Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Green Card

ലൈം​ഗി​ക​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ൽ ഗ്രീ​ൻ കാ​ർ​ഡ് നൽകാമെന്ന് വാ​ഗ്ദാ​നം; ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ല​ബ​നീ​സ് യു​വ​തി

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ലൈം​ഗി​ക​ബ​ന്ധ​ത്തി​നു പ​ക​ര​മാ​യി ഗ്രീ​ൻ കാ​ർ​ഡ് വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​രോ​പി​ച്ച് ല​ബ​നീ​സ് യു​വ​തി. ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് (ഐ​സി​ഇ) ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് 21കാ​രി​യാ​യ യു​വ​തി പ​റ​ഞ്ഞു.

ലൂ​സി വൈ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​ഹ​ഫ് അ​ലി അ​ൽ​മെ​ർ​ഹി​ജ് എ​ന്ന യു​വ​തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​ഞ്ഞു. റെ​യ്മ​ണ്ട്‌​വി​ല്ലി​ലെ എ​ൽ വാ​ലെ ഡി​റ്റ​ൻ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ർ​ക്കെ​ൽ വാ​ല​സ് സ​മ്മ​ത​മി​ല്ലാ​തെ ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വി​നെ ജ​യി​ലി​ല​ട​യ്ക്കു​മെ​ന്നും നാ​ടു​ക​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ന്യൂ​സ്‌​വീ​ക്കി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ​മെ​ർ​ഹി​ജ് ആ​രോ​പി​ച്ചു. ‘‘ഞാ​ൻ നി​ന​ക്ക് ഗ്രീ​ൻ കാ​ർ​ഡ് ന​ൽ​കാം, നി​ന്‍റെ ഭ​ർ​ത്താ​വ് പ്രാ​യ​മാ​യ ആ​ളാ​ണെ​ന്നും അ​യാ​ൾ​ക്ക് നി​ന്നെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​നി​ക്ക് മാ​ത്ര​മേ സ​ഹാ​യി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു’’ - യു​വ​തി വെ​ളി​പ്പെ​ടു​ത്തി.

2026 ഏ​പ്രി​ലി​ൽ ത​ന്‍റെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ കേ​സി​ൽ​നി​ന്ന് പി​ന്മാ​റി​യ​തോ​ടെ നി​യ​മ​സ​ഹാ​യ​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​തി​ക്ര​മം ന​ട​ന്ന​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വ​കു​പ്പി​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ യു​വ​തി നേ​രി​ട്ട ക്രൂ​ര​ത​ക​ൾ വി​വ​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up