Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gujrath

24 വ​ര്‍​ഷ​ത്തെ ഒ​ളി​വു​ജീ​വി​തം; രാ​ജ​സ്ഥാ​ന്‍ കൊ​ല​പാ​ത​ക​ക്കേ​സ് പ്ര​തി ഗു​ജ​റാ​ത്തി​ല്‍ അ​റ​സ്റ്റി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ​സ്ഥാ​നി​ല്‍ 24 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യി. അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സി​ല്‍ ത​ല​യ്ക്കു വി​ല പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഗു​ജ​റാ​ത്ത് ബ​ന​സ്‌​ക​ന്ത സ്വ​ദേ​ശി​യാ​യ ദി​നേ​ശ്ഭാ​യ് അ​മ​താ​ഭാ​യ് ദേ​ശാ​യി​യെ (54) അ​ഹ​മ്മ​ദാ​ബാ​ദി​ലെ വെ​ജാ​ല്‍​പൂ​രി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

2002-ല്‍ ​രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബ​സ്വ​ത്ത് ത​ര്‍​ക്ക​ത്തെ​യും ബി​സി​ന​സ് വൈ​രാ​ഗ്യ​ത്തെ​യും തു​ട​ര്‍​ന്ന് വേ​ലാ​റാം നാ​യ് എ​ന്ന​യാ​ളെ ദി​നേ​ശ്ഭാ​യി​യും സം​ഘ​വും ചേ​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ടാ​റ്റാ സു​മോ വാ​ഹ​നം കൊ​ണ്ട് വേ​ലാ​റാം സ​ഞ്ച​രി​ച്ച ബൈ​ക്കി​ലേ​ക്ക് മ​നഃ​പൂ​ര്‍​വ്വം ഇ​ടി​ച്ചു ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. എ​ന്നാ​ല്‍ പൊ​ലി​സി​ന്റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ സം​ഭ​വം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ന്‍ 24 വ​ര്‍​ഷ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വ്യാ​ജ പേ​രി​ല്‍ ദൈ​നം​ദി​ന കൂ​ലി​വേ​ല ചെ​യ്താ​ണ് ദി​നേ​ശ്ഭാ​യ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​ടു​ത്തി​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ബ്രോ​ക്ക​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദ് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ കൂ​ടു​ത​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി രാ​ജ​സ്ഥാ​ന്‍ പൊ​ലി​സി​ന് കൈ​മാ​റും.

Latest News

Corehub Up