്റ്റി​ലാ​യ സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ​യു​ടെ ക​സ്റ്റ​ഡി ദൃ​ശ്യ​ങ്ങ​ൾ  പ​റ​ത്തു​വി​ട്ട് ഡ​ൽ​ഹി  പൊ​ലി​സ്. മും​ബൈ​യി​ലാ​യി​രു​ന്ന മു​ത്ത​ശ്ശി​യു​ടെ വി​യോ​ഗ വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പൊ​ലി​സ് അ​ഭി​ജി​ത് ദീ​പ്ക​യെ വി​വ​ര​മ​റി​യി​ക്കു​ന്ന​തും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.  

 

എ​ന്നാ​ൽ‌ മു​ത്ത​ശ്ശി​യു​ടെ വി​യോ​ഗ വാ​ർ​ത്ത​യ​റി​ഞ്ഞി​ട്ടും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ അ​ദ്ദേ​ഹം കൂ​ട്ടാ​ക്കി​യി​ല്ല​ന്നും ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും പൊ​ലി​സി​നോ​ട് വ്യ​ക്ത​മാ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ജെ​പി തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ് ന​ട​ത്തി​യ​തെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി​യി​ൽ ഒ​ക്ടോ​ബ​ർ പ​ത്തി​ന് ന​ട​ക്കാ​നി​രു​ന്ന പ്ര​തി​ഷേ​ധ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സി​ജെ​പി നേ​താ​വ് അ​ഭി​ജി​ത് ദീ​പ്കെ​യെ ഡ​ൽ​ഹി പൊ​ലി​സ് വി​മാ​ന​ത്തി​ന് ഉ​ള്ളി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഭി​ജി​ത് ദീ​പ്കെ ഉ​ൾ​പ്പെ​ട‌െ​യു​ള്ള സി​ജെ​പി നേ​താ​ക്ക​ളെ​യും യൂ​ട്യൂ​ബ​ർ ധ്രു​വ് റാ​ഠി​യെ​യും ഡ​ൽ​ഹി പൊ​ലി​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ  പാ​ർ​പ്പി​ക്കു​യും ചെ​യ്തു. 

Tags : grandmother AbhijitDipke GrandMother Demise DelhiPolice Video Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up